×
login
ബിഷപ്പിനെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ അനുവദിക്കില്ല; മുറവിളികള്‍ ആസൂത്രിതം; ജിഹാദ് പരാമര്‍ശത്തിന് സഭയുടെ പിന്തുണ; പോര്‍മുഖം തുറന്ന് സിറോ മലബാര്‍ സഭ

കുറവിലങ്ങാട് ഇടവകപള്ളിയില്‍ നടത്തിയ പ്രസംഗം മതസ്പര്‍ധ വളര്‍ത്തിയെന്നു ആരോപിച്ചുകൊണ്ട് പിതാവിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ബോധപൂര്‍വകമായ പ്രചരണം നടത്തുന്നവര്‍ അതില്‍നിന്നു പിന്മാറണം. ബിഷപ്പിന്റെ പ്രസംഗത്തിന്റെ സാഹചര്യവും ഉദ്ദേശശുദ്ധിയും വ്യക്തമാണെന്നിരിക്കേ പിതാവിനെതിരെ നടപടി സ്വീകരിക്കണമെന്നുള്ള മുറവിളി ആസൂത്രിതമാണെന്ന് തിരിച്ചറിയുന്നു.

കൊച്ചി: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട് ഉയര്‍ത്തിയ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം ഒന്നടങ്കം ഏറ്റെടുത്ത്  സിറോ മലബാര്‍ സഭ. മാര്‍ കല്ലറങ്ങാട്ടിനെതിരായ നീക്കങ്ങള്‍ക്കെതിരെ സഭ ഒറ്റക്കെട്ടായി നിലകൊളളുമെന്ന് സിറോ മലബാര്‍ സഭ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. . ഏതെങ്കിലും മതത്തെയോ വിശ്വാസത്തെയോ വ്രണപ്പെടുത്തുംവിധം ബിഷപ് സംസാരിച്ചിട്ടില്ല. സംഘടിത സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളെപ്പറ്റി മുന്നറിയിപ്പ് നല്‍കുകയാണ് ചെയ്തത്. പാലാ മെത്രാന്റേത് പൊതുജനത്തിന് വേണ്ടിയുളള പ്രസ്താവനയല്ല. സഭ വിശ്വാസികള്‍ക്കുവേണ്ടിയുളള പ്രസംഗമാണ് നടത്തിയത്. പ്രസംഗം വിവാദമാക്കിയവര്‍ ബിഷപ് ഉന്നയിച്ച വിഷയത്തിന്റെ ഗൗരവം നഷ്ടമാക്കി.

കുറവിലങ്ങാട് ഇടവകപള്ളിയില്‍ നടത്തിയ പ്രസംഗം മതസ്പര്‍ധ വളര്‍ത്തിയെന്നു  ആരോപിച്ചുകൊണ്ട് പിതാവിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ബോധപൂര്‍വകമായ പ്രചരണം നടത്തുന്നവര്‍ അതില്‍നിന്നു പിന്മാറണം. ബിഷപ്പിന്റെ പ്രസംഗത്തിന്റെ സാഹചര്യവും ഉദ്ദേശശുദ്ധിയും വ്യക്തമാണെന്നിരിക്കേ പിതാവിനെതിരെ നടപടി സ്വീകരിക്കണമെന്നുള്ള മുറവിളി ആസൂത്രിതമാണെന്ന് തിരിച്ചറിയുന്നു. 

കേരളസമൂഹത്തില്‍ നിലനിന്നുപോരുന്ന സാഹോദര്യവും സഹവര്‍ത്തിത്വവും നഷ്ടപ്പെടുത്താനേ ഇത്തരം നീക്കങ്ങള്‍ ഉപകരിക്കൂ. യാഥാര്‍ത്ഥ്യമറിഞ്ഞിട്ടും പലവിധ സമ്മര്‍ദ്ധങ്ങള്‍ക്കു വഴങ്ങി കല്ലറങ്ങാട്ടു പിതാവിനെ കുറ്റപ്പെടുത്താനുള്ള നീക്കം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതിനെതിരെ ഒറ്റക്കെട്ടായി സഭ പിതാവിനോടൊപ്പം നിലകൊള്ളുമെന്നും  സിറോ മലബാര്‍ സഭ വ്യക്തമാക്കി.  

സിറോ മലബാര്‍ സഭ പുറത്തിറക്കിയ പ്രസ്താവനയുടെ പൂര്‍ണരൂപം:

 

പാലാ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവ് 2021 സെപ്റ്റംബര്‍ 8-ാം തീയതി കുറവിലങ്ങാട് പള്ളിയില്‍ വി. കുര്‍ബാനമദ്ധ്യേ നടത്തിയ പ്രസംഗത്തില്‍, തന്റെ ശ്രദ്ധയ്ക്കും കരുതലിനും ഏല്‍പ്പിക്കപ്പെട്ടിരിക്കുന്ന സഭാമക്കള്‍ക്ക് നല്‍കിയ ചില മുന്നറിയിപ്പുകളുടെ പേരില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിവാദം ദൗര്‍ഭാ?ഗ്യകരമാണ്. മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ഏതെങ്കിലും ഒരു സമുദായത്തെയോ മതത്തെയോ മതവിശ്വാസത്തെയോ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചിട്ടില്ലായെന്നത് ഏവര്‍ക്കും വ്യക്തമായ കാര്യമാണ്. അതേസമയം ചില സംഘടിത സമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പു നല്‍കുകയും ചെയ്തു.  ഏതെങ്കിലും ഒരു മതത്തെയോ  മതവിശ്വാസത്തെയോ കുറ്റപ്പെടുത്തുടുത്തി മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവ് സംസാരിച്ചിട്ടില്ലെന്ന് പാലരൂപതാ കേന്ദ്രവും വ്യക്തമാക്കിയിട്ടുള്ളതാണ്.  

'നാര്‍ക്കോ ജിഹാദ്' എന്ന വാക്ക്, അഫ്ഗാനിസ്ഥാനില്‍ നടത്തുന്ന മയക്കുമരുന്നു കച്ചവടവുമായി ബന്ധപ്പെടുത്തി  'യൂറോപ്യന്‍ ഫൗണ്ടേഷന്‍ ഫോര്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസ്' ന്റെ 2017-ലെ ഒരു പ്രബന്ധത്തില്‍ ഉപയോഗിച്ചിട്ടുള്ളതാണ്. ഭീകരവാദ സംഘടനകള്‍ മയക്കുമരുന്നു വില്‍പ്പനനടത്തുന്നുണ്ട് എന്നതു വസ്തുതകളുടെ അടിസ്ഥാനത്തില്‍ മേല്‍പറഞ്ഞ രേഖ സമര്‍ത്ഥിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്നു കയറ്റിവിട്ട 21,000 കോടി വിലവരുന്ന 3000 കിലോ മയക്കുമരുന്നു ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നു ഏതാനും ദിവസങ്ങള്‍ക്കു മുന്‍പു പിടിച്ചെടുത്തു. അത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയായി ദേശീയ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളോടു ശത്രുതാപരമായ അകലം പാലിക്കുന്നവരാണു കേരളത്തിലെ എല്ലാ മതസമൂഹങ്ങളും സംഘടനകളും. അതേസമയം, കേരളസമൂഹത്തിലും അപകടകരമായ ഈ 'മരണവ്യാപാരം' നടക്കുന്നുണ്ട് എന്നതു വസ്തുതയാണ്. ഇതിനെതിരെയാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുന്നറിയിപ്പു നല്‍കിയത്.

അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവിന്റെ പ്രസംഗം വിവാദമാക്കിയവര്‍ അദ്ദേഹം ഉന്നയിച്ച വിഷയത്തിന്റെ ഗൗരവം ബോധപൂര്‍വം നഷ്ടപ്പെടുത്തി. അതിനുവേണ്ടി  സമകാലിക കേരളസമൂഹത്തില്‍ എളുപ്പത്തില്‍ വിറ്റഴിയുന്ന 'മതസ്പര്‍ധ', 'വര്‍ഗീയത' എന്നീ ലേബലുകള്‍ പിതാവിന്റെ പ്രസംഗത്തിനു നല്‍കി. മാര്‍ കല്ലറങ്ങാട്ടു നടത്തിയത് പൊതുജനത്തിനുവേണ്ടിയുള്ള ഒരു പ്രസ്താവനയായിരുന്നില്ല മറിച്ച്, ദൈവാലയത്തില്‍ വച്ച് സഭാമാക്കള്‍ക്കളോട് നടത്തിയ ഒരു പ്രസം?ഗമാണ് എന്ന വസ്തുത സൗകര്യപൂര്‍വ്വം അവ?ഗണിച്ചു. ചില രാഷ്ട്രീയ നേതാക്കന്മാരും  മാധ്യമങ്ങളും പ്രസ്ഥാനങ്ങളും അവരുടെ ഇടപെടലുകളിലൂടെ പിതാവിന്റെ പ്രസംഗത്തെ രണ്ടു മതങ്ങള്‍ തമ്മിലുള്ള പ്രശ്‌നമായി അവതരിപ്പിച്ചു.  ഈ തെറ്റായ അവതരണമാണു വിവാദങ്ങള്‍ക്കും ഫലരഹിതമായ ചര്‍ച്ചകള്‍ക്കും കാരണമായത്.

അതിനാല്‍, അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവ് കുറവിലങ്ങാട് ഇടവകപള്ളിയില്‍ നടത്തിയ പ്രസംഗം മതസ്പര്‍ധ വളര്‍ത്തിയെന്നു  ആരോപിച്ചുകൊണ്ട് പിതാവിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ബോധപൂര്‍വകമായ പ്രചരണം നടത്തുന്നവര്‍ അതില്‍നിന്നു പിന്മാറണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. പിതാവിന്റെ പ്രസംഗത്തിന്റെ സാഹചര്യവും ഉദ്ദേശശുദ്ധിയും വ്യക്തമാണെന്നിരിക്കേ പിതാവിനെതിരെ നടപടി സ്വീകരിക്കണമെന്നുള്ള മുറവിളി ആസൂത്രിതമാണെന്ന് തിരിച്ചറിയുന്നു. കേരളസമൂഹത്തില്‍ നിലനിന്നുപോരുന്ന സാഹോദര്യവും സഹവര്‍ത്തിത്വവും നഷ്ടപ്പെടുത്താനേ ഇത്തരം നീക്കങ്ങള്‍ ഉപകരിക്കൂ. യാഥാര്‍ത്ഥ്യമറിഞ്ഞിട്ടും പലവിധ സമ്മര്‍ദ്ധങ്ങള്‍ക്കു വഴങ്ങി കല്ലറങ്ങാട്ടു പിതാവിനെ കുറ്റപ്പെടുത്താനുള്ള നീക്കം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതിനെതിരെ ഒറ്റക്കെട്ടായി പിതാവിനോടൊപ്പം നിലകൊള്ളുമെന്നും വ്യക്തമാക്കുന്നു.

കേരളത്തിന്റെ മതസൗഹാര്‍ദവും സാമുദായിക ഐക്യവും കാത്തുസൂക്ഷിക്കാനും പരിപോഷിപ്പിക്കാനും സീറോമലബാര്‍സഭ എന്നും പ്രതിജ്ഞാബദ്ധമാണ്. വര്‍ഗീയതയോ മതസ്പര്‍ധയോ വളര്‍ത്തുന്ന യാതൊരു നിലപാടും സഭ നാളിതുവരെ സ്വീകരിച്ചിട്ടില്ല. അതിനാല്‍ മതവിദ്വേഷവും സാമുദായിക സ്പര്‍ദ്ധയും വളര്‍ത്തുന്ന പ്രചരണങ്ങളില്‍ നിന്ന് എല്ലാവരും വിട്ടുനില്ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.  

അതേസമയം, പൊതുസമൂഹത്തോടു ചേര്‍ന്നു കേരളസമൂഹത്തിന്റെ നന്മയും സമാധാനവും ഇല്ലാതാക്കുന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഫലപ്രദമായി അന്വേഷിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇത്തരം തിന്മകള്‍ക്കെതിരെയുള്ള സന്ധിയില്ലാസമരം തുടരുമെന്നും ഇതിനാല്‍ വ്യക്തമാക്കുന്നു.

സീറോമലബാര്‍സഭയുടെ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ മീറ്റിം?ഗിലാണ് സീറോമലബാര്‍ സഭയുടെ ഈ നിലപാട് വ്യക്തമാക്കിയത്. പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍, കുടുംബത്തിനും അല്‍മായര്‍ക്കും ജീവനും വേണ്ടിയുള്ള കമ്മീഷന്‍, മാധ്യമ കമ്മീഷന്‍, യുവജന കമ്മീഷന്‍, സമര്‍പ്പിതര്‍ക്കായുള്ള കമ്മീഷന്‍ എന്നിവയെ പ്രതിനിധീകരിച്ച് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, മാര്‍ ജോസ് പുളിയ്ക്കല്‍, മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, മാര്‍ തോമസ് തറയില്‍, കമ്മീഷന്‍ സെക്രട്ടറിമാര്‍, കത്തോലിക്കാ കോണ്‍?ഗ്രസ്സ് ?ഗ്ലോബല്‍ പ്രസിഡണ്ട് അഡ്വ. ബിജു പറയന്നിലം തുടങ്ങിയ അല്‍മായ പ്രതിനിധികള്‍ എന്നിവര്‍ യോ?ഗത്തില്‍ പങ്കെടുത്തു.    

പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍

സീറോമലബാര്‍സഭ

  comment

  LATEST NEWS


  സര്‍ക്കാരിന്റെ ദുരിതാശ്വ- ഭക്ഷ്യ സാമഗ്രികള്‍ സിപിഎം ഓഫീസില്‍ വിതരണത്തിന്; തടഞ്ഞ് വില്ലേജ് ഓഫീസര്‍; വെള്ളപ്പൊക്കത്തിനിടയിലും രാഷ്ട്രീയ മുതലെടുപ്പ്


  കേരളം പരിശോധന വീണ്ടും കുറച്ചു; ഇന്ന് 8733 പേര്‍ക്ക് കോവിഡ്; 118 മരണങ്ങള്‍; നിരീക്ഷണത്തില്‍ 2,86,888 പേര്‍; 211 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം


  'ശമ്പളം പരിഷ്‌ക്കരിക്കണം; കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കി യാത്രാക്ലേശം പരിഹരിക്കണം'; പണിമുടക്ക് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍


  അര്‍ഹതയുള്ളവരെ അംഗീകാരങ്ങള്‍ തേടിയെത്തും; സംസ്ഥാന അവാര്‍ഡ് തിളക്കത്തില്‍ ഇരട്ടി സന്തോഷവുമായി ബിജു ധ്വനിതരംഗ്


  ആര്യനുമായി കോഡ് ഭാഷയില്‍ ചാറ്റ് ചെയ്തത് ലഹരിമരുന്നിനെ പറ്റി; തെളിവു ലഭിച്ചതോടെ അനന്യ പാണ്ഡെയുടെ വീട്ടില്‍ റെയ്ഡ്; ലാപ്‌ടോപ്പിലും നിര്‍ണായക വിവരങ്ങള്‍


  തെലുങ്ക് സൂപ്പര്‍ താരം നാനി 'ശ്യാം സിംഗ റോയി'ല്‍ ഇരട്ട വേഷങ്ങളില്‍ ; ഒരേസമയം നാലു ഭാഷകളില്‍ റിലീസാകും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.