×
login
'പ്രണയം കൊണ്ടല്ല പേടികൊണ്ടാണ് കൂടെ പോകുന്നത്; കരഞ്ഞുകൊണ്ട് ലൗജിഹാദ് ഇര എമിലി

. ജീവന് ഭീഷണി ഉള്ളതു കൊണ്ടാണ് എമിലി അങ്ങനെ പറഞ്ഞതായി സഹോദരി ആല്‍ഫി പറഞ്ഞു. എമിലിയുടെ വിവാഹനിശ്ചയവും കഴിഞ്ഞിരുന്നു.

തിരൂര്‍ : 'പ്രണയംകൊണ്ടല്ല പേടികൊണ്ടാണ് കൂടെ പോകുന്നത്, അല്ലങ്കില്‍ എന്റെയും ചേച്ചിയുടേയും ജീവന്‍ അപകടത്തിലാകും'  ലൗജിഹാദില്‍ കുടുങ്ങിയ  19 കാരി എമിലി സഹോദരി ആല്‍ഫിയോട് കരഞ്ഞുകൊണ്ട് പറഞ്ഞതാണിത്. ചങ്ങനാശ്ശേരി തുരുത്തി സ്വദേശിനിയായ  എമിലിയെ തിരൂര്‍ ചമ്രവട്ടം സ്വദേശിയായ ഷാജഹാനാണ് പ്രണയക്കുരുക്കില്‍ പെടുത്തിയത്.

മയക്കുമരുന്ന് നല്‍കി അന്യമതസ്ഥരായ പെണ്‍കുട്ടികളെ ലൈംഗീകമായി ഉപയോഗിക്കുന്ന ഗ്രൂപ്പിലെ കണ്ണിയാണ് ഷാജഹാന്‍ എന്ന സൂചന ലഭിച്ചതിനെതുടര്‍ന്ന് എമിലിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് എമിലിയോടൊപ്പം ഷാജഹാന്‍ തിരൂര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി. പ്രേമത്തിലാണെന്നും ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്നതായും അറിയിച്ചു.  

പോലീസ് എമിലിയെ ചങ്ങനാശ്ശേരി കോടതിയില്‍ ഹാജരാക്കി. ഷാജഹാനൊപ്പം യുവാക്കളുടെ വലിയ സംഘമാണ് കോടതി വളപ്പിലെത്തിയത്. മാതാപിതാക്കളോ ബന്ധുക്കളോ ഒപ്പം ഉണ്ടായിരുന്നില്ല.  പ്രേമമൊന്നുമില്ലന്നു വീട്ടുകാരോടെല്ലാം പറഞ്ഞിരുന്ന എമിലി , കോടതിയില്‍ ഷാജഹാനുമായി പോകാന്‍ ആഗ്രഹിക്കുന്നതായി പറയുകയായിരുന്നു. ജീവന് ഭീഷണി ഉള്ളതു കൊണ്ടാണ്  എമിലി അങ്ങനെ പറഞ്ഞതായി  സഹോദരി ആല്‍ഫി പറഞ്ഞു. എമിലിയുടെ വിവാഹനിശ്ചയവും കഴിഞ്ഞിരുന്നു.


ആരോഗ്യ വകുപ്പില്‍ നേഴ്‌സായി  ജോലിചെയ്യുന്ന ആല്‍ഫിയാണ്  സഹോദരിയെ മൂന്നുമാസം മുന്‍പ് തൂരൂരിലേക്ക് കൊണ്ടു വന്നത്. അമ്മയക്കൊപ്പം ഇരുവരും വാടക വീടെടുത്ത്  താമസിക്കുകയായിരുന്നു. ആണ്‍ തുണയില്ലാതിരുന്ന ഇവരെ പ്രാദേശികമായ സഹായിക്കാന്‍ സമീപത്തുള്ള ചില യുവാക്കള്‍ സ്വമേധയ മുന്നോട്ടുവന്നു. അതില്‍ പെട്ട ആളാണ് ഷാജഹാന്‍.

സഹായം ചെയ്യാനെത്തിയവര്‍ക്ക് താല്‍പര്യം വേറെയായിരുന്നു എന്ന സംശയത്തിലാണ് എമിലിയുടെ കുടുംബം.

 

    comment

    LATEST NEWS


    മാധ്യമ വാര്‍ത്തകള്‍ ശരിയല്ല; ഷമ്മി തിലകനെ സംഘടനയില്‍ നിന്നു പുറത്താക്കിയിട്ടില്ല; അദേഹത്തിന് പറയാനുള്ളതും കേള്‍ക്കും നിലപാട് വ്യക്തമാക്കി അമ്മ


    കണ്ണിന് കണ്ണ്;ചരിത്രത്തിലാദ്യമായി ബാല്‍താക്കറെയുടെ മകന്‍റെ ചിത്രത്തില്‍ കരി ഓയിലൊഴിച്ചു; ഉദ്ധവ്-ഷിന്‍ഡെ യുദ്ധം തെരുവിലേക്ക്


    ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെതിരെ വ്യാജ ആരോപണങ്ങളുമായി സിപിഎം ആക്ടീവിസ്റ്റ് ബിന്ദു


    197.08 കോടി പിന്നിട്ട് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; ദേശീയ രോഗമുക്തി നിരക്ക് 98.58% ആയി; കഴിഞ്ഞ 24 മണിക്കൂറില്‍ 11,739 പേര്‍ക്ക് കൂടി വൈറസ് ബാധ


    പഞ്ചാബില്‍ ആം ആദ്മി ബലത്തില്‍ ഖാലിസ്ഥാന്‍ പിടിമുറുക്കി; സംഗ്രൂര്‍ ലോക്സഭ സീറ്റില്‍ ജയിച്ച ശിരോമണി അകാലിദള്‍ (അമൃത്സര്‍) ഖലിസ്ഥാന്‍ സംഘടന


    പശു സംരക്ഷകനായി പിണറായി വിജയനും; മുഖ്യമന്ത്രിയുടെ വസതിയില്‍ പുതിയ ഗോശാല; നിര്‍മാണത്തിന് പണം അനുവദിച്ച് മന്ത്രി മുഹമ്മദ് റിയാസ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.