login
അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിയാക്കണം; ഇടതുമുന്നണിയോട് ആവശ്യപ്പെട്ട് ഐഎന്‍എല്‍; എ വിജയരാഘവന് കത്ത് നല്‍കി

മൂന്ന് സീറ്റിലാണ് ഇത്തവണ ഐഎന്‍എല്‍ മത്സരിച്ചത്

കോഴിക്കോട്: രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിസ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ച് ഇന്ത്യന്‍ നാഷണല്‍ ലീഗ്. ഏക എംഎല്‍എയായ കോഴിക്കോട് സൗത്തില്‍ നിന്നും വിജയിച്ച അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് നേതൃത്വത്തിനെ സമീപിച്ചിരിക്കുകയാണ് ഐഎന്‍എല്‍ നേതൃത്വം. ഇത് സംബന്ധിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന് കത്തു നല്‍കി.  

കഴിഞ്ഞ സഭയിലെ പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ രണ്ടുവട്ടം വിജയിച്ച മണ്ഡലത്തില്‍ 12459 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇത്തവണ അഹമ്മദ് ദേവര്‍കോവിലിന് ലഭിച്ചത്. മൂന്ന് സീറ്റിലാണ് ഇത്തവണ ഐഎന്‍എല്‍ മത്സരിച്ചത്.  

ഇടതുപക്ഷത്തിലെ മറ്റൊരു കക്ഷിയായ എന്‍സിപിയിലെ മന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം തുടരുകയാണ്. എംഎല്‍എമാരായ എ കെ ശശീന്ദ്രന്‍, തോമസ് കെ തോമസ്  എന്നിവര്‍ മന്ത്രി സ്ഥാനത്തിനായി വടം വലിതുടരുകയാണ്. തമ്മിലടി സമവായത്തിലെത്തിക്കാന്‍ എന്‍സിപി ദേശീയ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ പട്ടേല്‍ കേരളത്തില്‍ എത്തുമെന്നാണ് ലഭിക്കുന്ന വിവരം.

 

    comment

    LATEST NEWS


    ബയോളജിക്കല്‍ ഇയുടെ വാക്‌സിന്‍ പരീക്ഷണം മൂന്നാംഘട്ടത്തില്‍, ഓക്ടോബറില്‍ പുറത്തിറങ്ങിയേക്കും; 90 ശതമാനം ഫലപ്രാപ്തിയെന്ന് കണ്ടെത്തല്‍


    മഹാ വികാസ് അഘാദി സഖ്യത്തില്‍ വിള്ളല്‍ രൂക്ഷം; ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്ന് ശിവസേന


    ജൂലൈ 31നകം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനം നടത്തും; മൂല്യനിര്‍ണ്ണയം 30:30:40 ഫോര്‍മുലയില്‍, ഇന്റേര്‍ണലിന് 40 ശതമാനം വെയിറ്റേജ്


    വനംകൊള്ളക്കേസ്: ഉദ്യോഗസ്ഥരും കരാറുകാരും ഗൂഢാലോചന നടത്തി; സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന വ്യാജേന വ്യക്ഷങ്ങള്‍ മോഷ്ടിച്ചെന്ന് എഫ്‌ഐആര്‍


    ലക്ഷദ്വീപിനെതിരായ വ്യാജപ്രചാരണങ്ങള്‍ക്ക് കനത്ത തിരിച്ചടി; ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി; നിലവിലുള്ളത് കരട്; സ്‌റ്റേ അനുവദിക്കില്ല


    അമ്മയെ കൊന്നു ഭക്ഷണമാക്കി കഴിച്ചു, ബാക്കി വളര്‍ത്തുനായക്ക് നൽകി, യുവാവിന് 15 കൊല്ലം തടവ് ശിക്ഷ, നഷ്ടപരിഹാരമായി 73,000 ഡോളറും നൽകണം


    ആദ്യം അച്ഛന്റെ കട കത്തിച്ചു; പിന്നാലെ മകളെ കുത്തിക്കൊന്നു; മലപ്പുറത്ത് ദൃശ്യയെ യുവാവ് കുത്തിക്കൊന്നത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്


    ബയോവെപ്പണില്‍ ഐഷയും മീഡിയവണ്ണും തുറന്ന് പോരില്‍;റിസ്‌ക് ഏറ്റെടുക്കാമെന്ന് ഐഷ പറഞ്ഞെന്ന് നിഷാദ്; തെറ്റുപറ്റിയത് തിരുത്താന്‍ അവസരം നല്‍കിയില്ലെന്ന് ഐഷ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.