login
'ഹമാസ് ഏറ്റവും ജനപിന്തുണയുള്ള സംഘടന; ഇസ്രയേലിനെതിരേ നടക്കുന്നത് വിമോചന സമരപോരാട്ടം'; പാലസ്തീന്‍ തീവ്രവാദികളെ പിന്തുണച്ച് എംഎ ബേബി

ഏറ്റവും ജനപിന്തുണയുള്ള സംഘടനയാണ് ഹമാസ് എന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. ഇസ്രയേലിനെതിരേ ഹമാസ് നടത്തുന്നത് വിമോചന സമരപോരാട്ടമാണെന്നും അദേഹം ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

തിരുവനന്തപുരം: ഇസ്രയേലില്‍ ആക്രമണം നടത്തുന്ന പാലസ്തീന്‍ തീവ്രവാദികള്‍ക്ക് പരസ്യ പിന്തുണയുമായി സിപിഎം പോളിറ്റ് ബ്യൂറോ മെമ്പര്‍ എം.എ ബേബി. ഏറ്റവും ജനപിന്തുണയുള്ള സംഘടനയാണ് ഹമാസ് എന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. ഇസ്രയേലിനെതിരേ ഹമാസ് നടത്തുന്നത് വിമോചന സമരപോരാട്ടമാണെന്നും അദേഹം ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. 

Facebook Post: https://www.facebook.com/CPIMKerala/videos/824876361746046

ഇസ്രയേലിനെതിരേ പാലസ്തീനിലെ ഹമാസ് തീവ്രവാദികള്‍ നടത്തുന്ന ആക്രമണത്തെ പിന്തുണച്ചും വിഷയത്തില്‍ മുസ്ലിം മതവികാരം ഇളക്കിവിടാനാണ് കേരളത്തിലെ സിപിഎം ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം  സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിലാണ് തികച്ചും വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ ഉള്‍പ്പെട്ടിത്തിയിരിക്കുന്നത്.  

ആരാധനാലയമായ അല്‍-അഖ്‌സ പള്ളി പ്രാര്‍ഥനയില്‍ പങ്കെടുക്കുന്നവരെ ലക്ഷ്യം വച്ചായിരുന്ന പല ബോംബിങ്ങും. നൂറിലധികം പലസ്തീന്‍കാരാണ് ഇതിനോടകം കൊല്ലപ്പെട്ടത്. ഇതില്‍ കുട്ടികളും സ്ത്രീകളുമുണ്ട്. പലസ്തീന്‍ ജനത ഈ സ്ഥലം വിട്ട് പോകണമെന്നാണ് ഇസ്രയേല്‍ പറയുന്നത്. അതിനായി വീടുകളും താമസ സ്ഥലങ്ങളും ബോംബിട്ട് തകര്‍ക്കുകയാണ് ഇസ്രയേല്‍ എന്നു പ്രസ്താവനയില്‍ പറയുന്നു.  

  comment

  LATEST NEWS


  48 മണിക്കൂറിനിടെ അമിത് ഷായുമായി രണ്ടാംവട്ട കൂടിക്കാഴ്ച നടത്തി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍; പിന്നാലെ ബംഗാള്‍ അക്രമത്തെകുറിച്ച് കടുത്ത പരാമര്‍ശം


  36 റഫാല്‍ യുദ്ധവിമാനങ്ങളും 222ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


  മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു


  മഹാകവി രമേശന്‍ നായരുടെ ഓര്‍മ്മകളില്‍ കൊല്ലവും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.