×
login
അപൂര്‍വ നേട്ടവുമായി കൊച്ചി കപ്പല്‍ശാല; രാജ്യത്തെ ആദ്യ സ്വയംനിയന്ത്രിത ഇലക്ട്രിക് വെസലുകള്‍ കൈമാറി

രാജ്യത്ത് ആദ്യമായാണ് ഒരു കപ്പല്‍ശാലയില്‍ നിര്‍മിച്ച വെസലുകള്‍ 'യാട്ട് സെര്‍വന്റ്' എന്ന കൂറ്റന്‍ മദര്‍ഷിപ്പില്‍ കയറ്റി കൊണ്ടുപോകുന്നത്. കപ്പലുകള്‍ കയറ്റുമതി ചെയ്യുന്ന ഡച്ച് കമ്പനിയായ യാട്ട് സെര്‍വന്റിന്റെ കൂറ്റന്‍ കപ്പലില്‍ എട്ട് മണിക്കൂര്‍ നീണ്ട ശ്രമത്തിലാണ് 67 മീറ്റര്‍ നീളവും 600 ടണ്‍ ഭാരവുമുള്ള ഇലക്ട്രിക് വെസലുകള്‍ കയറ്റിയത്

കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിച്ച സ്വയംനിയന്ത്രിത ഇലക്ട്രിക് വെസലുകള്‍ നോര്‍വേക്ക് കൊണ്ടു പോകുന്നതിനായി മദര്‍ഷിപ്പായ യാട്ട് സെര്‍വന്റില്‍ കയറ്റുന്നു

കൊച്ചി: ലോകത്തെ രണ്ടാമത്തെയും ഇന്ത്യയിലെ ആദ്യത്തെയും സ്വയം നിയന്ത്രിത ഇലക്ട്രിക് വെസലുകള്‍ നോര്‍വെയിലേക്ക് അയച്ച് കൊച്ചി കപ്പല്‍ശാലയ്ക്ക് ചരിത്ര നേട്ടം. മാരിസ്, തെരേസ എന്നീ വെസലുകളാണ് ഇവിടെ നിര്‍മിച്ചത്. നോര്‍വെയിലെ സപ്ലൈ ചെയിന്‍ കമ്പനിയായ ആസ്‌കോ മാരിടൈമിന് വേണ്ടിയാണ് കൊച്ചി കപ്പല്‍ശാല ഇലക്ട്രിക് കപ്പലുകള്‍ നിര്‍മിച്ച് കൈമാറിയത്.

രാജ്യത്ത് ആദ്യമായാണ് ഒരു കപ്പല്‍ശാലയില്‍ നിര്‍മിച്ച വെസലുകള്‍ 'യാട്ട് സെര്‍വന്റ്' എന്ന കൂറ്റന്‍ മദര്‍ഷിപ്പില്‍ കയറ്റി കൊണ്ടുപോകുന്നത്. കപ്പലുകള്‍ കയറ്റുമതി ചെയ്യുന്ന ഡച്ച് കമ്പനിയായ യാട്ട് സെര്‍വന്റിന്റെ കൂറ്റന്‍ കപ്പലില്‍ എട്ട് മണിക്കൂര്‍ നീണ്ട ശ്രമത്തിലാണ് 67 മീറ്റര്‍ നീളവും 600 ടണ്‍ ഭാരവുമുള്ള ഇലക്ട്രിക് വെസലുകള്‍ കയറ്റിയത്. വെസലുകളുമായി ഇന്ന് വൈകിട്ട് നോര്‍വെയിലേക്ക് യാത്ര തിരിക്കും. ഒരു മാസം സഞ്ചരിച്ച് കപ്പല്‍ നോര്‍വെയിലെത്തും.

നോര്‍വെയിലെ മലയിടുക്കുകളിലേക്ക് കയറിക്കിടക്കുന്ന പ്രശസ്തമായ അഴിമുഖപ്പാതയായ ഫ്യോര്‍ദിലായിരിക്കും മാരിസും തെരേസയും സര്‍വീസ് നടത്തുക. നോര്‍വീജിയന്‍ സര്‍ക്കാരിന്റെ ഭാഗിക ധനസഹായത്തോടെയാണ് ആസ്‌കോ മാരിടൈം ഈ വെസലുകള്‍ നിര്‍മിച്ചത്.

    comment

    LATEST NEWS


    അധര്‍മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ; ശ്രീകൃഷ്ണന്‍ ധര്‍മ്മപുനഃസ്ഥാപനത്തിന്റെ പ്രതീകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


    യൂറിയ കലര്‍ത്തിയ 12,750 ലിറ്റര്‍ പാല്‍ പിടിച്ചെടുത്ത് അധികൃതര്‍; കച്ചവടം ഓണവിപണി മുന്നില്‍ കണ്ട്


    സമുദ്ര ബന്ധം ശക്തിപ്പെടുത്തും; ഇറാന്‍, യുഎഇ സന്ദര്‍ശനം ആരംഭിച്ച് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍


    വയനാട് കളക്ടറെന്ന പേരില്‍ വ്യാജ പ്രൊഫൈല്‍; സമൂഹ മാധ്യമങ്ങളിലൂടെ പണം തട്ടാന്‍ ശ്രമം; തട്ടിപ്പുകാരെ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ഒറിജിനല്‍ കളക്ടര്‍


    'ഉദാരശക്തി' സമാപിച്ചു; ഇന്ത്യന്‍ വ്യോമസേനയുടെ സൈനികാഭ്യാസം റോയല്‍ മലേഷ്യന്‍ എയര്‍ ഫോഴ്‌സും ഒപ്പം


    ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍; ലൈംഗിക പീഡന പരാതിക്ക് പിന്നില്‍ ദിലീപ്, ജയിലില്‍ അവരുടെ കൈയ്യകലത്തില്‍ തന്നെ കിട്ടാനായിരുന്നു നീക്കം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.