×
login
പട്ടികജാതി മോര്‍ച്ചയുടെ ഇടപെടല്‍; ഡോ. ബി.ആര്‍. അംബേദ്കറുടെ ഫോട്ടോ പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍‍ നിര്‍ദേശം

എറണാകുളം ഗവ. ലോ കോളജില്‍ സ്ഥാപിച്ച ഡോ. ബി.ആര്‍. അംബേദ്കറുടെ ഫോട്ടോ എടുത്ത് മാറ്റിയത് പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്കിയതായി ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് അറിയിച്ചു.

തിരുവനന്തപുരം: എറണാകുളം ഗവ. ലോ കോളജില്‍ സ്ഥാപിച്ച ഡോ. ബി.ആര്‍. അംബേദ്കറുടെ ഫോട്ടോ എടുത്ത് മാറ്റിയത് പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്കിയതായി ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്  അറിയിച്ചു. എടുത്ത് മാറ്റിയ ഫോട്ടോകള്‍ എറണാകുളം ലോ കോളജിന്റെ സെന്‍ട്രല്‍ അസംബ്ലി ഹാളില്‍ തന്നെ നില നിര്‍ത്തുന്നതിന് എറണാകുളം ഗവ. ലോ കോളജ് പ്രിന്‍സിപ്പലിന് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശം നല്കി. ഡോ. ബി.ആര്‍. അംബേദ്കറുടെ ഫോട്ടോ എടുത്തുമാറ്റിയ പ്രിന്‍സിപ്പലിന്റെ നടപടിക്കെതിരെ ബിജെപി പട്ടികജാതി മോര്‍ച്ച  മുഖ്യമന്ത്രിക്ക് പരാതി നല്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ്  നടപടി.

 


 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.