×
login
കേരളത്തിൽ വ്യവസായ സൗഹൃദം ‍സംസാരത്തിൽ മാത്രം; ലോകം മാറിക്കൊണ്ടിരിക്കുന്നുവെന്ന് മനസ്സിലാക്കാതെ കേരളമെന്നും സാബു എം ജേക്കബ്

കേരളത്തിൽ വ്യവസായ സൗഹൃദം സംസാരത്തിൽ മാത്രമാണുള്ളതെന്ന് കിറ്റെക്സ് എംഡി സാബു എം ജേക്കബ്ബ്. നോക്കുകൂലി നിരോധിക്കണമെന്ന് ഹൈക്കോടതി പറഞ്ഞെങ്കിലും എംഎൽഎമാർ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണെന്നും തൊഴിലില്ലായ്മയെക്കുറിച്ച് ആർക്കും സംസാരിക്കാനില്ലെന്നും അദ്ദേഹം വിമർശിച്ചു.

കൊച്ചി : കേരളത്തിൽ വ്യവസായ സൗഹൃദം സംസാരത്തിൽ മാത്രമാണുള്ളതെന്ന് കിറ്റെക്സ് എംഡി സാബു എം ജേക്കബ്ബ്. നോക്കുകൂലി നിരോധിക്കണമെന്ന് ഹൈക്കോടതി പറഞ്ഞെങ്കിലും എംഎൽഎമാർ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണെന്നും തൊഴിലില്ലായ്മയെക്കുറിച്ച് ആർക്കും സംസാരിക്കാനില്ലെന്നും അദ്ദേഹം വിമർശിച്ചു.

നമ്മുടെ ലോകം മാറിക്കൊണ്ടിരിക്കുകയാണ്. ഇത് മനസ്സിലാക്കാതെയാണ് കേരളത്തിൽ കാര്യങ്ങൾ നടക്കുന്നതെന്നും സാബു ജേക്കബ് അറിയിച്ചു. വ്യവസായം ആരംഭിക്കാൻ നിരവധി വിദേശ രാജ്യങ്ങൾ തന്നെ സമീപിച്ചതായും സാബു എം ജേക്കബ് പറഞ്ഞു. ശ്രീലങ്കൻ സർക്കാരുമായി വിവിധ തലത്തിലുള്ള ചർച്ചകൾ പൂർത്തിയായി. ശ്രീലങ്കൻ പ്രധാനമന്ത്രിയുമായോ, പ്രസിഡന്‍റുമായോ ഉള്ള ചർച്ചയ്‌ക്ക് അവസരമൊരുങ്ങുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 ശ്രീലങ്കൻ ഹൈക്കമ്മീഷണർ നേരിട്ടുവന്നാണ് ക്ഷണിച്ചത്. ഇതിന് പിന്നാലെ അദ്ദേഹത്തിന്‍റെ പ്രതിനിധികൾ കഴിഞ്ഞ ആഴ്ച വന്നു. ശ്രീലങ്കയ്‌ക്ക് പുറമേ മൗറീഷ്യസ്, യുഎഇ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളും വ്യവസായം ആരംഭിക്കാൻ ക്ഷണിച്ചിട്ടുണ്ടെന്നും സാബു ജേക്കബ് വ്യക്തമാക്കി.

ഇതുവരെ ഒൻപത് സർക്കാരുകളാണ് വ്യവസായം ആരംഭിക്കാൻ ക്ഷണിച്ചത്. കേരളം തരുന്നതിനേക്കാൾ മികച്ച പാക്കേജുകളാണ് മറ്റ് സംസ്ഥാനങ്ങൾ നൽകുന്നത്. 

  comment

  LATEST NEWS


  കുട്ടനാട് മേഖലയിലെ വെള്ളപ്പൊക്കം ലഘൂകരിക്കുന്നതിനായുള്ള 'റൂം ഫോര്‍ റിവര്‍' പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കി വരുന്നെന്ന് മുഖ്യമന്ത്രി


  പരിമിതികൾ പ്രശ്നമല്ല, ലക്ഷ്യമാണ് പ്രധാനം; കാർഗിലിലേക്ക് 2500 കി.മി പ്രത്യേക സ്കൂട്ടറിൽ യാത്ര ചെയ്ത് റെക്കോഡ് നേടി ഭിന്നശേഷിക്കാരനായ ദമ്പതിമാർ


  മയക്കുമരുന്ന് കേസില്‍ ആര്യനെ മോചിപ്പിക്കാന്‍ 25 കോടിയെന്ന കൈക്കൂലി ആരോപണം തള്ളി എന്‍സിബി; അടിസ്ഥാന രഹിതമെന്ന് സമീര്‍ വാംഖഡെ


  നടി ഗായത്രി സുരേഷ് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് സംശയം; നടിക്കെതിരേ അമ്മ സംഘടന നടപടിയെടുക്കണമെന്ന് സംവിധായകന്‍


  തീരങ്ങള്‍ മാഫിയകളുടെ കൈകളില്‍: അനധികൃത നിര്‍മാണങ്ങള്‍ വ്യാപകം, മത്സ്യത്തൊഴിലാളികളെ കബളിപ്പിച്ച് മാഫിയകള്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നു


  മോന്‍സണുമായി എന്തു ബന്ധം; കലൂരിലെ മ്യൂസിയം സന്ദര്‍ശിച്ചത് എന്തിന്; ബെഹ്‌റയുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്ത്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.