×
login
എല്ലാത്തിലും ഹിന്ദുത്വം തിരിച്ചെത്തുന്നു; ഭാരതീയര്‍ ഒഴിവാക്കപ്പെട്ട ചരിത്രത്തിലേക്ക് തിരിച്ചു പോകാനുള്ള ശക്തി പ്രകടിപ്പിക്കുന്നുവെന്ന് ജെ. നന്ദകുമാര്‍

ഭാരതത്തിന്റെ സ്വത്വത്തെ വ്യവസ്ഥാ മാര്‍ഗ്ഗത്തിലൂടെ ഇല്ലാതാക്കാന്‍ ബ്രിട്ടീഷുകാര്‍ ശ്രമിച്ചു അവരുടെ കരുനീക്കങ്ങളില്‍ നമ്മുടെ ദേശീയ നേതൃത്വം വന്നു സ്വാതന്ത്ര്യ സമരത്തില്‍ നിന്ന് സ്വത്വത്തെ പടിയിറക്കി 'ഇപ്പോള്‍ തിരിച്ചു പോക്കിന്റെ ശക്തി ഭാരതീയര്‍ പ്രകടിപ്പിക്കുന്നു.

തിരുവനന്തപുരം: എല്ലാത്തിലും ഹിന്ദുത്വം തിരിച്ചെത്തുന്നു. ബോധപൂര്‍വം ഒഴിവാക്കപ്പെട്ടതിലേക്ക് തിരിച്ചു പോകാനുള്ള ശക്തി ഭാരതീയര്‍ പ്രകടിപ്പിക്കുന്നുവെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ കണ്‍വീണര്‍ ജെ. നന്ദകുമാര്‍.സ്വാതന്ത്യത്തിന്റെ പ്രേരണ ഹിന്ദുത്വമാണ്. എത്ര കാലം ഈ പ്രേരണ ഉണ്ടായിയിരിക്കുമോ അക്കാലത്തോളം ഭാരതം പോരാട്ടം തുടര്‍ന്നുകൊണ്ടിരിക്കുമെന്ന് അനന്തപുരി ഹിന്ദുമഹാ സമ്മേളന വേദി സംസാരിക്കവെ അദേഹം വ്യക്തമാക്കി.

ഭാരതത്തിന്റെ സ്വത്വത്തെ വ്യവസ്ഥാ മാര്‍ഗ്ഗത്തിലൂടെ ഇല്ലാതാക്കാന്‍ ബ്രിട്ടീഷുകാര്‍ ശ്രമിച്ചു അവരുടെ കരുനീക്കങ്ങളില്‍ നമ്മുടെ ദേശീയ നേതൃത്വം വന്നു സ്വാതന്ത്ര്യ സമരത്തില്‍ നിന്ന് സ്വത്വത്തെ പടിയിറക്കി 'ഇപ്പോള്‍ തിരിച്ചു പോക്കിന്റെ ശക്തി ഭാരതീയര്‍ പ്രകടിപ്പിക്കുന്നു. നാം നമ്മുടെ ചരിത്രം നിവര്‍ന്ന് നിന്ന് ലോകത്തോട് പറഞ്ഞിട്ടില്ല' അറിയാത്തതു തന്നെയായിരുന്നു കാരണം. നമ്മുടെ അടിസ്ഥാന പാരമ്പര്യത്തെ ഇകഴത്തിക്കാട്ടിയ ചരിത്ര രചനയാണ് നടന്നിട്ടുള്ളതെന്നും നന്ദകുമാര്‍ പറഞ്ഞു. നമ്മുടെ സ്വാതന്ത്ര സമരത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരാണ് നമ്മുടെ സ്വാതന്ത്ര്യ സമര ചരിത്രം എഴുത്തിയതെന്നും നന്ദകുമാര്‍ പറഞ്ഞു.

സ്വാതന്ത്ര്യ സമരത്തില്‍ വിപ്‌ളവകാരികളുടെ പങ്കിനെ കുറിച്ച് ഏറെയൊന്നും എഴുതരുതെന്നും അഹിംസ് സമരത്തിലൂടെയാണ് സ്വാതന്ത്ര്യ കിട്ടിയതെന്ന് സ്ഥാപിക്കാന്‍ വേണ്ടത് ചെയ്യണമെന്നുമായിരുന്നു ചരിത്ര രചനക്കാര്‍ക്ക് നല്‍കിയിരുന്ന നിര്‍ദ്ദേശം. പാടി പുകഴ്ത്തപ്പെടാത്തവരുടെ ചരിത്രം കൂടി ലോകത്തോട് പറയാന്‍ കഴിയണം. നമ്മള്‍ നേരെയുണ്ടായ ആക്രമം എത്ര മാത്രം ശക്തമായിരുന്നോ അതിലും അതിശക്തമാണ് നമ്മുടെ പ്രതികരണവുമെന്നും അദേഹം വ്യക്തമാക്കി.

  comment

  LATEST NEWS


  രക്ഷനായെത്തി വീണ്ടും പ്രഗ്നാനന്ദ; അത്ഭുതക്കൗമാര ടീമിനെ കരകയറ്റി; ഗുകേഷിന് എട്ട് ജയത്തിന് ശേഷം സമനില


  ക്രിപ്റ്റോകറന്‍സിയില്‍ പണം സിറിയയിലേക്ക് അയയ്ക്കുന്ന ഐഎസ്ഐഎസ് സഹായി മൊഹ്സിന്‍ അഹമ്മദ് ഖാന്‍ ജാമിയ എഞ്ചി. വിദ്യാര്‍ത്ഥി


  പ്ലസ് വണ്‍ പ്രവേശനം: കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം എസ്എസ്എല്‍സി ബുക്ക് ഹാജരാക്കിയാല്‍ മതിയെന്ന് വിദ്യാഭ്യാസ മന്ത്രി


  വോട്ടര്‍ പട്ടികയിലെ പേരും ആധാറും ഓണ്‍ലൈനായി ബന്ധിപ്പിക്കാം; സമ്മതിദായക പട്ടിക പുതുക്കല്‍ 2022 ആഗസ്ത് മുതല്‍


  നാഷണല്‍ ഹെറാള്‍‍ഡ് കേസില്‍ തകര്‍ന്നത് ഗാന്ധി കുടുംബത്തിന്‍റെ ഹ്യുബ്രിസ്- ആരും തൊടില്ലെന്ന അഹന്ത: സുബ്രഹ്മണ്യം സ്വാമി


  വീണയ്ക്ക് ആരോഗ്യ മേഖലയെക്കുറിച്ച് അജ്ഞത; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; കൈയടിക്കായി മാധ്യമ നാടകം; ആരോഗ്യമന്ത്രിക്കെതിരെ തുറന്നടിച്ച് ഐഎംഎ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.