×
login
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമി‍യില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്‍

മാതൃഭൂമിയുടെ വാര്‍ത്ത വിഭാഗത്തിന്റെ തലപ്പത്ത് നിലവില്‍ ഉള്ളത് ജമാ അത്തെ ഇസ്ലാമി ചാനലിനെ നയിച്ച രാജീവ് ദേവരാജാണ്. ഇദേഹം മാതൃഭൂമിയില്‍ എത്തിയതിന് പിന്നാലെയാണ് മൗദൂദി ചാനലില്‍ നിന്ന് കൂട്ടത്തോടെ മാധ്യമ പ്രവര്‍ത്തകര്‍ മാതൃഭൂമിയില്‍ എത്തിയത്

കോഴിക്കോട്:മാതൃഭൂമി ന്യൂസില്‍ പിടിമുറുക്കി ജമാ അത്തെ ഇസ്ലാമിയുടെ ചാനലില്‍ നിന്ന് എത്തിയ മാധ്യമ പ്രവര്‍ത്തകര്‍. ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുവെന്ന് ആരോപിച്ച് ജമാ അത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള മീഡിയ വണ്‍ ചാനല്‍ കേന്ദ്ര സര്‍ക്കാര്‍ വിലക്കിയിരുന്നു. ഇതോടെയാണ് മീഡിയ വണ്ണിലുള്ള കൂടുതല്‍ പേര്‍ മാതൃഭൂമി ചാനലിലേക്ക് എത്തിയത്.  

മീഡിയ വണ്ണില്‍ നിന്ന് എത്തിയവര്‍ ചാനലിന്റെ അധികാര കേന്ദ്രങ്ങളില്‍ എത്തിയതോടെ വര്‍ഷങ്ങളായി മാതൃഭൂമിയില്‍ ജോലി ചെയ്തവര്‍ രാജിവെച്ച് പോയി. മീഡിയ വണ്ണില്‍ നിന്ന് എത്തിയവര്‍ക്കാണ് മാതൃഭൂമി കൂടുതല്‍ പരിഗണന നല്‍കിയത്. പ്രൈംടൈം ചര്‍ച്ചകളില്‍ മീഡിയ വണ്ണില്‍ നിന്ന് എത്തിയവര്‍ക്ക് കുത്തകയായി നല്‍കി. അതു പോലെ തന്നെ ചാനലിന്റെ രാവിലെയുള്ള വേക്ക്അപ്പ് കേരളയും ബ്രേക്കിങ് അവറും മീഡിയ വണ്ണില്‍ നിന്ന് എത്തിയവര്‍ക്ക് അവതരിപ്പിക്കാനുള്ള അവകാശം സ്ഥിരമായി നല്‍കി.


മാതൃഭൂമിയുടെ വാര്‍ത്ത വിഭാഗത്തിന്റെ തലപ്പത്ത് നിലവില്‍ ഉള്ളത് ജമാ അത്തെ ഇസ്ലാമി ചാനലിനെ നയിച്ച രാജീവ് ദേവരാജാണ്. ഇദേഹം മാതൃഭൂമിയില്‍ എത്തിയതിന് പിന്നാലെയാണ് മൗദൂദി ചാനലില്‍ നിന്ന് കൂട്ടത്തോടെ മാധ്യമ പ്രവര്‍ത്തകര്‍ മാതൃഭൂമിയില്‍ എത്തിയത്. തുടര്‍ന്നാണ് ചാനലില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. വര്‍ഷങ്ങളായി ചാനലില്‍ പ്രവര്‍ത്തിച്ചവര്‍ മറ്റു ചാനലുകളിലേക്ക് കൂടുമാറി. പത്തിലധികം പേരാണ് മറ്റു ചാനലുകളിലേക്ക് മാറി.  പ്രൈം ടെം അവതാരകനായ മഞ്ജുഷ് ഗോപാല്‍ സീ കേരളത്തിലേക്കും, സ്മൃതി പരുത്തിക്കാട് മീഡിയ വണ്ണിലേക്കും ഹാഷ്മി ടാജ് ഇബ്രാഹിം 24 ന്യൂസിലേക്കും ശ്രീജ ശ്യാം  ഫോര്‍ത്ത് ചാനലിലേക്കും മാറി. മീഡിയാ വണ്ണില്‍ നിന്ന് എത്തിയവര്‍ക്ക് ഉയര്‍ന്ന സ്ഥാനങ്ങളും അമിത പരിഗണനയും നല്‍കിയതാണ് ഇവരെ പ്രകോപിച്ചത്. 

മീഡിയ വണ്ണില്‍ നിന്ന് എത്തിയവര്‍ ചാനലില്‍ പിടിമുറുക്കിയതോടെ മാതൃഭൂമിയുടെ വാര്‍ത്ത വിന്യാസത്തിലും മാറ്റം ഉണ്ടായി. മൗദൂദി ആശയങ്ങള്‍ക്കും സിപിഎം വാര്‍ത്തകള്‍ക്കുമാണ് ചാനല്‍ ്രപധാനം നല്‍കുന്നതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

  comment

  LATEST NEWS


  ദല്‍ഹി കോര്‍പറേഷനില്‍ ആപ് മുന്നില്‍; ബിജെപി രണ്ടാമത് ; നാമാവശേഷമായി കോണ്‍ഗ്രസ്; കോണ്‍ഗ്രസിന് ലഭിച്ചത് 250ല്‍ 9 സീറ്റുകള്‍


  ഇന്‍റര്‍വ്യൂ മാര്‍ക്ക് വഴി ഒന്നാം റാങ്ക് സൃഷ്ടിച്ച് കുസാറ്റ് പ്രൊഫസറെ നിയമിക്കാന്‍ നീക്കം; എംജി വാഴ്സിറ്റി പ്രൊവൈസ് ചാന്‍സലര്‍ക്കെതിരെ ആരോപണം


  2019ല്‍ റഫാല്‍ ആയിരുന്നു ; 2024ല്‍ നോട്ട് നിരോധനം ഉയര്‍ത്താന്‍ ഇടത്-കോണ്‍ഗ്രസ്-ലിബറല്‍ ഗുഢാലോചന; 15 ലക്ഷം കോടി നഷ്ടമെന്ന് തോമസ് ഐസക്ക്


  ഇഡി തഞ്ചാവൂരിലെ മല്ലപുരത്ത് നിന്നും 2.51 കോടിയുടെ സ്വര്‍ണ്ണം പിടിച്ചു; അബൂബക്കര്‍ പഴേടത്ത് മലബാര്‍ മേഖലയിലെ ജ്വല്ലറികളില്‍ പ്രൊമോട്ടറും പങ്കാളിയും


  37 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജം; ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ഗുജറാത്തില്‍ തുടര്‍ഭരണത്തിനൊരുങ്ങി ബിജെപി


  വിമാനത്താവളം വഴി രക്ഷയില്ല; സ്വര്‍ണ്ണക്കടത്തുകാര്‍ ചൈനയില്‍ നിന്നും മ്യാന്‍മര്‍ വഴി ഇന്ത്യയിലേക്ക് പുതിയ വഴി തേടുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.