ഫെബ്രുവരി 20ന് കാസര്‍കോട് നിന്ന് ആരംഭിച്ച യാത്ര ഇന്നലെ തിരുവനന്തപുരത്ത് സമാപിച്ചു. മുഖ്യമന്ത്രിക്ക് ഒട്ടും ഇഷ്ടമില്ലാതെ തുടങ്ങിയ യാത്രയെ ഏതുവിധേനയും പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിയും ശ്രമിച്ചു. തുടക്കം മുതല്‍ ഒടുക്കം വരെ വിവാദങ്ങളായിരുന്നു.
തിരുവനന്തപുരം: കേന്ദ്രനയങ്ങളെ പ്രതിരോധിക്കാനെന്ന പേരില്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നടത്തിയ ജനകീയ പ്രതിരോധ യാത്ര സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരു ചലനവുമുണ്ടാക്കാതെ അവസാനിച്ചു. നിഷ്ഫലമായെന്നു മാത്രമല്ല, യാത്രയിലുടനീളം പിണറായി സര്‍ക്കാരിനെ പ്രതിരോധിക്കേണ്ട അവസ്ഥയുമായി. സര്‍ക്കാരിന്റെ ഭരണപരാജയവും സര്‍ക്കാരിനെതിരായ ജനവികാരവും സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലും വെല്ലുവിളിയും യാത്രനായകന്‍ ഗോവിന്ദന്റെ വിടുവായത്തങ്ങളും എല്ലാം കൂടി യാത്ര പാഴാക്കി.
ഫെബ്രുവരി 20ന് കാസര്‍കോട് നിന്ന് ആരംഭിച്ച യാത്ര ഇന്നലെ തിരുവനന്തപുരത്ത് സമാപിച്ചു. മുഖ്യമന്ത്രിക്ക് ഒട്ടും ഇഷ്ടമില്ലാതെ തുടങ്ങിയ യാത്രയെ ഏതുവിധേനയും പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിയും ശ്രമിച്ചു. തുടക്കം മുതല്‍ ഒടുക്കം വരെ വിവാദങ്ങളായിരുന്നു. സ്വര്‍ണക്കള്ളക്കടത്തുകാരനും സിപിഎമ്മുകാരനുമായ ആകാശ് തില്ലങ്കരി വിഷയം പാര്‍ട്ടിക്കെതിരെ കത്തി നില്‍ക്കുമ്പോഴായിരുന്നു യാത്ര തുടങ്ങിയത്. ഉദ്ഘാടന സമ്മേളനത്തില്‍ തന്നെ പാര്‍ട്ടിക്ക് കള്ളക്കടത്തുകാരുമായുള്ള ബന്ധത്തെ പ്രതിരോധിക്കേണ്ടിവന്നു. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി. ജയരാജന്‍ തുടക്കത്തിലേ ജാഥയില്‍ നിന്ന് വിട്ടു നിന്നു. ഇപിയുടെ ഭാര്യയ്ക്കും മകനും ഓഹരി പങ്കാളിത്തമുള്ള വൈദേകം റിസോര്‍ട്ട് വിവാദം കല്ലുകടിയായി. പതിമൂന്നാംദിവസമാണ് ഇപി പങ്കെടുത്തത്.
എസ്എഫ്‌ഐക്കാര്‍ ഏഷ്യനെറ്റ് ഓഫീസില്‍ കാട്ടിക്കൂട്ടിയ വികൃതികളും വിനയായി. ആക്രമിച്ചില്ല, ബാനര്‍ ഉയര്‍ത്തിയേയുള്ളൂ എന്ന് പറഞ്ഞ് തടിതപ്പേണ്ടി വന്നു. കെ റെയില്‍ വന്നാല്‍ അപ്പം ഉണ്ടാക്കുന്ന കുറ്റനാട്ടെ സ്ത്രീകള്‍ക്ക് ചുരുങ്ങിയ സമയം കൊണ്ട് എറണാകുളത്ത് പോയി വില്‍പ്പന നടത്താമെന്ന വിഡ്ഢിത്തവും നാണക്കേടായി. വന്‍ ഭൂരിപക്ഷത്തില്‍ സിപിഎം ത്രിപുരയില്‍ ജയിക്കുമെന്ന് വീമ്പിളക്കിയ ഗോവിന്ദന് ഫലം വന്നപ്പോള്‍ മിണ്ടാട്ടമില്ലാതായി.
പിന്നാലെ സ്വപ്‌ന സുരേഷിന്റെ വെല്ലുവിളി. സ്വര്‍ണക്കടത്ത് കേസ് ഒതുക്കി തീര്‍ക്കാന്‍ ഗോവിന്ദന്‍ ഇടനിലക്കാരെ വിട്ട് 30 കോടി വാഗ്ദാനം ചെയ്തുവെന്നായി സ്വപ്‌ന. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെയും ആരോപണം ഉന്നയിച്ചു. സ്വപ്‌നയ്‌ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ചാടിക്കയറി ഗോവിന്ദന്‍ പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രിയും കടകംപള്ളി സുരേന്ദ്രനും തോമസ് ഐസക്കും ശ്രീരാമകൃഷ്ണനുമൊന്നും കേസു കൊടുക്കാത്തതിന് പിന്നിലെന്തെന്ന ചോദ്യമുയര്‍ത്തു.
മൈക്ക് ഓപ്പറേറ്ററെ ശകാരിച്ചത് തൊഴിലാളി നേതാവിന് ചേര്‍ന്നതല്ലെന്ന് വിമര്‍ശനമായി. ബ്രഹ്മപുരത്തെ തീപ്പിടിത്തവും യാത്രയെ ബാധിച്ചു. ഫയര്‍ഫോഴ്‌സുകാര്‍ പണിപ്പെട്ടതിനെക്കാളും പണിയെടുക്കേണ്ടിവന്നു ബ്രഹ്മപുരം അഴിമതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന ആരോപണവും കുഴക്കി. ജാഥ തലസ്ഥാനത്തേക്ക് എത്തിയപ്പോള്‍ നിയമസഭയില്‍ കൈയാങ്കളി. ലോ കോളജിലെ എസ്എഫ്‌ഐ അക്രമവും പ്രശ്‌നമായി.
ഗ്രൂപ്പ് പോരില്‍ വെട്ടിനിരത്തലുകള്‍ നടക്കുന്ന ആലപ്പുഴയില്‍ ആരെയും വെറുതെവിടില്ലെന്ന ധാര്‍ഷ്ട്യത്തോടെയുള്ള മറുപടി അവിടെ അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കി. മദ്യം കഴിക്കുന്ന ശീലമുള്ളവര്‍ക്ക് സിപിഎമ്മില്‍ നല്ല അനുഭാവികളാകാമെന്ന വിടുവായത്തവും പാര്‍ട്ടിക്കാരെ വെട്ടിലാക്കി.
സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി
ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍
ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ
നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍
ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം
'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയിലെ ഡോ.ശോഭയെ മര്‍ദ്ദിച്ച വസീറിനെ കസ്റ്റഡിയിലെടുത്തു
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
എന്നെ ആക്രമിച്ചാല്‍ ഉത്തരവാദിത്വം കൗണ്‍സില്‍ ഫോര്‍ ഫത്വ ആന്‍ഡ് റിസര്‍ച്ച് എന്ന സംഘടനയ്ക്ക്; വിവാഹത്തിനു പിന്നാലെ പരസ്യ പ്രഖ്യാപനവുമായി ഷുക്കൂര്‍
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു