ജൂറി ചിലപ്പോള്‍ തന്റെ സിനിമ കണ്ടുകാണില്ല. അവാര്‍ഡ് കിട്ടാത്തതിന് കാരണം നേരത്തേ കണ്ടുവച്ചിട്ടുണ്ടാകാം,നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ കേസും കാരണമായേക്കാം. കേസില്‍ വിജയ്ബാബു നിരപരാധിയെന്ന് തെളിഞ്ഞാല്‍ ജൂറി തിരുത്തുമോയെന്നും ഇന്ദ്രന്‍സ്
പത്തനംതിട്ട : സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണത്തില്‍ ഹോമിന് പുരസ്കാരം ഒന്നും ലഭിക്കാത്തതില്‍ വിമര്‍ശനം. വിജയ് ബാബു നിര്‍മിച്ച് റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം സിനിമയെ കുറിച്ച് പ്രേക്ഷകര്‍ മികച്ച പ്രതികരണമാണ് നല്‍കിയത്. അതുകൊണ്ടുതന്നെ പുരസ്കാര പ്രഖ്യാപനവേളയില്‍ ഹോമിനെ കുറിച്ച് പരാമര്‍ശം പോലും നടത്താത്തതില്‍ സിനിമ മേഖലയില്‍ നിന്നുള്ളവര്‍ പോലും വിമര്‍ശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്. എന്നാല്‍ ഹൃദയം മികച്ച സിനമയാണ്. അതോടൊപ്പം തന്റെ ഹോം ചേര്ത്തുവെയ്ക്കാമെന്നും നടന് ഇന്ദ്രന്‍സ് വിഷയത്തില്‍ പ്രതികരിച്ചിരുന്നു.
തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല.'ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചു. പ്രേക്ഷകരാണ് അവാര്‍ഡ് നല്‍കേണ്ടത് അവരില്‍ നിന്നും അവാര്‍ഡ് ലഭിച്ചു കഴിഞ്ഞു. ഹൃദയം സിനിമയും മികച്ചതാണ്. അതോടോപ്പം ചേര്‍ത്തുവക്കേണ്ടതാണ് ഹോം സിനിമയും. സിനിമയില്‍ തനിക്കൊപ്പം അഭിനയിച്ച മഞ്ജു പിള്ള മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. വര്‍ഷങ്ങളായി അഭിനയ രംഗത്തുള്ളവരാണ്. അവര്‍ക്ക് അംഗീകാരം നല്‍കാമായിരുന്നു.
ജൂറി ചിലപ്പോള്‍ തന്റെ സിനിമ കണ്ടുകാണില്ല. അവാര്‍ഡ് കിട്ടാത്തതിന് കാരണം നേരത്തേ കണ്ടുവച്ചിട്ടുണ്ടാകാം,നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ കേസും കാരണമായേക്കാം. കേസില്‍ വിജയ്ബാബു നിരപരാധിയെന്ന് തെളിഞ്ഞാല്‍ ജൂറി തിരുത്തുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു. തനിക്ക് പുരസ്കാരം കിട്ടാത്തതിലല്ല, തന്റെ ഹോമിനെ തകര്ത്തുകളഞ്ഞതിലാണ് പരാതിയുള്ളതെന്നും ഇന്ദ്രന്‍സ് മാധ്യമങ്ങളോട് പ്രതികരിച്ചു.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ നടി രമ്യാ നമ്പീശന് ഉള്‍പ്പടെയുള്ള പ്രമുഖര്‍ ഇന്ദ്രന്‍സിന്റെ ചിത്രം ഉള്‍പ്പടെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച് ഹോമിന് പുരസ്കാരം നല്‍കാത്തതില്‍ പ്രതിഷേധം അറിയിച്ചിരുന്നു. അതിനുപിന്നാലെ നിരവധിയാളുകള്‍ ഇതിനെ അനുകൂലിച്ച് രംഗത്ത് എത്തുകയും ചെയ്തിരുന്നു.
അതേസമയം ഹോം സിനിമ താന്‍ കണ്ടിരുന്നെന്നും യാതൊരുവിധത്തിലുള്ള ഇടപെടലുകള്‍ക്കും താന്‍ വശപ്പെട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ തെറ്റാണെന്നും ജ്യൂറി ചെയര്മാന് സയ്യിദ് അക്തര്‍ അറിയിച്ചു. നിര്‍മാതാവ് വിജയ് ബാബുവിനെതിരെയുള്ള കേസ് സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോഴാണ് അറിയുന്നത്. പുരസ്കാര നിര്‍ണ്ണയത്തില്‍ ഇതുമായി ബന്ധമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍
പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന് വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്
നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു
അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും
കൃഷിയിടത്തിലെ ഗോകുലവാസൻ; കൃഷിയിൽ പൊന്നു വിളയിച്ച് ഗോകുൽ കരിപ്പിള്ളി
കേരള പോലീസ് രാജ്യം ശ്രദ്ധിക്കുന്ന സേനയായി മാറിയെന്ന് മുഖ്യമന്ത്രി; പോലീസിന്റെ പ്രതിച്ഛായമാറ്റിയെന്നും പിണറായി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
അഗ്നിപഥ് സവര്‍ക്കറുടെ ആശയം; പരിശീലനം കഴിഞ്ഞിറങ്ങുന്നവര്‍ ആര്‍എസ്എസിന്റെ രണ്ടാം സേനയാകും; മോദി ഇന്ത്യക്കാരെ സൈനികവല്‍ക്കരിക്കുകയാണെന്ന് കോടിയേരി
ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെ ആക്ഷേപിച്ച് സിപിഎം ആക്ടീവിസ്റ്റ് ബിന്ദു