ജലനിരപ്പ് ഉയര്‍ന്നതിനാല്‍ വനത്തിലെവിടെയോ ഉണങ്ങി കിടന്ന വന്മരം വെള്ളത്തിലാകുകയും അണക്കെട്ടിന്റെ ഷട്ടറിന് സമീപത്തേക്ക് ഒഴുകിയെത്തുകയായിരുന്നു. ഇടുക്കി ആര്‍ച്ച് ഡാമിന് സമീപം മരം എത്തിയപ്പോള്‍ ആന നീന്തുന്നത് പോലെ ചെറിയ ഭാഗം വെള്ളത്തിന് മുകളില്‍ സുരക്ഷാ ഡ്യട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ കണ്ടു. പിന്നാലെ സൂക്ഷ്മമായി നീരീക്ഷിച്ചപ്പോള്‍ വലിയ തേക്ക് മരം ഒഴുകി വരുന്നതാണെന്ന് മനസിലായി
ഇടുക്കി: വന്മരം ഒഴുകിയെത്തി, അതിവേഗത്തിലുള്ള ഇടപെടലൂടെ ഇടുക്കിയുടെ ഷട്ടര്‍ അടച്ച് കെഎസ്ഇബി. ഒഴിവായത് വലിയ അപകടം. ശനിയാഴ്ച രാത്രി വൈകിയാണ് സംഭവം. ഈ സമയം ജലനിരപ്പ് 2400 അടിയിലെത്തിയിരുന്നു.ചെറുതോണി അണക്കെട്ടിന്റെ തുറന്നിരുന്ന ഒരു ഷട്ടര്‍ കനത്ത മഴയെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ ഒരു മീറ്റായി ഉയര്‍ത്തിയിരുന്നു. ഷട്ടര്‍ തുറന്നിരിക്കുന്നതിനാല്‍ ഈ ഭാഗത്തേക്ക് വെള്ളത്തിന്റെ ശക്തമായ ഒഴുക്കുണ്ടാകും.
ജലനിരപ്പ് ഉയര്‍ന്നതിനാല്‍ വനത്തിലെവിടെയോ ഉണങ്ങി കിടന്ന വന്മരം വെള്ളത്തിലാകുകയും അണക്കെട്ടിന്റെ ഷട്ടറിന് സമീപത്തേക്ക് ഒഴുകിയെത്തുകയായിരുന്നു. ഇടുക്കി ആര്‍ച്ച് ഡാമിന് സമീപം മരം എത്തിയപ്പോള്‍ ആന നീന്തുന്നത് പോലെ ചെറിയ ഭാഗം വെള്ളത്തിന് മുകളില്‍ സുരക്ഷാ ഡ്യട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ കണ്ടു. പിന്നാലെ സൂക്ഷ്മമായി നീരീക്ഷിച്ചപ്പോള്‍ വലിയ തേക്ക് മരം ഒഴുകി വരുന്നതാണെന്ന് മനസിലായി.
ഉടനെ കെഎസ്ഇബിയുടെ അണക്കെട്ടിലുണ്ടായിരുന്ന മുതിര്‍ന്ന അധികൃതരെ വിവരം അറിയിച്ചു. ഇവര്‍ വിവരം ഡാം സേഫ്റ്റിയുടെ ചീഫ് എഞ്ചിനീയറെ ധരിപ്പിച്ചു. ഉടന്‍ ഷട്ടറടയ്ക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും ജില്ലാ കളക്ടറുടെ അനുമതി ഇതിന് ആവശ്യമായിരുന്നു. കളക്ടറുടെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തി 15 മിനിറ്റിനകം ഷട്ടറടച്ചു. ഈ സമയം മരം ഏതാണ്ട് ഷട്ടറിന് അടുത്ത് വരെ എത്തിയിരുന്നു.
ഷട്ടര്‍ തുറന്നിരിക്കുന്നതിനാല്‍ ഇതിനിടയില്‍ മരം കുടങ്ങാനുള്ള സാധ്യത ഏറെയാണ്. മരത്തിന്റെ വേര് ഭാഗത്തിന് 1.5 മീറ്ററോളം വീതിയുണ്ട്. ഇത്തരത്തില്‍ കുടുങ്ങിയാല്‍ ഷട്ടര്‍ പിന്നീട് 3-4 മീറ്റര്‍ വരെ ഉയര്‍ത്തേണ്ടി വരും. ഇതിനൊപ്പം ഷട്ടറിന്റെ ഭാഗങ്ങളിലെവിടെയെങ്കിലും മരം ഉടക്കിയാല്‍ ജലനിരപ്പ് താഴാതെ നീക്കാനും ആകില്ല. ജലനിരപ്പ് ഷട്ടര്‍ നിരപ്പായ 2373ന് താഴെ എത്തിക്കേണ്ടിയും വരും. സമാനമായി നേരത്തെ ചെറിയ ഡാമുകളില്‍ ഇത്തരം വിഷയങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ഇത്തരം സംഭവങ്ങള്‍ തടയുന്നതിനായി ഇടുക്കിയില്‍ മുഴുവന്‍ സമയവും പ്രത്യേകിച്ച് ഷട്ടര്‍ തുറന്നാല്‍ എല്ലാ സ്ഥലത്തും പരിശോധനയും നിരീക്ഷണവും ഉണ്ട്. ഇതാണ് വിവരം നേരത്തെ അറിയാനും ഷട്ടര്‍ അടക്കാനും അപകടമൊഴുവാക്കാനും സഹായിച്ചത്. സിവില്‍ എഞ്ചിനീയേഴ്സ് ഉള്‍പ്പെടുന്ന കെഎസ്ഇബിയുടെ ഡാം സേഫ്റ്റി വിഭാഗമാണ് സുരക്ഷയുടെ പൂര്‍ണ്ണ ചുമതല നോക്കുന്നത്. ഷട്ടര്‍ അടച്ച ശേഷം അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ ബോട്ടിലെത്തി മരം കെട്ടി വലിച്ച് കരയിലേക്ക് മാറ്റി. അതേ സമയം പുതിയ റൂള്‍ കര്‍വ് നിലവില്‍ വന്നതിനാല്‍ മുല്ലപ്പെരിയാറിലെ ഷട്ടര്‍ ഒരെണ്ണം അടക്കുകയും രണ്ടാമത്തേത് 10 സെ.മീ. ആയി കുറയ്ക്കുകയും ചെയ്തു. നിലവില്‍ 141.10 അടിയാണ് ജലനിരപ്പ്. ഇടുക്കിയില്‍ 2400.12 അടിയാണ്. റൂള്‍ ലെവല്‍ മാറിയതിനാല്‍ ഷട്ടര്‍ ഉടന്‍ തുറക്കേണ്ട സാഹചര്യം ഇല്ല.
കേന്ദ്രമന്ത്രിയായിക്കേ റെയില്‍വേ ജോലി വാഗ്ദാനം ചെയ്ത് ഭൂമിയും പണവും കൈപ്പറ്റി; ലാലു പ്രസാദ് യാദവിന്റെ വസതിയില്‍ സിബിഐ തെരച്ചില്‍
നടിയെ പീഡിപ്പിച്ചെന്ന കേസ്: വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി, ഇന്റര്‍പോള്‍ വഴി യുഎഇയെ അറിയിക്കും
''കാശി വിശ്വനാഥ ക്ഷേത്രം തകര്‍ത്ത് പള്ളിയാക്കി''; ഭാവിയില്‍ പ്രശ്നമാകും, വെട്ടൂര്‍ രാമന് നായരുടെ പുരി മുതല്‍ നാസിക് വരെയെന്ന പുസ്തകം ചര്‍ച്ചയാവുന്നു
പൊതുമരാമത്ത് വകുപ്പ് തന്നെ റോഡ് നിര്‍മിക്കുകയും തകര്‍ക്കുകയും ചെയ്യുന്നു; കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള കള്ളക്കളിയാണിതെന്ന് ജി. സുധാകരന്
മതപ്രീണനത്തിലെ നിയമലംഘനം
കര്ഷകന് ഇത് കണ്ണീര് മഴ
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മീഡിയവണ്‍ വിലക്ക്; കോടതിക്കെതിരേ എസ്ഡിപിഐ; ജുഡീഷ്യറിയില്‍ ഫാസിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് സംഘടന
കര്‍ഷകരില്‍ നിന്ന് നേരിട്ട് ചാണകം സംഭരിക്കും; ശുദ്ധമായ ചാണകം പാക്കറ്റുകളിലാക്കി എല്ലാ വീട്ടിലും എത്തിക്കും; പദ്ധതി തുടങ്ങി പിണറായി സര്‍ക്കാര്‍
ഹിജാബിന്റെ പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിടല്‍:ഉഡുപ്പിയില്‍ നിരോധനാജ്ഞ, സ്കൂളില്‍ പരിസരങ്ങളില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി
രാമൻ സീതക്ക് വേവിച്ച ഇറച്ചി നല്കി, സീത മാനിന് പിന്നാലെ ഓടിയത് മാനിറച്ചിക്ക് വേണ്ടി, വിവാദ പരാമര്‍ശങ്ങളുമായി ഡോ.അസീസ് തരുവണ