×
login
വ്യക്തിയും രാഷ്ട്രവും രണ്ടല്ല; ഭാരതം ശക്തിശാലിയായാല്‍ ഭാരതീയനും ശക്തിനേടുമെന്ന് ഡോ. മോഹന്‍ ഭാഗവത്

ഉഗാണ്ടയിലെ പ്രതിസന്ധിയുടെ കാലത്ത്, അവിടെയുള്ള ഇന്ത്യക്കാര്‍ക്കും ഏറെ കഷ്ടപ്പെടേണ്ടിവന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി. അന്ന് ആഗോള രംഗത്ത് ഇന്ത്യ ഇന്നത്തെപ്പോലെ കരുത്തുള്ള രാജ്യമായിരുന്നില്ല. നമ്മുടെ എതിര്‍പ്പുകള്‍ ആരെയും സ്വാധീനിച്ചില്ല, സര്‍സംഘചാലക് പറഞ്ഞു. ഷില്ലോങ്ങിലെ യു സോസോ താം ഓഡിറ്റോറിയത്തില്‍ പൗരപ്രമുഖരുമായി സംസാരിക്കുകയായിരുന്നു മോഹന്‍ഭാഗവത്.

ഷില്ലോങ് (മേഘാലയ): രാജ്യം ശ്രേഷ്ഠമാവുക എന്നതിന്റെ അര്‍ത്ഥം ഇവിടുത്തെ ഓരോ പൗരനും ശ്രേഷ്ഠനാവുക എന്നുകൂടിയാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത്. വ്യക്തിയും രാഷ്ട്രവും ഒന്നാണ്. ഭാരതം ശക്തിശാലിയായാല്‍ ഭാരതീയനും ശക്തിമാനാകും. ലോകമെമ്പാടുമുള്ള ഭാരതീയര്‍ക്ക് അതിന്റെ ബഹുമാനം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഉഗാണ്ടയിലെ പ്രതിസന്ധിയുടെ കാലത്ത്, അവിടെയുള്ള ഇന്ത്യക്കാര്‍ക്കും ഏറെ കഷ്ടപ്പെടേണ്ടിവന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി. അന്ന് ആഗോള രംഗത്ത് ഇന്ത്യ ഇന്നത്തെപ്പോലെ കരുത്തുള്ള രാജ്യമായിരുന്നില്ല. നമ്മുടെ എതിര്‍പ്പുകള്‍ ആരെയും സ്വാധീനിച്ചില്ല, സര്‍സംഘചാലക് പറഞ്ഞു. ഷില്ലോങ്ങിലെ യു സോസോ താം ഓഡിറ്റോറിയത്തില്‍ പൗരപ്രമുഖരുമായി സംസാരിക്കുകയായിരുന്നു മോഹന്‍ഭാഗവത്.


ആര്‍എസ്എസിനെ അകലെ നിന്നോ ആരുടെയെങ്കിലും വാക്കുകളിലൂടെയോ അല്ല മനസ്സിലാക്കേണ്ടത്. നേരിട്ടുള്ള അനുഭവത്തിലൂടെ സംഘത്തെ നിരീക്ഷിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടേത് പുരാതന രാഷ്ട്രമാണ്. നമ്മളെ പരസ്പരം ബന്ധിപ്പിക്കുന്ന ശക്തി ആത്മീയതയിലും മൂല്യങ്ങളിലും അന്തര്‍ലീനമായ വിശ്വാസമാണ്.

ഈ മൂല്യങ്ങളെ രാജ്യത്തിന് പുറത്തുള്ളവര്‍ ഹിന്ദുത്വം എന്ന് വിളിക്കുന്നു. നമ്മള്‍ ഹിന്ദുക്കളാണ്, പക്ഷേ ഹിന്ദു എന്നതിന് എന്തെങ്കിലും നിര്‍വചനമില്ല, അത് നമ്മുടെ സ്വത്വമാണ്, ദേശീയതയാണ്. ഭാരതീയ, ഹിന്ദു എന്നീ പദങ്ങള്‍ പര്യായങ്ങളാണ്. യഥാര്‍ത്ഥത്തില്‍ ഇതൊരു ജിയോ-കള്‍ച്ചറല്‍ ഐഡന്റിറ്റിയാണ്, സര്‍സംഘചാലക് ചൂണ്ടിക്കാട്ടി.

സ്വാര്‍ത്ഥം വെടിഞ്ഞ് രാജ്യത്തിന് വേണ്ടി സ്വയം സമര്‍പ്പിക്കാനുള്ള പാഠമാണ് സംഘം പകരുന്നത്. രാജ്യത്തിന്റെ പുരാതന ചരിത്രത്തില്‍ നിന്നാണ് സംഘം ത്യാഗത്തിന്റെ മഹത്തായ പാരമ്പര്യത്തെ പ്രവര്‍ത്തകരിലേക്ക് പകരുന്നത്. നമ്മുടെ പൂര്‍വികര്‍ ലോകത്തെവിടെയും ഇതേ സന്ദേശത്തിന്റെ പതാകാവാഹകരായി. കൊവിഡ് പ്രതിസന്ധി ഘട്ടത്തില്‍ വിവിധ രാജ്യങ്ങളിലേക്ക് വാക്‌സിനുകള്‍ അയച്ച് ഭാരതം മനുഷ്യരാശിയെ സേവിച്ചതും ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയ ശ്രീലങ്കന്‍ ജനതയ്ക്ക് നമ്മുടെ നാട് കൈത്താങ്ങായതും ഈ സന്ദേശത്തിന്റെ സമകാലഉദാഹരണങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

  comment

  LATEST NEWS


  മഹേഷ് നാരായണന്റെ 'അറിയിപ്പ്' റിലീസ് ഡിസംബര്‍ 16ന് നെറ്റ്ഫ്‌ലിക്‌സില്‍


  പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കാപ്പയുടെ ട്രൈലര്‍ റിലീസ് നാളെ


  ലോകത്തിലെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ കേന്ദ്ര ധനമന്ത്രിയും; തുടര്‍ച്ചയായ നാലാം തവണയും പട്ടികയില്‍ ഇടംനേടി നിര്‍മല സീതാരാമന്‍


  ആദിശങ്കറിന് രണ്ടാം ജന്മം; ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് നന്ദി പറഞ്ഞ് മമ്മൂക്കയുടെ ജന്മനാടായ ചെമ്പ് ഗ്രാമം


  12ലക്ഷം വിദ്യാര്‍ഥികള്‍ക്കു നൂതന സാങ്കേതിക പരിശീലനം നല്‍കും മുഖ്യമന്ത്രി; 9000 റോബോട്ടിക് കിറ്റുകളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് പിണറായി വിജയന്‍


  തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 23ന് ആറന്മുളയില്‍ നിന്നു പുറപ്പെടും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.