സ്റ്റേഷനിലെ പ്രധാന രേഖകള്‍ കൈകാര്യംചെയ്യുന്ന ഡാറ്റാ ഓപ്പറേറ്റര്‍ വിഭാഗത്തില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥന് വിവരങ്ങള്‍ തീവ്രവാദ സംഘടനകള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് ആരോപണം.
ഇടുക്കി: മതതീവ്രവാദ സംഘടനയ്ക്ക് പോലീസ് സ്റ്റേഷനിലെ കമ്പ്യൂട്ടറിലെ വിവരങ്ങള്‍ ചോര്‍ത്തി നല്കിയ സംഭവത്തില്‍ നിര്‍ണായക നീക്കവുമായി അന്വേഷണ സംഘം. സംഭവത്തില്‍ ആരോപണ വിധേയരായ മൂന്നു പോലീസ് ഉദ്യോഗസ്ഥരുടെ ഫോണുകള്‍ പിടിച്ചെടുത്തു. വിദഗ്ധ പരിശോധനയ്ക്കായ് സൈബര്‍ സെല്ലിലേയ്ക്ക് കൈമാറും.
സ്റ്റേഷനിലെ പ്രധാന രേഖകള്‍ കൈകാര്യംചെയ്യുന്ന ഡാറ്റാ ഓപ്പറേറ്റര്‍ വിഭാഗത്തില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥന് വിവരങ്ങള്‍ തീവ്രവാദ സംഘടനകള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് ആരോപണം. സ്റ്റേഷനിലെ മറ്റു രണ്ട് ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സംഭവം പുറത്തറിഞ്ഞതോടെ മൂവരും സ്ഥലമാറ്റത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.
സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ജില്ലാ പൊലീസ് മേധാവി ആര് കറുപ്പുസ്വാമി കഴിഞ്ഞ ദിവസാമാണ് ഉത്തരവിട്ടത്. മൂന്നാര്‍ ഡിവൈഎസ്പി കെ.ആര്. മനോജിനാണ് അന്വേഷണ ചുമതല.
സംഭവത്തെക്കുറിച്ച് വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ആഴ്ചകള്‍ക്ക് മുമ്പ് അന്വേഷണം തുടങ്ങിയിരുന്നു. എന്തുതരത്തിലുള്ള രേഖകളാണ് ചോര്‍ത്തി നല്‍കിയതെന്ന് വ്യക്തമല്ല. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഡിവൈഎസ്പി കെ.ആര്. മനോജ് പറഞ്ഞു.
തൊടുപുഴ സ്റ്റേഷനില്‍നിന്ന് മതതീവ്രവാദ സംഘടനകള്‍ക്ക് വിവരം ചോര്‍ത്തിനല്‍കിയതിന് പോലീസ് ഉദ്യോഗസ്ഥനെ സേനയില്‍ നിന്നും പുറത്താക്കിയിരുന്നു. പൊലീസ് ഡാറ്റാ ബേസില്‍ നിന്ന് വിവരങ്ങള്‍ ചേര്‍ത്തി നല്‍കിയതിനാണ് തൊടുപുഴ സ്റ്റേഷനിലെ സിപിഒ അനസിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്.
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍
പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം
അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും
മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്
102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
അഗ്നിപഥ് സവര്‍ക്കറുടെ ആശയം; പരിശീലനം കഴിഞ്ഞിറങ്ങുന്നവര്‍ ആര്‍എസ്എസിന്റെ രണ്ടാം സേനയാകും; മോദി ഇന്ത്യക്കാരെ സൈനികവല്‍ക്കരിക്കുകയാണെന്ന് കോടിയേരി
ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെ ആക്ഷേപിച്ച് സിപിഎം ആക്ടീവിസ്റ്റ് ബിന്ദു