×
login
ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ മുല്ലപ്പെരിയാർ അണക്കെട്ട് ഒക്ടോബര്‍ 29 വെള്ളിയാഴ്ച തുറക്കും; കേരളം ഒരുങ്ങിയതായി മന്ത്രി

ജലനിരപ്പ് താഴ്ന്നില്ലെങ്കിൽ ഡാം ഒക്ടോബര്‍ 29 വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് തുറക്കും. ഇക്കാര്യം തമിഴ്‌നാട് കേരളത്തെ അറിയിച്ചു. കേരളം ഇക്കാര്യത്തില്‍ വേണ്ട മുന്നൊരുക്കങ്ങൾ സ്വീകരിച്ചിട്ടുള്ളതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ജില്ല, താലൂക്ക്, വില്ലേജ് തലങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.

ഇടുക്കി: ജലനിരപ്പ് താഴ്ന്നില്ലെങ്കിൽ ഡാം ഒക്ടോബര്‍ 29 വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് തുറക്കും. ഇക്കാര്യം തമിഴ്‌നാട് കേരളത്തെ അറിയിച്ചു. കേരളം ഇക്കാര്യത്തില്‍ വേണ്ട  മുന്നൊരുക്കങ്ങൾ  സ്വീകരിച്ചിട്ടുള്ളതായി  മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ജില്ല, താലൂക്ക്, വില്ലേജ് തലങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.  

നിലവിൽ 137.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. വൃഷ്ടി പ്രദേശങ്ങൾ മഴ കനത്തോടെ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുകയാണ്. സെക്കൻഡിൽ 3800 ഘനയടിയാണ് ഇപ്പോൾ ഒഴുകിയെത്തുന്ന ജലം. ഇതില്‍ 2300 ഘനയടി ജലം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.  


അതേസമയം തുലാവർഷം ശക്തമാകാൻ സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലിൽ മുല്ലപ്പെരിയാറിന്‍റെ  27 കിലോമീറ്റർ ചുറ്റളവിൽ 20 ക്യാമ്പുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി റവന്യൂ മന്ത്രി കെ. രാജനും അറിയിച്ചിട്ടുണ്ട്. ഡാം തുറക്കുന്നതിന് മുന്‍പ് അണക്കെട്ടിന്‍റെ പ്രദേശത്ത് വസിക്കുന്ന 883 കുടുംബങ്ങളെ മാറ്റി പാർപ്പിക്കേണ്ടി വരുമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്ജ് അറിയിച്ചിരുന്നു. ഇതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.

ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കുമ്പോഴേക്കും ഏലപ്പാറ, ഉപ്പുതറ, പീരുമേടിലെ പെരിയാറിലെയും മഞ്ഞുമലയിലെയും ജനങ്ങള്‍ എന്നിങ്ങനെ പ്രദേശങ്ങളിലെ ആളുകളെ ഒഴിപ്പിക്കും. ഇടുക്കി താലൂക്കിലെ അയ്യപ്പന്‍കോവില്‍, കഞ്ചിയാര്‍ വില്ലേജുകള്‍, ഉടുമ്പന്‍ചോലയിലെ ആനവിലാസം വില്ലേജ് എന്നിവിടങ്ങളിലെ ജനങ്ങളെയും മാറ്റിപാര്‍പ്പിക്കും. ഇവിടെ ജില്ലാ ഭരണകൂടം രണ്ട് ഡപ്യൂട്ടി കളക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ട്. 

  comment

  LATEST NEWS


  ഭരണഘടനയ്‌ക്കെതിരായ പരാമര്‍ശം: സജി ചെറിയാനെതിരെ നിയമവശങ്ങള്‍ പരിശോധിച്ച് സിപിഎം, എകെജി സെന്ററില്‍ അവയ്‌ലബിള്‍ സെക്രട്ടറിയേറ്റും ചേരുന്നു


  വരൂ, നമുക്ക് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം; ഭരണഘടനാ ലംഘനങ്ങള്‍ പൂക്കുകയും ചെയ്തോയെന്ന് നോക്കാം; സജി ചെറിയാനെതിരെ ഹരീഷ് പേരടി


  നൂപുര്‍ ശര്‍മ്മയുടെ തലവെട്ടുന്നവര്‍ക്ക് സ്വന്തം വീട് സമ്മാനമായി നല്‍കാമെന്ന് ആഹ്വാനം;അജ്‌മേര്‍ ദര്‍ഗ പുരോഹിതന്‍ രാജസ്ഥാന്‍ പോലീസിന്റെ പിടിയില്‍


  മെഡിസെപ്: ജീവനക്കാരുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു, പദ്ധതിക്ക് കീഴിലുള്ള ആശുപത്രികൾ നാമമാത്രം


  'പൊറോട്ടയ്ക്ക് അമിത വില'; ആറ്റിങ്ങലില്‍ നാലംഗ സംഘം ഹോട്ടലുടമയുടെ തല അടിച്ചു പൊട്ടിച്ചു; ഗുരുതര പരിക്ക്


  തളിയില്‍ ക്ഷേത്രത്തിലെ ആല്‍മരമുത്തശ്ശി ഓര്‍മയായി; കനത്ത മഴയിൽ ആല്‍മരം ഒരു വശത്തേക്ക്‌ചെരിഞ്ഞു, മുറിച്ചുമാറ്റിയത് അപകടം മുന്നിൽക്കണ്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.