×
login
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത മരിച്ചതിന് അമ്മയും മൂത്ത കുട്ടിയും കിണറ്റില്‍ ചാടി മരിച്ചു

പള്ളിയില്‍ നിന്ന് ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോള്‍ ഇരുവരേയും കണ്ടില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്താലാണ് ഇരുവരേയും കിണറ്റില്‍ നിന്ന് കണ്ടെത്തിയത്.

ഇടുക്കി :  രണ്ടാമത്തെ കുഞ്ഞ് മരിച്ചതിന് പിന്നെ അമ്മയും മൂത്തകുട്ടിയും കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം. ഉപ്പുതറ കൈതപ്പതാല്‍ സ്വദേശിനി ലിജി (38), ഏഴ് വയസുള്ള മകന്‍ ലിന്‍ ടോം എന്നിവരാണ് മരിച്ചത്.  

ലിജിയുടെ 28 ദിവസം മാത്രം പ്രായമുള്ള നവജാത ശിശു കഴിഞ്ഞ ദിവസം മുലപ്പാല്‍ തൊണ്ടയില്‍ക്കെട്ട് മരണം അടഞ്ഞിരുന്നു. ബുധനാഴ്ചയാണ് കുഞ്ഞിന്റെ ശവ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായത്. കുഞ്ഞിന്റെ മരണത്തെ തുടര്‍ന്ന് ലിജി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു. രാവിലെ ബന്ധുക്കളെല്ലാം പള്ളിയില്‍ പോയ സമയത്ത് ലിജിയും മകനും മാത്രമായിരുന്നു വീട്ടില്‍.  


പള്ളിയില്‍ നിന്ന് ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോള്‍ ഇരുവരേയും കണ്ടില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്താലാണ് ഇരുവരേയും കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇരുവരെയും കിണറ്റില്‍ നിന്ന് പുറത്തെടുത്തത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പോലീസ് അറിയിച്ചു.

 

 

    comment

    LATEST NEWS


    പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ വേണ്ട, സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്താനാണ് തീരുമാനം; സംസാരിക്കാന്‍ സമയം തരാതെ മനപ്പൂര്‍വം അപമാനിച്ചതാണ്


    ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അനുരാഗ്‌സിങ് താക്കൂര്‍;വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമനും കിരണ്‍ റിജിജുവും


    പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി; തൊ്‌ഴിലാളികള്‍ക്കൊപ്പവും സമയം ചെലവിട്ടു


    തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം


    വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


    ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.