×
login
'സഖാവ് പ്രിയ വര്‍ഗ്ഗീസിന് യോഗ്യത ഇല്ലെങ്കില്‍ വേറെ ആര്‍ക്കാണ് യോഖ്യത?'- കുത്തുന്ന പരിഹാസവുമായി അഡ്വ.എ. ജയശങ്കര്‍

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പ്രിയ വര്‍ഗ്ഗീസിനെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ അയോഗ്യയാക്കിയ ഹൈക്കോടതി വിധി പുറത്തുവന്നതോടെ കുത്തുന്ന പരിഹാസവുമായി അഡ്വ.എ. ജയശങ്കര്‍. 'സഖാവ് പ്രിയ വര്‍ഗ്ഗീസിന് യോഗ്യത ഇല്ലെങ്കില്‍, കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ അസോസിയേറ്റ് പ്രൊഫസറാവാന്‍ വേറെ ആര്‍ക്കാണ് യോഖ്യത?'- ഇതാണ് ഫേസ്ബുക്കില്‍ ജയശങ്കര്‍ ഉയര്‍ത്തുന്ന ചോദ്യം.

കൊച്ചി: കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പ്രിയ വര്‍ഗ്ഗീസിനെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ അയോഗ്യയാക്കിയ ഹൈക്കോടതി വിധി പുറത്തുവന്നതോടെ കുത്തുന്ന പരിഹാസവുമായി അഡ്വ.എ. ജയശങ്കര്‍. 'സഖാവ് പ്രിയ വര്‍ഗ്ഗീസിന് യോഗ്യത ഇല്ലെങ്കില്‍, കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ അസോസിയേറ്റ് പ്രൊഫസറാവാന്‍ വേറെ ആര്‍ക്കാണ് യോഖ്യത?'- ഇതാണ് ഫേസ്ബുക്കില്‍ ജയശങ്കര്‍ ഉയര്‍ത്തുന്ന ചോദ്യം. ഇവിടെ യോഗ്യത ഇല്ലാത്തതാണ് അയോഗ്യതയ്ക്ക് കാരണമെന്നതിനാല്‍ യോഗ്യത എന്ന വാക്കും അക്ഷരമാല തെറ്റിച്ച്, യോഖ്യത എന്നാണ് അഡ്വ. ജയശങ്കര്‍ എഴുതുന്നത്.  

ഒരു എസ് എഫ് ഐ മുദ്രാവാക്യത്തിന്‍റെ മാതൃകയിലാണ് ജയശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. 'തോറ്റിട്ടില്ല, തോറ്റിട്ടില്ല, തോറ്റ ചരിത്രം കേട്ടിട്ടില്ലാ. സഖാവ് പ്രിയ വര്‍ഗീസിന് യോഗ്യത ഇല്ലെങ്കില്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ അസോസിയേറ്റ് പ്രൊഫസറാവാന്‍ വേറെ ആര്‍ക്കാണ് യോഖ്യത? ഈ വിധിക്കെതിരെ അപ്പീല്‍ കൊടുക്കും. വാദിക്കാന്‍ നരിമാനെ കൊണ്ടുവരും. ഫീസ് കൊടുക്കാന്‍ ഡിവൈഎഫ് ഐ ബക്കറ്റ് പിരിവ് നടത്തും. നാളെ എസ് എഫ്ഐ കരിദിനം ആചരിക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍റെ കോലം കത്തിക്കും. സൂചനയാണിത് സൂചന മാത്രം'- ഇങ്ങിനെ പോകുന്നു ജയശങ്കറിന്‍റെ ഫേസ്ബുക്ക് കുറിപ്പ്.  

നേരത്തെ എന്‍എസ്എസ് കോര്‍ഡിനേറ്ററായി കുഴിവെട്ടാന്‍ പോയതിനെ അധ്യാപന പരിചയമായി കണക്കാക്കാന്‍ കഴിയില്ലെന്ന് സിംഗിള്‍ ബെഞ്ച് പരാമര്‍ശിച്ചിരുന്നു. ഇതിനെ വിമര്‍ശിച്ച് പ്രിയ നടത്തിയ കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രമം എന്ന അഭിപ്രായപ്രകടനത്തെ കോടതി ശാസിച്ചിരുന്നു. ഇതേ തുടര്‍ന്ന് പ്രിയ ഈ ഫേസ് ബുക്ക് പോസ്റ്റ് പിന്‍വലിച്ചിരുന്നു. പക്ഷെ ശനിയാഴ്ച വീണ്ടും താന്‍ ഈ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്ന പ്രസ്താവനയുമായി പ്രിയ രംഗത്തെത്തിയിരിക്കുകയാണ്.  

പ്രിയ വര്‍ഗ്ഗീസിന്‍റെ നിയമനം സംബന്ധിച്ച് തുടക്കത്തില്‍ വിവാദം ഉയര്‍ന്നപ്പോള്‍, സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ക്ക് യോഗ്യതയുണ്ടെങ്കില്‍ നിയമനം നടത്തുന്നതില്‍ എന്താണ് തെറ്റ് എന്ന സര്‍ക്കാരിന്‍റെയും പാര്‍ട്ടിയുടെയും വാദങ്ങള്‍ കോടതി വിധിയോടെ ദുര്‍ബലമായി. ഇതോടെ ഗവര്‍ണര്‍ക്ക് സര്‍ക്കാരിനെതിരായ പോരാട്ടത്തിന് പുതിയ ആയുധങ്ങള്‍ ലഭിച്ചിരിക്കുകയാണ്.  


2021 നവമ്പര്‍ 18ന് തിരക്കുപിടിച്ച ഓണ്‍ലൈന്‍ ഇന്‍റര്‍വ്യൂവിലാണ് പ്രിയാ വര്‍ഗ്ഗീസിന് ഒന്നാം റാങ്ക് നല്‍കിയത്. ഇതിന്‍റെ പാരിതോഷികമായാണ് 2021 നവമ്പര്‍ 23ന് വിസി കാലാവധി അവസാനിച്ച ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കിയതെന്നും ആക്ഷേപം ഉണ്ട്. രേഖകള്‍ കൃത്യമായി പരിശോധിക്കാതെ നിയമനം നല്‍കിയതിന്‍റെ പേരില്‍ ഗോപിനാഥ് രവീന്ദ്രന് എതിരെ നടപടി വേണമെന്ന് ആവശ്യമുയര്‍ന്നേക്കാം.  

പ്രിയ വര്‍ഗ്ഗീസ് വിഷയത്തില്‍ ഹൈക്കോടതി വിധി അംഗീകരിക്കുമെന്നും പ്രിയയുടെ നിയമനം റദ്ദാക്കുമെന്നും തിടുക്കപ്പെട്ട് കണ്ണൂര്‍ വിസി ഗോപിനാഥ് നടത്തിയ പ്രസ്താവന ഈ ഭയത്തെ മുന്‍കൂട്ടി കണ്ടിട്ടാണെന്നും അഭിപ്രായമുയരുന്നുണ്ട്.  

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.