×
login
ജന്മഭൂമി‍യുടെ പുതിയ ഓഫീസ് മന്ദിര ഉദ്ഘാടനം തിങ്കളാഴ്ച ; ഏകദിന സന്ദര്‍ശനത്തിന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ കോഴിക്കോട് എത്തും

രാവിലെ 8.30ന് കോഴിക്കോട് ബീച്ചില്‍ നടക്കുന്ന സ്വച്ഛ്ത അഭിയാനുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കുന്ന കേന്ദ്രമന്ത്രി, തുടര്‍ന്ന് കേസരി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ മലയാളം ദിനപത്രമായ ജന്മഭൂമിയുടെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യും.

കൊച്ചി: ഏകദിന സന്ദര്‍ശനത്തിനായി കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ, യുവജനകാര്യ, കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ തിങ്കളാഴ്ച രാവിലെ കോഴിക്കോട് എത്തും. ജില്ലയില്‍ വിവിധ പരിപാടികളില്‍ അദ്ദേഹം സംബന്ധിക്കും. രാവിലെ 8.30ന് കോഴിക്കോട് ബീച്ചില്‍ നടക്കുന്ന സ്വച്ഛ്ത അഭിയാനുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കുന്ന കേന്ദ്രമന്ത്രി, തുടര്‍ന്ന് കേസരി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ മലയാളം ദിനപത്രമായ ജന്മഭൂമിയുടെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യും.

പരിപാടിക്ക് ശേഷം അനുരാഗ് ഠാക്കൂര്‍ കേരളത്തിലെ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലെ ഉടമകളുമായും എഡിറ്റര്‍മാരുമായും കൂടിക്കാഴ്ച നടത്തും. കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചിയിലെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സംഘടിപ്പിക്കുന്ന പരിപാടി കോഴിക്കോട്ടെ ഹോട്ടല്‍ െ്രെടപന്റയില്‍ വച്ചാണ് നടക്കുക.

ഉച്ചക്ക് 12.30നാണ് പരിപാടി. തുടര്‍ന്ന് വൈകിട്ടോടെ കോഴിക്കോട്ടെ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എസ്എഐ) പരിശീലന കേന്ദം അനുരാഗ് ഠാക്കൂര്‍ സന്ദര്‍ശിക്കുകയും അവിടത്തെ ഉദ്യോഗസ്ഥരുമായും കായിക താരങ്ങളുമായും സംവദിക്കുകയും ചെയ്യും.

  comment

  LATEST NEWS


  ടി.കെ രാജീവ് കുമാര്‍-ഷൈന്‍ നിഗം സിനിമ 'ബര്‍മുഡ'; ആഗസ്റ്റ് 19ന് തീയേറ്ററുകളില്‍; ചിത്രത്തില്‍ മോഹന്‍ലാല്‍ പാടിയ ഗാനവും ഏറെ ശ്രദ്ധയം


  പാകിസ്താനോട് കൂറ് പുലര്‍ത്തുന്ന ജലീലിനെ മഹാനാക്കിയത് പിണറായി ചെയ്ത പാപമെന്ന് ചെറിയാന്‍ ഫിലിപ്പ്


  1947ല്‍ വാങ്ങി; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് 75 വര്‍ഷം പഴക്കമുള്ള പത്രം സംരക്ഷിച്ച് ഡോ. എച്ച്.വി.ഹന്ദേ; അഭിനന്ദിച്ച് പ്രധാനമന്ത്രി ( വീഡിയോ)


  സിപിഎം സൈബര്‍ കടന്നലുകളുടെ 'കുഴി' ആക്രമണം ഏശിയില്ല; 'ന്നാ താന്‍ കേസ് കൊട്' ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റ്; കുഞ്ചാക്കോ ബോബന്‍ വാരിയത് കോടികള്‍


  സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്‍കി നിഖാത് സറീന്‍


  ഷാജഹാന്‍ കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.