×
login
ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ നേരിട്ട് ഹാജരാകണം; പൃഥ്വിരാജ്, ദുല്‍ഖര്‍, വിജയ് ബാബു എന്നിവരുടെ ഓഫിസിലും റെയ്ഡ്

താരങ്ങള്‍ക്ക് നല്‍കുന്ന പ്രതിഫലം വിതരണാവകാശത്തില്‍ ഉള്‍പ്പെടുത്തുന്നതോടെ വലിയ തോതില്‍ ആദായ നികുതി തട്ടിപ്പ് നടക്കുന്നതായും വകുപ്പ് കണ്ടെത്തി. രേഖകള്‍ സഹിതം ഹാജരാകാനാണ് നോട്ടീസ്.

കൊച്ചി : മലയാള സിനിമയിലെ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരോട് നേരിട്ട് ഹാജരാകാന്‍ ആദായനികുതി വകുപ്പിന്റെ നോട്ടീസ്. വരുമാനവും നിലവിലെ സമ്പത്തും തമ്മിലുള്ള കണക്കുകള്‍ ഒത്തുചേരുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് ആദായനികുതി വകുപ്പിന്റെ നീക്കം. താരങ്ങള്‍ക്ക് നല്‍കുന്ന പ്രതിഫലം വിതരണാവകാശത്തില്‍ ഉള്‍പ്പെടുത്തുന്നതോടെ വലിയ തോതില്‍ ആദായ നികുതി തട്ടിപ്പ് നടക്കുന്നതായും വകുപ്പ് കണ്ടെത്തി. രേഖകള്‍ സഹിതം ഹാജരാകാനാണ് നോട്ടീസ്. അതേസമയം, മറ്റു നിര്‍മാതാക്കളായ പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ബാബു എന്നിവരുടെ ഓഫിസിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് ആരംഭിച്ചു. 

നേരത്തേ,  മലയാള സിനിമാ നിര്‍മാതാക്കളുടെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ തെരച്ചില്‍ നടത്തിയിരുന്നു. ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ കൊച്ചിയിലെ ഓഫീസുകളിലാണ് തെരച്ചില്‍. ആദായ നികുതി വകുപ്പ് ടിഡിഎസ് വിഭാഗമാണ് തെരച്ചില്‍ നടത്തിയത്.  

ഒടിടി പ്ലാറ്റ്‌ഫോം വഴിയുള്ള സിനിമാ പ്രദര്‍ശനവുമായി ബന്ധപ്പെട്ടാണ് നിലവില്‍ ആദായ നികുതി വകുപ്പ് തെരച്ചില്‍ നടത്തുന്നത്. കോവിഡിനെ തുടര്‍ന്ന് മൂവരുടേയും നിര്‍മാണ കമ്പനികള്‍ ഒടിടി പ്ലാറ്റ് ഫോം വഴിയാണ് സിനിമാ റിലീസ് ചെയ്തിരുന്നത്. ഓടിടി കമ്പനികളുമായുള്ള ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നുണ്ട്.  

മൂന്ന് നിര്‍മാണ കമ്പനികള്‍ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ പരിശോധിച്ചു വരികയാണ്. സിനിമകള്‍ ഒടടി പ്ലാറ്റ് ഫോമുകള്‍ക്ക് വിറ്റതിന് കൃത്യമായി നികുതിയടച്ചോ എന്നതടക്കമുള്ള കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്.  

 

 

 

 


 

 

 

 

 

 

 

 

  comment

  LATEST NEWS


  ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


  ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


  കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്


  മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി


  'ഇന്ത്യ ഇന്ന് മാറ്റത്തിന്റെ പാതയില്‍'; പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് നടന്‍ മാധവന്‍ (വീഡിയോ)


  ധൂര്‍ത്തും അഴിമതിയും സംസ്ഥാനത്തെ കുത്തുപാളയെടുപ്പിച്ചു; പിണറായി കേരളത്തിന്റെ മുടിയനായ പുത്രനെന്ന് പി.കെ. കൃഷ്ണദാസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.