×
login
ഇടുക്കിയില്‍ നിന്ന് ഒഴുക്കിയത് ഒന്‍പതു കോടിയുടെ ജലം; വെള്ളം കുറഞ്ഞത് നേരിയതോതില്‍ മാത്രം; മഴ കനത്താല്‍ ചെറുതോണിയുടെ ഷട്ടറുകള്‍ കൂടുതല്‍ തുറക്കും

ഇടുക്കി സംഭരണിയിലേക്ക് 20 ദിവസത്തിനിടെ ഒഴുകിയെത്തിയത് 498.818 മില്യണ്‍ യൂണിറ്റ് വൈദ്യുതിക്കാവശ്യമായ വെള്ളം. ഇതുപയോഗിച്ച് 224 കോടി രൂപയുടെ വൈദ്യുതി ഉത്പാദിപ്പിക്കാനാകും. ശരാശരി 4.5 രൂപ മാത്രം കണക്ക് കൂട്ടുമ്പോഴാണിത്. മേഖലയില്‍ തീവ്രമഴ ലഭിച്ച 16ന് മാത്രം 112.709 മില്യണ്‍ യൂണിറ്റ് ആവശ്യമായ വെള്ളമാണ് ഒഴുകിയെത്തിയത്.

തൊടുപുഴ: ഇടുക്കി ഡാമില്‍ നിന്ന് 36 മണിക്കൂറില്‍ ഒഴുക്കിയത് ഒന്‍പത് കോടിയുടെ വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം. മണിക്കൂറില്‍ 378 മില്യണ്‍ ലിറ്റര്‍ (0.378 എംസിഎം) വെള്ളമാണ് ചെറുതോണി ഡാമില്‍ നിന്ന് ഒഴുക്കുന്നത്. ഇടുക്കി പദ്ധതിയുടെ മൂലമറ്റം ഭൂഗര്‍ഭ നിലയത്തില്‍ ഒരു യൂണിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കാന്‍ 680 ലിറ്റര്‍ വെള്ളമാണ് വേണ്ടത്.

അതായത് ഒരു മണിക്കൂറില്‍ പുറത്തേക്ക് ഒഴുക്കുന്നത് 5.6 ലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം. ചൊവ്വാഴ്ച രാവിലെ 11 മുതല്‍ ഇന്നലെ രാത്രി 11 വരെ പുറത്തേക്കൊഴുകിയത് 2.01 കോടി യൂണിറ്റിനുള്ള വെള്ളം. കേരളം നിലവില്‍ വൈദ്യുതി വില്‍ക്കുന്ന കുറഞ്ഞ വിലയായ 4.5 രൂപ നിരക്കില്‍ കണക്കുകൂട്ടിയാല്‍ 9.07 കോടി രൂപയുടെ വൈദ്യുതിക്കുള്ള വെള്ളമാണിത്. കഴിഞ്ഞയാഴ്ചകളില്‍ ഉപയോഗം ഏറ്റവും കൂടിയ സമയം (പീക്ക് സമയം) പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് വൈദ്യുതി വാങ്ങിയ 18- 20 രൂപ നിരക്കില്‍ കൂട്ടിയാല്‍ 40.32 കോടി വില വരും.

ഇടുക്കി സംഭരണിയിലേക്ക് 20 ദിവസത്തിനിടെ ഒഴുകിയെത്തിയത് 498.818 മില്യണ്‍ യൂണിറ്റ് വൈദ്യുതിക്കാവശ്യമായ വെള്ളം. ഇതുപയോഗിച്ച് 224 കോടി രൂപയുടെ വൈദ്യുതി ഉത്പാദിപ്പിക്കാനാകും. ശരാശരി 4.5 രൂപ മാത്രം കണക്ക് കൂട്ടുമ്പോഴാണിത്. മേഖലയില്‍ തീവ്രമഴ ലഭിച്ച 16ന് മാത്രം 112.709 മില്യണ്‍ യൂണിറ്റ് ആവശ്യമായ വെള്ളമാണ് ഒഴുകിയെത്തിയത്. സംസ്ഥാനത്താകെ ഈ മഴ വര്‍ഷത്തില്‍ (ജൂണ്‍ 1 മുതല്‍ ഒക്ടോബര്‍ 19) 3709.767 മില്യണ്‍ യൂണിറ്റ് ആവശ്യമായ വെള്ളമാണ് ഒഴുകിയെത്തിയത്. ഇതേ സമയം വരെയുള്ള കഴിഞ്ഞ 6 വര്‍ഷത്തിലെ ഏറ്റവും കൂടിയ കണക്ക് കൂടിയാണിത്.

ഏതാനും ഷട്ടറുകള്‍ തുറന്ന് ഇടുക്കി ഡാമിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടില്‍ നിന്ന് വെള്ളം ഒഴുക്കിവിട്ടെങ്കിലും ജലനിരപ്പ് കുറഞ്ഞത് നേരിയ തോതില്‍ മാത്രം. അതിനാല്‍, മഴ ശക്തമായാല്‍ ഷട്ടറുകള്‍ കൂടുതല്‍ തുറക്കേണ്ടി വന്നേക്കും.  

വെള്ളം തുറന്നുവിട്ട് ഒന്നര ദിവസം പിന്നിട്ടിട്ടും,  വൈദ്യുതി ഉത്പാദനം 4-5 മില്യണ്‍ യൂണിറ്റ് വരെ കൂട്ടിയിട്ടും ജലനിരപ്പ് കാര്യമായി കുറയാത്തത് പെരിയാര്‍ തീരവാസികളില്‍ ആശങ്കയുണ്ടാക്കുന്നു. വലിയ തോതില്‍ വെള്ളം തുറന്നുവിട്ട് ജലനിരപ്പ് കുറയ്ക്കുകയല്ല ലക്ഷ്യമെന്നും റൂള്‍ കര്‍വ് പാലിക്കാന്‍ ജലനിരപ്പ് നിയന്ത്രിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് കെഎസ്ഇബി അധികൃതരുടെ വിശദീകരണം.

മഴ ഭീഷണിയെത്തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് ജലനിരപ്പ് 2398.08 അടി പിന്നിട്ട സമയത്ത് ചെറുതോണി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയത്. ഇന്നലെ വൈകിട്ട്  2398.04 അടിയാണ് ജലനിരപ്പ്. നിലവില്‍ മൊത്തം ശേഷിയുടെ 94.19 ശതമാനം വെള്ളം. ഇന്നലെ രാവിലെ ഏഴ് മണി വരെ മൂലമറ്റത്ത് 14.859 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചപ്പോള്‍ 28.512 മില്യണ്‍ യൂണിറ്റിന് ആവശ്യമായ വെള്ളം ഒഴുകിയെത്തി. 7.245 ദശലക്ഷം ഖനമീറ്റര്‍ വെള്ളം ഒഴുക്കിക്കളഞ്ഞു. നിലവില്‍ അവശേഷിക്കുന്ന വെള്ളം ഉപയോഗിച്ച് 2065.340 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാം.

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.