×
login
പുത്തന്‍ ചരിത്രത്തിനൊരുങ്ങി ഭാരതം; അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇലക്ട്രോണിക്‌സ് ഉല്‍പാദനം 300 ബില്യണ്‍ ഡോളറിലെത്തും: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

2014-2015 കാലയളവില്‍ രാജ്യത്തെ ഇലക്ട്രോണിക്‌സ് ഉത്പാദനം ഏകദേശം 1.8 ലക്ഷം കോടി രൂപയായിരുന്നു. ഇത് അഞ്ചു വര്‍ത്തിനുള്ളില്‍ 5.5 ലക്ഷം കോടി രൂപയായി വളര്‍ന്നു. ഹൈഡ്രോകാര്‍ബണുകള്‍ക്കും പെട്രോളിയത്തിനും ശേഷം ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര വസ്തുവാണ് ഇലക്ട്രോണിക്‌സ്.

ന്യൂദല്‍ഹി: 2025ഓടെ ഇന്ത്യന്‍ ഇലക്ട്രോണിക്‌സ് നിര്‍മ്മാണ മേഖല 300 മില്യണ്‍ ഡോളറായി (ഏകദേശം 22.5 ലക്ഷം കോടി രൂപ) വളരുമെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് വിവര സാങ്കേതിക വിദ്യ സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഉപകരണങ്ങള്‍ക്കും ആശയവിനിമയത്തിനും അപ്പുറം ഓട്ടോമോട്ടീവ്, മെഡിക്കല്‍ ഉപകരണങ്ങളും സംവിധാനങ്ങളും വികസിപ്പിക്കുന്നതിലേക്കും പദ്ധതികള്‍ വിപുലീകരിക്കുന്നതിനായി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പബ്ലിക് അഫയേഴ്‌സ് ഫോറം ഓഫ് ഇന്ത്യ (പിഎഎഫ്‌ഐ) സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദേഹം.

2014-2015 കാലയളവില്‍ രാജ്യത്തെ ഇലക്ട്രോണിക്‌സ് ഉത്പാദനം ഏകദേശം 1.8 ലക്ഷം കോടി രൂപയായിരുന്നു. ഇത് അഞ്ചു വര്‍ത്തിനുള്ളില്‍ 5.5 ലക്ഷം കോടി രൂപയായി വളര്‍ന്നു. ഹൈഡ്രോകാര്‍ബണുകള്‍ക്കും പെട്രോളിയത്തിനും ശേഷം ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര വസ്തുവാണ് ഇലക്ട്രോണിക്‌സ്. വൈവിദ്യമാര്‍ന്നതും വിശ്വസനീയവുമായ വിതരണ ശൃംഖലയ്ക്കി മുറവിളി കൂട്ടുന്ന 1.5 ട്രില്യണ്‍ ഡോളര്‍ ആഗോള മേഖലയാണ് ഇലക്ട്രോണിക്‌സ് വിപണി. ഇതില്‍ ഇന്ത്യയും ഒരു പ്രധാന ഭാഗമാകാന്‍ തയ്യാറെടുക്കുമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട് മന്ത്രി പറഞ്ഞു.

2024-2025 ആകുമ്പോഴേക്കും രാജ്യത്ത് ഏകദേശം 250-300 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇലക്ട്രോണിക്‌സ് ഉത്പാദനം നടത്താന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. ദേശീയ ഇലക്ട്രോണിക്‌സ് നയം, 2025 ഓടെ 400 ബില്യണ്‍ ഡോളര്‍ ഇലക്ട്രോണിക്‌സ് മാനുഫാക്ചറിങ് ഇക്കോസിസ്റ്റം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടിരിക്കുകയാണ്. ആഗോള വിപണിയില്‍ വിശ്വസനീയമായി ചരക്കുകളുടെയും സേവനങ്ങളുടെയും വളരെ പ്രധാനപ്പെട്ട ദാതാവായി ഇന്ത്യ മാറും. അത്ര വിദൂരമില്ലാത്ത ഭാവിയില്‍ സെമികണ്ടക്ടേസ് നിര്‍മ്മിക്കാനുള്ള കഴിവ് രാജ്യത്തിനുണ്ടാകുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

  comment

  LATEST NEWS


  ചൈനയ്ക്ക് വഴങ്ങി ടിം കുക്ക്; രഹസ്യമായി ഒപ്പിട്ടത് 275 ബില്ല്യന്‍ ഡോളറിന്റെ കരാര്‍; ഉദ്യോഗസ്ഥരെ സ്വാധീനിക്കാനുള്ള ശ്രമം പാളിയെന്ന് ആരോപണം


  'നരകത്തില്‍ പ്രവേശിക്കും മുമ്പ് ജീവനോടെ എരിഞ്ഞെന്ന്' ബിപിന്‍ റാവത്തിന്‍റെ മരണത്തില്‍ ആഹ്ലാദ ട്വീറ്റ്; ആഘോഷിച്ച 21കാരന്‍ ജവാദ് ഖാന്‍ അറസ്റ്റില്‍


  ഇന്ന് 4169 പേര്‍ക്ക് കൊറോണ; ആകെ മരണം 42,239 ആയി; 3912 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4357 പേര്‍ക്ക് രോഗമുക്തി


  പുതു ചരിത്രത്തിനൊരുങ്ങി ഭാരതം; 'ഗഗന്‍യാന്‍' 2023 ല്‍ വിക്ഷേപിക്കും; ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് തയ്യാറെടുത്ത് ശാസ്ത്രജ്ഞര്‍


  വിവാദങ്ങളുമായി ആഷസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; 14 നോബോള്‍ എറിഞ്ഞ് സ്റ്റോക്‌സ്; അമ്പയര്‍ വിളിച്ചത് രണ്ടെണ്ണം മാത്രം; വിമര്‍ശനവുമായി ഓസീസ് ആരാധകര്‍


  യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നടന്‍ നിവിന്‍ പോളിയും, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.