login
ശബരിമല‍: സ്വീകരിച്ച നിലപാട് തെറ്റാണെന്ന് വിശ്വാസികളോട് പറയാന്‍ സിപിഎം തയാറുണ്ടോ?; ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും എം ടി രമേശ്

കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം ടി രമേശ്

കോഴിക്കോട്: ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാട് തെറ്റാണെന്ന് വിശ്വാസികളോട് പറയാന്‍ സിപിഎം തയാറുണ്ടോയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. പുതിയ സത്യവാങ്ങ്മൂലമൊന്നുമല്ല കൊടുക്കേണ്ടത്. കേരളത്തിലെ ജനങ്ങള്‍ക്കു മുന്‍പാകെ പശ്ചാത്താപ കുറിപ്പ് അവതരിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം ടി രമേശ്. 

ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തി അവിടത്തെ ആചാരങ്ങള്‍ തകര്‍ക്കാന്‍ സാമൂഹിക വിരുദ്ധര്‍ നടത്തിയിട്ടുള്ള ശ്രമങ്ങള്‍ക്ക് കൂട്ടുനിന്നത് പറ്റിപ്പോയ വലിയ തെറ്റാണെന്ന് കേരളത്തിലെ ജനങ്ങളോട് ഏറ്റുപറയാന്‍ പാര്‍ട്ടി നേതൃത്വം തയാറാകണം. അതല്ലാതെ കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കാമെന്ന് സിപിഎം വിചാരിക്കരുത്. എന്താണ് സിപിഎം നിലാപാട് എന്ന് ചോദിച്ച എം ടി രമേശ് പശ്ചാത്തപിക്കാനോ, കുമ്പസാരം നടത്താനാണോ ആണ് ഉദ്ദേശ്യമെങ്കില്‍ അത് പറയട്ടെയെന്നും കൂട്ടിച്ചേര്‍ത്തു. 

ശബരിമല വിഷയത്തില്‍ വിശ്വാസികളെ മുഖവിലയ്ക്ക് എടുക്കണമെന്നുള്ള നിലപാടാണ് സിപിഎമ്മിനെങ്കില്‍ അതും വ്യക്തമാക്കണം. ഇക്കാര്യത്തിലെ ഒളിച്ചുകളി പാര്‍ട്ടി അവസാനിപ്പിക്കണം. ഭൂരിപക്ഷ ഇതര സമൂഹത്തിന്റെ വോട്ട് കിട്ടാന്‍ നടത്തിക്കൊണ്ടിരിക്കുന്ന പരിശ്രമത്തിനിടയില്‍ കഴിഞ്ഞതെല്ലാം പെട്ടെന്ന് മറക്കുമെന്ന് വിചാരിച്ചാല്‍ അത് കേരളത്തിലെ ജനങ്ങളുടെ ഓര്‍മശക്തിയെ സിപിഎം വെല്ലുവിളിക്കുകയായിരിക്കുമെന്നും അദ്ദേഹം വിമര്‍ശിച്ചു. സിപിഎം നേതാവ് എം വി ഗോവിന്ദന്റെ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു എം ടി രമേശിന്റെ പ്രതികരണം.  

 

  comment

  LATEST NEWS


  'അഭിമന്യുവിന്റെ കൊലയില്‍ ഇരയും വേട്ടക്കാരനും സിപിഎം; അന്വേഷണം പോലീസ് ശക്തമാക്കണം'; സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമമെന്ന് ആര്‍എസ്എസ്


  ഇസ്ലാമിക രാജ്യത്തിനായി ജനങ്ങളുടെ തലയറത്തു; പാല്‍മയില്‍ ഭീകരരുടെ കൊടും ക്രൂരത; ആക്രമത്തില്‍ ഭീതിപൂണ്ട് മൊസാംബിക്കില്‍ കൂട്ടപാലായനം


  'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്‌പെഷ്യല്‍ പോലീസ് പദവി നല്‍കി സര്‍ക്കാര്‍


  കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നു


  'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


  'ആദ്യം എംജി രാധാകൃഷ്ണന്‍ എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം


  11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി


  150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.