×
login
ജന്മഭൂമി നല്‍കിയ 'വാക്‌സിന്‍ ക്രമക്കേട്' വാര്‍ത്ത ഫേസ്ബുക്കില്‍ പങ്കുവെച്ചു; സിപിഎം ഗുണ്ടകള്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ചു

നെടുങ്കണ്ടം പതിനൊന്നാം വാര്‍ഡ് വനിതാ മെമ്പര്‍ വാക്‌സിന്‍ വിതരണം രാഷ്ട്രീയം നേട്ടത്തിനായി ഉപയോഗിക്കുന്നതായി കാട്ടി ജന്മഭൂമി ഇന്നലെ വാര്‍ത്ത നല്‍കിയിരുന്നു. സ്വന്തം സീല്‍ പതിച്ച് ടോക്കണ്‍ നല്‍കിയാണ് 60 വയസ് കഴിഞ്ഞ ഇഷ്ടക്കാരെ ഇവര്‍ പിന്‍വാതില്‍ വഴി തിരുകി കയറ്റിയത്.

നെടുങ്കണ്ടം: ജന്മഭൂമിയുടെ വാര്‍ത്ത ഫേസ്ബുക്കില്‍ ഇട്ടതിന്റെ പേരില്‍ തര്‍ക്കം, നെടുങ്കണ്ടത്ത് സിപിഎം ഗുണ്ടകള്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ചു. പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു.  തോവളപ്പടി ശാഖാ കാര്യവാഹ് തൈക്കേരി പ്രകാശിനാണ് സാരമായ പരിക്ക് പറ്റിയത്. മുഖത്തും കൈയ്ക്കും കാലിനും ഗുരുതരമായ പരിക്കുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇന്നു രാത്രി 9.45ഓടെ തോവാളപ്പടിയില്‍ വെച്ച് മരകായുധങ്ങളുമായെത്തി പ്രകാശ് ഓടിച്ചിരുന്ന ജീപ്പ് തകര്‍ത്ത ശേഷമാണ് അക്രമം നടത്തിയത്. മൂന്ന് ബൈക്കിലായി ആറംഗ സംഘമാണ് എത്തിയത്. വാഹനം തടഞ്ഞ ഉടനെ മുന്‍വശത്തെ ഗ്ലാസ് കമ്പിവടിക്ക് അടിച്ച് തകര്‍ത്തു. പിന്നാലെ മുഖത്തിനും കൈയ്ക്കും വെട്ടി. ഇടിക്കട്ടപോലുള്ള ആയുധംകൊണ്ട് മുഖത്ത് ഇടിയുമേറ്റിട്ടുണ്ട്. മേസ്തിരി പണിക്കാരനായ പ്രകാശം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ സംഭവം.  

നെടുങ്കണ്ടം പതിനൊന്നാം വാര്‍ഡ് വനിതാ മെമ്പര്‍ വാക്‌സിന്‍ വിതരണം രാഷ്ട്രീയം നേട്ടത്തിനായി ഉപയോഗിക്കുന്നതായി കാട്ടി ജന്മഭൂമി ഇന്നലെ വാര്‍ത്ത നല്‍കിയിരുന്നു. സ്വന്തം സീല്‍ പതിച്ച് ടോക്കണ്‍ നല്‍കിയാണ് 60 വയസ് കഴിഞ്ഞ ഇഷ്ടക്കാരെ ഇവര്‍ പിന്‍വാതില്‍ വഴി തിരുകി കയറ്റിയത്. 

ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇത് ഫേസ്ബുക്കില്‍ പങ്കുവെച്ചതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് വിവരം. എഫ്ബിയില്‍ പങ്കുവെച്ചതിനെ ചൊല്ലി നെടുങ്കണ്ടം മേഖലയില്‍ ഇന്നലെ വലിയ ചര്‍ച്ച നടന്നിരുന്നു. ഫേസ്ബുക്ക് കമന്റുകളില്‍ വ്യാപകമായി പ്രതിഷേധവുമായി സിപിഎം അണികളെത്തിയെങ്കിലും പുറമെ നിന്നടക്കം ഇവര്‍ക്ക് സാമൂഹ്യമാധ്യമത്തില്‍ ശക്തമായ വിമര്‍ശനം നേരിടേണ്ടി വന്നു. ഇതാണ് പ്രകോപനത്തിലേക്ക് നയിച്ചതെന്നാണ് സൂചന.  

  comment

  LATEST NEWS


  പെരുമുടിയൂരിന്റെ പെരുമ തകര്‍ക്കാന്‍ നീക്കം; സംസ്‌കൃതം പുറത്തേക്ക്, മലയാളം രണ്ടാം ഭാഷയാക്കാൻ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു


  ഡയറ്റില്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്ത് ഏഴ് വര്‍ഷം കഴിഞ്ഞിട്ടും നിയമനമില്ല; പൊതു വിദ്യാഭ്യാസ വകുപ്പ് നിയമനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും ആരോപണം


  ത്രിവര്‍ണ്ണ പതാകയുമായി മോദിയെ വരവേറ്റ് യുഎസ്: നാളെ ജോ ബൈഡനും, കമല ഹാരിസുമായും കൂടിക്കാഴ്ച നടത്തും; യുഎന്‍, ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കും


  '1921 - മലബാര്‍ കലാപം - സത്യവും മിഥ്യയും ' കാനഡ കെ എച്ച് എഫ് സി പ്രഭാഷണം വെള്ളിയാഴ്ച


  പാലാ ബിഷപ്പിന്‍റെ വാദം തള്ളി മുഖ്യമന്ത്രി; കേരളത്തില്‍ നാർക്കോട്ടിക്ക് ജിഹാദും ലവ് ജിഹാദും ഇല്ലെന്ന് മുഖ്യമന്ത്രി


  കേരളം ഐഎസ് റിക്രൂട്ട്‌മെന്റ് കേന്ദ്രം: 2019വരെ 100 മലയാളികള്‍ ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ തീവ്രവാദികളായെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.