×
login
പശുവിനെ കൊല്ലാമെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു: നടി നിഖില വിമല്‍‍‍

പശുവിനെ കൊല്ലാമെന്ന് താന്‍ നേരത്തെ നടത്തിയ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി നടി നിഖില വിമല്‍. ഭക്ഷണത്തിന് മാത്രമായി മൃഗങ്ങളെ കൊല്ലുന്നതില്‍ പശുക്കള്‍ക്ക് ഇളവ് നല്‍കേണ്ട കാര്യമില്ല- നിഖില വിമല്‍ ആവര്‍ത്തിച്ചു

ദുബായ്: പശുവിനെ കൊല്ലാമെന്ന് താന്‍ നേരത്തെ നടത്തിയ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി നടി നിഖില വിമല്‍. ഭക്ഷണത്തിന് മാത്രമായി മൃഗങ്ങളെ കൊല്ലുന്നതില്‍ പശുക്കള്‍ക്ക് ഇളവ് നല്‍കേണ്ട കാര്യമില്ല- നിഖില വിമല്‍ ആവര്‍ത്തിച്ചു.

  ദുബായില്‍ പുതിയ ചിത്രമായ ജോ ആന്‍റ് ജോയുടെ വിജയാഘോഷത്തിനെത്തിയ നിഖില വിമല്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. "ഒരു പ്രത്യേക കാര്യം പറയണമെന്ന് ഉദ്ദേശിച്ച് നടത്തിയ അഭിമുഖമായിരുന്നില്ല അത്. അതില്‍ ഇത്തരമൊരു ചോദ്യം ഉണ്ടായപ്പോള്‍ ഞാന്‍ എന്‍റെ നിലപാട് പറഞ്ഞു. എല്ലാവര്‍ക്കും നിലപാട് ഉണ്ടായിരിക്കണം. അത് തുറന്നുപറയാന്‍ ആര്‍ജ്ജവവും കാണിക്കണം"- നിഖില പറഞ്ഞു.  


തന്‍റെ പ്രസ്താവനയെത്തുടര്‍ന്ന് സൈബര്‍ ആക്രമണം ഉണ്ടായതായി ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. ഇനി അങ്ങിനെ ഉണ്ടായിട്ടുണ്ടെങ്കില്‍ അതു തന്നെ ബാധിക്കില്ലെന്നും നിഖില തുറന്നടിച്ചു. 

നേരത്തെ ഒരു ഓണ്‍ലൈന്‍ ചാനല്‍ നടത്തിയ ഇന്‍റര്‍വ്യൂവില്‍ ഒരു ചെസ് ഗെയിം ജയിക്കാന്‍ എന്തു ചെയ്യും എന്ന കുസൃതിച്ചോദ്യത്തിന് നിഖില വിമല്‍ നല്‍കിയ ഉത്തരവും വിവാദമായിരുന്നു:' ഞാന്‍ കുതിരയെ മാറ്റി പശുവാക്കും. കാരണം പശുവിനെ ആരും കൊല്ലില്ലല്ലോ'- എന്നതായിരുന്നു നിഖില വിമലിന്‍റെ ഉത്തരം.  

പിന്നീട് മറ്റൊരു അഭിമുഖത്തിലാണ് പശുവിനെ കൊല്ലാതിരിക്കേണ്ട കാര്യമില്ലെന്ന് നിഖില പറഞ്ഞത്. "മറ്റ് മൃഗങ്ങളെ കൊല്ലാമെങ്കില്‍ പശുവിനെയും കൊല്ലാം. പശുവിനെ കൊല്ലാ‍ന്‍ പാടില്ല എന്ന ഒരു വ്യവസ്ഥ ഇന്ത്യയില്‍ ഉണ്ടായിട്ടില്ല.  അത് പിന്നീട് കൊണ്ടുവന്നതാണ്"- നിഖിലയുടെ ഈ പ്രസ്താവന രാഷ്ട്രീയ നിറം കല്ര‍ന്നതോടെ വിവാദമായി. അന്ന് നിഖില വിമലിനെ അനുകൂലിച്ച് നടി മാലാ പാര്‍വ്വതിയും എഴുത്തുകാരന്‍ എം. മുകുന്ദനും നിഖില വിമലിനെ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു. 

  comment

  LATEST NEWS


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


  വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


  ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്


  ന്യൂനമര്‍ദം രൂപമെടുക്കുന്നു; നാളെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും


  തെലുങ്കാനയിലെ ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം കൂടി;ഇവിടുത്തെ രാജവാഴ്ച ജനങ്ങൾക്ക് മടുത്തുവെന്നും കെസിആറിനെ വിമർശിച്ച് മോദി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.