login
ഗവര്‍ണര്‍ക്കുള്ള റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന് സൂചന; രക്ഷപ്പെടാന്‍ ചട്ടങ്ങളെല്ലാം ലംഘിച്ച് തോമസ് ഐസക്

'കിഫ്ബി ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 293(1) ലംഘിക്കുന്നെവെന്ന്' സിഎജിയുടെ കരട് റിപ്പോര്‍ട്ടിലുണ്ടെന്നും ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചില്ലെന്നുമാണ് തോമസ് ഐസക് പറഞ്ഞത്. സിഎജി തയാറാക്കുന്ന കരട് റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കാറില്ല. ഓഡിറ്റ് സമയത്ത് വരുന്ന സംശയങ്ങളും അവയുടെ ചോദ്യങ്ങളും അതാത് വകുപ്പുകള്‍ക്ക് അക്കൗണ്ടന്റ് ജനറല്‍ ഓഫീസ് അയച്ചു നല്‍കും. മറുപടി നല്‍കാന്‍ 42 ദിവസം സമയം നല്‍കും. അതിനകം മറുപടി ലഭിച്ചില്ലെങ്കില്‍ അക്കൗണ്ടന്റ് ജനറല്‍ കരട് റിപ്പോര്‍ട്ട് അതേപടി ഉള്‍പ്പെടുത്തി അന്തിമ റിപ്പോര്‍ട്ട് തയാറാക്കും. ഈ റിപ്പോര്‍ട്ട് സിഎജിക്ക് അയച്ച് അനുമതി വാങ്ങുകയാണ് ചെയ്യുന്നത്. ഇതെല്ലാം മാസങ്ങള്‍ക്ക് മുന്നേ കഴിഞ്ഞു.

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് സംബന്ധിച്ച് ധനമന്ത്രി തോമസ് ഐസക്ക് നടത്തിയത് ഭരണഘടനാ ലംഘനവും നിയമസഭാ അവകാശ ലംഘനവും. സിഎജി റിപ്പോര്‍ട്ടിന്റെ കരട് എന്ന് പറഞ്ഞ് ചോര്‍ത്തിയത് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറല്‍ (സിഎജി) ഒപ്പിട്ട് ഗവര്‍ണര്‍ക്ക് നല്‍കാന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടെന്ന് സൂചന.

'കിഫ്ബി ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 293(1) ലംഘിക്കുന്നെവെന്ന്' സിഎജിയുടെ കരട് റിപ്പോര്‍ട്ടിലുണ്ടെന്നും ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചില്ലെന്നുമാണ് തോമസ് ഐസക് പറഞ്ഞത്. സിഎജി തയാറാക്കുന്ന കരട് റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കാറില്ല. ഓഡിറ്റ് സമയത്ത് വരുന്ന സംശയങ്ങളും അവയുടെ ചോദ്യങ്ങളും അതാത് വകുപ്പുകള്‍ക്ക് അക്കൗണ്ടന്റ് ജനറല്‍ ഓഫീസ് അയച്ചു നല്‍കും. മറുപടി നല്‍കാന്‍ 42 ദിവസം സമയം നല്‍കും. അതിനകം മറുപടി ലഭിച്ചില്ലെങ്കില്‍ അക്കൗണ്ടന്റ് ജനറല്‍ കരട് റിപ്പോര്‍ട്ട് അതേപടി ഉള്‍പ്പെടുത്തി അന്തിമ റിപ്പോര്‍ട്ട് തയാറാക്കും. ഈ റിപ്പോര്‍ട്ട് സിഎജിക്ക് അയച്ച് അനുമതി വാങ്ങുകയാണ് ചെയ്യുന്നത്. ഇതെല്ലാം മാസങ്ങള്‍ക്ക് മുന്നേ കഴിഞ്ഞു.  

അനുമതി കിട്ടുന്ന റിപ്പോര്‍ട്ട് പ്രിന്റ് ചെയ്യും. പിന്നീട് ദല്‍ഹിയില്‍ എത്തിച്ച് സിഎജിയെക്കൊണ്ട് ഒപ്പുവയ്പ്പിക്കും. അതില്‍ രണ്ടെണ്ണം ഗവര്‍ണര്‍ക്ക് കൈമാറാന്‍ ധനകാര്യ വകുപ്പ് സെക്രട്ടറിക്ക് നല്‍കും. ഇതാണ് നിയമസഭയില്‍ വയ്ക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശത്തോടെ പിന്നീട് സ്പീക്കര്‍ക്ക് അയയ്ക്കുന്നത്. ഇത് സര്‍ക്കാരിന് ലഭിക്കുക നിയമസഭയില്‍ മാത്രമാണ്. ഗവര്‍ണര്‍ക്ക് നല്‍കാനുള്ള റിപ്പോര്‍ട്ട് ധനകാര്യ വകുപ്പ് ചോര്‍ത്തിയെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.  

ഔദ്യോഗിക രഹസ്യങ്ങള്‍ സൂക്ഷിക്കണമെന്ന നിയമവും തോമസ് ഐസക് ലംഘിച്ചു. നിയമസഭയുടെ അവകാശ ലംഘനമാണെന്നും നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വരവ്-ചെലവ് കണക്കുകളെ സംബന്ധിച്ച വിശകലനമാണ് സിഎജിയുടെ റിപ്പോര്‍ട്ടിന്റെ ചാപ്ടര്‍ ഒന്നിലുള്ളത്. അത്തരം പരാമര്‍ശം സിഎജി റിപ്പോര്‍ട്ടില്‍ ഉണ്ടെങ്കില്‍ അതിനര്‍ത്ഥം സംസ്ഥാനം എല്ലാ പരിധിയും ലംഘിച്ച് കടമെടുത്തു എന്നതാണെന്നും സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാനം പോലും നഷ്ടമായി എന്നാണ് സൂചനയെന്നും സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.  

കിഫ്ബി അഴിമതിയില്‍ നിന്നു രക്ഷപ്പെടാനുള്ള തന്ത്രമാണ് തോമസ് ഐസക്കിന്റേത്. 293(1) എന്നത് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി നിയന്ത്രണം സംബന്ധിച്ചുള്ള വകുപ്പാണ്. ഇത് ലംഘിച്ചുവെന്ന് സിഎജി റിപ്പോര്‍ട്ട് വന്നാല്‍ തോമസ് ഐസക്കിന്റെ വികലമായ സാമ്പത്തിക നയങ്ങള്‍ക്കുള്ള തിരിച്ചടി തെളിയും. അതില്‍ നിന്നു രക്ഷപ്പെടാനാണ് സിഎജി റിപ്പോര്‍ട്ടില്‍ വരുന്നത് ഇങ്ങനെയാണെന്ന് മുന്‍കൂട്ടി പറഞ്ഞ് രക്ഷപ്പെടാനുള്ള നീക്കം.

  comment

  LATEST NEWS


  48 മണിക്കൂറിനിടെ അമിത് ഷായുമായി രണ്ടാംവട്ട കൂടിക്കാഴ്ച; പിന്നാലെ ബംഗാള്‍ അക്രമത്തെക്കുറിച്ച് കടുത്തപരാമര്‍ശവുമായി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍


  36 റഫാല്‍ യുദ്ധവിമാനങ്ങളും 222ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


  മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു


  മഹാകവി രമേശന്‍ നായരുടെ ഓര്‍മ്മകളില്‍ കൊല്ലവും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.