×
login
ജമ്മുവും, കശ്മീര്‍ താഴ്‌വരയും, ലഡാക്കുമടങ്ങിയ ഭാഗങ്ങള്‍ ഇന്ത്യന്‍ അധീന ജമ്മുകശ്മീര്‍; പാക് അധീന കശ്മീര്‍ അറിയപ്പെട്ടിരുന്നത് ആസാദ് കശ്മീരെന്ന് ജലീല്‍

വിഭജന കാലത്ത് പാകിസ്താനൊപ്പം ചേര്‍ക്കപ്പെട്ട ഭാഗം ആസാദ് കശ്മീര്‍ എന്നാണ് അറിയപ്പെട്ടത്. സിയാഉല്‍ ഹഖ് പാക് പ്രസിഡന്‍റായ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ പൊതു സൈന്യമായി മാറിയെന്നും ജലീല്‍

തിരുവനന്തപുരം : ജമ്മുവും, കശ്മീര്‍ താഴ്വരയും, ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യന്‍ അധീന ജമ്മു കശ്മീര്‍. കശ്മീരില്‍ നിന്നും വേര്‍പെട്ട ഭാഗം പാക് അധീന കശ്മീര്‍ ആസാദ് കശ്മീരെന്ന് അറിയപ്പെട്ടിരുന്നെന്ന് വിവാദ പരാമര്‍ശവുമായി എംഎല്‍എയും മുന്‍ മന്ത്രിയുമായ കെ.ടി. ജലീല്‍. മലയാളി സംഘടനകളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ അമൃത്സറില്‍ എത്തിയ ജലീല്‍ കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ഈ പരാമര്‍ശം.  

കശ്മീരിന്റെ എല്ലായിടത്തും പട്ടാളക്കാരാണെന്നും പതിറ്റാണ്ടുകളായി കശ്മീരിന്റെ നിറം പട്ടാളപ്പച്ചയാണെന്നും കേന്ദ്ര സര്‍ക്കാരിനേയും ജലീല്‍ വിമര്‍ശിക്കുന്നുണ്ട്. വിഭജന കാലത്ത് നല്‍കിയ സ്വതന്ത്ര പദവി സമ്മതം കൂടാതെ എടുത്തു മാറ്റിയതില്‍ കശ്മീര്‍ ജനതയ്ക്ക് ദുഃഖമുണ്ട്. എന്നാല്‍ സ്വസ്ഥത തകര്‍ക്കാന്‍ അവര്‍ക്ക് ഇഷ്ടമല്ല. വിഭജന കാലത്ത് പാകിസ്താനൊപ്പം ചേര്‍ക്കപ്പെട്ട ഭാഗം ആസാദ് കശ്മീര്‍ എന്നാണ് അറിയപ്പെട്ടത്. സിയാഉല്‍ ഹഖ് പാക് പ്രസിഡന്‍റായ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ പൊതു സൈന്യമായി മാറിയെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.


ഇന്ത്യ- പാക് സൈന്യം പരസ്പരം ഏറ്റുമുട്ടിയത് വലിയ ആള്‍നാശം ഉണ്ടാക്കി. ഭൂമിയിലെ സ്വര്‍ഗ്ഗമായ കശ്മീര്‍ നഗരമായി മാറി. പട്ടാളം പട്ടണങ്ങളിലും നാട്ടിന്‍ പുറങ്ങളിലും വിന്യസിക്കപ്പെട്ടു. നുഴഞ്ഞു കയറ്റക്കാര്‍ ഉണ്ടാക്കിയ പ്രശ്നങ്ങളുടെ പ്രാരംഭ കാലത്ത് ജനങ്ങളും സൈനികരും ശത്രുതയിലായി വര്‍ത്തിച്ചു. ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുന്നതിനിടെയാണ് കശ്മീരിനെ കേന്ദ്രഭരണ പ്രദേശങ്ങള്‍ ആക്കിയത്. ജനമനസ്സുകള്‍ കിഴടക്കാന്‍ യന്ത്രത്തോക്കുകള്‍ക്കാവില്ലെന്ന് ഭരണകൂടവും ഭീകരവാദികളും തിരിച്ചറിയണമെന്നും ജലീന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

Facebook Post: https://www.facebook.com/drkt.jaleel/posts/614323413383049

 

  comment

  LATEST NEWS


  ലോകമെമ്പാടും ചര്‍ച്ചയായി ചോഴചരിത്രം; തിയറ്ററുകള്‍ ഇളക്കിമറിച്ച് മണിരത്‌നം സിനിമ; രണ്ടു ദിവസത്തിനുള്ളില്‍ 150 കോടി കടന്ന് 'പൊന്നിയിന്‍ സെല്‍വന്‍'


  'ഹലോ' എന്നതിന് അര്‍ത്ഥമോ ഊഷ്മളതയോ ഇല്ല; സര്‍ക്കാര്‍ ഓഫീസുകളിലെ ഫാണ്‍കോളുകള്‍ക്ക് ഹലോയ്ക്ക് പകരം 'വന്ദേമാതരം' ഉപയോഗിക്കണം


  അട്ടപ്പാടിയില്‍ 15 കോടിക്ക് ആശുപത്രി; ദേശീയ മിഷനില്‍ കേരളത്തെ ആയുഷ് മേഖലയില്‍ 97.77 കോടിയുടെ പദ്ധതികള്‍


  കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു, എം.വി. ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി; വിലാപയാത്രയ്ക്ക് തുടക്കമായി


  പൗരത്വ നിയമത്തിനെതിരെ പൊതുമുതല്‍ തകര്‍ത്ത് കലാപം; ആദ്യഘട്ടത്തില്‍ 60പേര്‍ 57 ലക്ഷം അടയ്ക്കണം; വസ്തുക്കള്‍ പിടിച്ചെടുക്കം; കടുപ്പിച്ച് യോഗി സര്‍ക്കാര്‍


  അസര്‍ബൈജാനെ അടിച്ചിടണം; ഇന്ത്യയില്‍ നിന്ന് 2000 മിസൈലുകള്‍ വാങ്ങാന്‍ അര്‍മേനിയ; 5000 കോടിയുടെ ആയുധ കയറ്റുമതി; മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.