×
login
മലയാളി യുവതികളെ കുവൈറ്റില്‍ എത്തിച്ച് ഐഎസ് ഭീകരര്‍ക്ക് വിറ്റു; വിവരം അറിഞ്ഞിട്ടും കേരളാ പോലീസ് മറച്ചുവെച്ചു; എന്‍ഐഎ അന്വേഷണം

റാക്കറ്റിന്റെ വലയില്‍നിന്നു രക്ഷപ്പെട്ട് നാട്ടിലെത്തിയ പശ്ചിമ കൊച്ചി സ്വദേശിനിയാണ് മനുഷ്യക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരം പോലീസിനെ അറിയിച്ചത്. മെയ് 18നാണ് എറണാകുളം സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കൊച്ചി: വീട്ടുജോലിക്ക് എന്ന പേരില്‍ മലയാളി യുവതികളെ കുവൈറ്റില്‍ എത്തിച്ച് ഐഎസ് ഭീകരര്‍ക്ക് വില്‍ക്കുന്നുവെന്ന ഞെട്ടിക്കുന്ന വിവരം അറിഞ്ഞിട്ടും സംസ്ഥാന പോലീസ് സംഭവം മറച്ചുവച്ചു. പോലീസില്‍ നിന്നു വിവരം ചോര്‍ത്തിയെടുത്ത ഇന്റലിജന്‍സ് ബ്യൂറോ(ഐബി) നല്‍കിയ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷണം ഊര്‍ജിതമാക്കി.  

റാക്കറ്റിന്റെ വലയില്‍നിന്നു രക്ഷപ്പെട്ട് നാട്ടിലെത്തിയ പശ്ചിമ കൊച്ചി സ്വദേശിനിയാണ് മനുഷ്യക്കടത്തിന്റെ ഞെട്ടിക്കുന്ന  വിവരം പോലീസിനെ അറിയിച്ചത്. മെയ് 18നാണ് എറണാകുളം സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പരാതിയെക്കുറിച്ച് അന്വേഷിക്കാനോ കേന്ദ്ര ഏജന്‍സികളെ വിവരം ധരിപ്പിക്കാനോ പോലീസ് തയാറായില്ല. സംഘത്തിന്റെ ഐഎസ് ബന്ധവും പുറത്ത് വന്നിട്ടുണ്ട്. എറണാകുളം രവിപുരത്തെ റിക്രൂട്ടിങ് ഏജന്‍സി വഴിയാണു കുവൈറ്റിലേക്കു മനുഷ്യക്കടത്ത്. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ഗാസലി എന്നു വിളിക്കുന്ന മജീദാണ് സംഘത്തിന്റെ തലവന്‍.  

പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം പ്രതി മജീദ് ഒരു തവണ എറണാകുളത്ത് എത്തിയിരുന്നെന്നും രണ്ടു ദിവസം ഇവിടെ തങ്ങിയിരുന്നെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ, പോലീസിന്റെ ഭാഗത്തുനിന്നു നടപടികള്‍ ഒന്നും ഉണ്ടായില്ല.


കുഞ്ഞുങ്ങളെ പരിചരിക്കാന്‍ എന്ന പേരില്‍, മാസം 60,000 രൂപ ശമ്പളം വാഗ്ദാനം ചെയ്താണ്  യുവതികളെ വിദേശത്ത് എത്തിക്കുന്നത്. ഈ യുവതികളെ ആള്‍ക്ക് 9.50 ലക്ഷം രൂപ വിലയിട്ട് ഐഎസ് ഭീകരര്‍ക്കു വില്‍ക്കുകയാണ് ചെയ്യുന്നത്. അടിമക്കച്ചവടമാണു നടന്നിരിക്കുന്നതെന്നാണ് എന്‍ഐഎക്കു ലഭിച്ചിരിക്കുന്ന പ്രാഥമിക സൂചന.  രക്ഷപ്പെട്ട പശ്ചിമകൊച്ചി സ്വദേശിനിക്കും മാവേലിക്കര സ്വദേശിനി

ക്കും ആശ്രയമായതു കുവൈറ്റിലെ മലയാളി അസോസിയേഷനാണ്. ഇവരുടെ ഇടപെടലിലാണ് യുവതികള്‍ നാട്ടിലെത്തിയത്. തൃക്കാക്കര തെരഞ്ഞെടുപ്പ് സമയത്താണ് പോലീസിനു പരാതി ലഭിച്ചത്.  

സൗജന്യ വിസയും വിമാന ടിക്കറ്റും മികച്ച ശമ്പളവും വാഗ്ദാനം ചെയ്താണു പ്രതികള്‍ യുവതികളെ കബളിപ്പിച്ചത്. കേസിലെ മുഖ്യസൂത്രധാരന്‍ മജീദ്, എറണാകുളം ഷേണായീസ് ജങ്ഷനില്‍ താമസിക്കുന്ന അജുമോന്‍ എന്നിവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

 

  comment

  LATEST NEWS


  തമിഴ് നാടിനെ പ്രത്യേക രാജ്യമാക്കണമെന്ന് പ്രഖ്യാപിച്ച ഡിഎംകെ എംപി എ.രാജ ചെയ്തത് രാജ്യദ്രോഹക്കുറ്റമെന്ന് അണ്ണാമലൈ


  വാജ്‌പേയി മന്ത്രി സഭയില്‍ കായിക മന്ത്രിയാകാന്‍ സുഷമ സ്വരാജ് വിളിച്ചു; ഉന്നത പദവി നല്‍കാന്‍ ഉമാഭാരതിയും ക്ഷണിച്ചു


  ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ് പി ടി ഉഷ : പ്രധാനമന്ത്രി നരേന്ദ്രമോദി


  ചൈനയെ പ്രകോപിപ്പിച്ച് ഇന്ത്യ; ജി20 യോഗം കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന എതിര്‍ത്തപ്പോള്‍ ലഡാക്കില്‍ കൂടി യോഗം നടത്താന്‍ തീരുമാനിച്ച് ഇന്ത്യ


  പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; പി ടി ഉഷ ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി


  മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.