login
ദേവിയെ കാപ്പുകെട്ടി കുടിയിരുത്തി; ആറ്റുകാല്‍ ഉത്സവത്തിന് തുടക്കമായി, പൊങ്കാല 27ന്

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി ക്ഷേത്ര ചുറ്റളവില്‍ പരമ്പരാഗത രീതിയിലുള്ള പൊങ്കാല ഇല്ല. പകരം വീടുകളില്‍ പൊങ്കാല അര്‍പ്പിക്കാം.

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ക്ഷേത്ര ട്രസ്റ്റ് ഏര്‍പ്പെടുത്തിയ അംബാ പുരസ്‌കാരം ചലച്ചിത്ര നടന്‍ നെടുമുടി വേണുവിന് സെക്രട്ടറി ശിശുപാലന്‍ നായര്‍ സമ്മാനിക്കുന്നു

തിരുവനന്തപുരം: ദേവിയെ കാപ്പുകെട്ടി കുടിയിരുത്തി ആറ്റുകാലില്‍ പൊങ്കാല ഉത്സവത്തിന് തുടക്കമായി. കുംഭ മാസത്തിലെ കാര്‍ത്തിക നക്ഷത്രമായ ഇന്നലെ രാവിലെ 9.45നായിരുന്നു കാപ്പുകെട്ടി കുടിയിരുത്തുന്ന ചടങ്ങ്. ഇതോടൊപ്പം പുറത്തെ പച്ചപ്പന്തലില്‍ തോറ്റംപാട്ടുകാര്‍ പാട്ടുതുടങ്ങി. പഞ്ചലോഹത്തില്‍ നിര്‍മിച്ച രണ്ടു കാപ്പുകളാണ് കെട്ടുന്നത്. 

പുണ്യാഹം തളിച്ച് ശുദ്ധിവരുത്തിയ ശേഷം ക്ഷേത്രം തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് കാപ്പുകളിലൊന്ന് ഭഗവതിയുടെ ഉടവാളിലും മറ്റൊന്ന് മേല്‍ശാന്തി പി. ഈശ്വരന്‍നമ്പൂതിരിയുടെ കൈയിലും കെട്ടി. വ്രതശുദ്ധിയോടെ തയാറാക്കുന്ന കാപ്പും, കെട്ടാനുള്ള പുറുത്തിനാരും ഒന്നാം ദിവസത്തെ പാട്ടിന്റെ നടത്തിപ്പുകാരായ നെടിയവിളാകം കുടുംബക്കാരാണ് നല്‍കുന്നത്. ഉത്സവം കഴിയുന്നതു വരെ മേല്‍ശാന്തി പുറപ്പെടാ ശാന്തിയായി ക്ഷേത്രത്തില്‍ തുടരും. വൈകിട്ട്  കലാപരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്രനടന്‍ നെടുമുടി വേണു നിര്‍വ്വഹിച്ചു. ആറ്റുകാല്‍ ട്രസ്റ്റിന്റെ അംബാ പുരസ്‌കാരം നെടുമുടി വേണുവിന് സമ്മാനിച്ചു.  

27നാണ് പൊങ്കാല. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി ക്ഷേത്ര ചുറ്റളവില്‍ പരമ്പരാഗത രീതിയിലുള്ള പൊങ്കാല ഇല്ല. പകരം വീടുകളില്‍ പൊങ്കാല അര്‍പ്പിക്കാം. പാട്ടുപുരയുടെ സമീപത്തായി പണ്ടാര അടുപ്പില്‍ ട്രസ്റ്റ് വക പൊങ്കാല നടക്കും. പൊങ്കാല കഴിഞ്ഞുള്ള പുറത്തെഴുന്നള്ളത്തിനും മേല്‍ശാന്തി അനുഗമിക്കും. എഴുന്നള്ളത്ത് ക്ഷേത്രത്തില്‍ മടങ്ങിയെത്തി പിറ്റേന്ന് കാപ്പഴിക്കുന്നതോടെ ഉത്സവം അവസാനിക്കും.

 

 

  comment

  LATEST NEWS


  'പിസി ജോര്‍ജ് മുസ്ലീങ്ങളെ ഒറ്റപ്പെടുത്തുന്നു; പിണറായി നിയമനടപടി സ്വീകരിക്കണം'; പൂഞ്ഞാര്‍ എംഎല്‍എക്കെതിരെ ആനി രാജ മുതല്‍ ബിന്ദു അമ്മിണിവരെ രംഗത്ത്


  'അഭിമന്യുവിന്റെ കൊലയില്‍ ഇരയും വേട്ടക്കാരനും സിപിഎം; അന്വേഷണം പോലീസ് ശക്തമാക്കണം'; സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമമെന്ന് ആര്‍എസ്എസ്


  ഇസ്ലാമിക രാജ്യത്തിനായി ജനങ്ങളുടെ തലയറത്തു; പാല്‍മയില്‍ ഭീകരരുടെ കൊടും ക്രൂരത; ആക്രമത്തില്‍ ഭീതിപൂണ്ട് മൊസാംബിക്കില്‍ കൂട്ടപാലായനം


  'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്‌പെഷ്യല്‍ പോലീസ് പദവി നല്‍കി സര്‍ക്കാര്‍


  കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നു


  'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


  'ആദ്യം എംജി രാധാകൃഷ്ണന്‍ എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം


  11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.