×
login
മാതാപിതാക്കളെ കാണേണ്ട; ഷെജിനൊപ്പം പോയാല്‍ മതിയെന്ന് ജോയ്‌സ്‌ന; പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി‍ തീര്‍പ്പാക്കി

മകളെ വിദേശത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കരുതെന്ന് പിതാവ് ആവശ്യപ്പെട്ടെങ്കിലും വിദേശത്ത് ജോലി ചെയ്യുന്ന പ്രായപൂര്‍ത്തിയായ ഒരു യുവതിയെ ഇത്തരം കാര്യങ്ങളില്‍ നിന്ന് വിലക്കാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി

കൊച്ചി; വിവാദമായ കോടഞ്ചേരി മിശ്രവിവാഹ വിഷയത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തീര്‍പ്പാക്കി. ഷെജിനും ഭാര്യ ജോയ്‌സ്‌നയും ഇന്നു ഹൈക്കോടതിയില്‍ ഹാജരായി. മാതാപിതാക്കളെ കാണാനും സംസാരിക്കാനും താത്പര്യമില്ലെന്നും ഷെജിനൊപ്പം പോയാല്‍ മതിയെന്നും ജോയ്‌സ്‌ന കോടതിയെ അറിയിച്ചു. ഇന്നു രാവിലെ പത്തേകാലിന് പിതാവ് ജോസഫിന്റെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സതീഷ് നൈനാന്‍, ജസ്റ്റിസ് സി എസ് സുധ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ജോയ്‌സ്‌നയുമായി സംസാരിച്ചു. തുടര്‍ന്നാണ് തീരുമാനം ജോയ്‌സ്‌ന അറിയിച്ചത്. എന്നാല്‍, മകളെ വിദേശത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കരുതെന്ന് പിതാവ് ആവശ്യപ്പെട്ടെങ്കിലും വിദേശത്ത് ജോലി ചെയ്യുന്ന പ്രായപൂര്‍ത്തിയായ  ഒരു യുവതിയെ ഇത്തരം കാര്യങ്ങളില്‍ നിന്ന് വിലക്കാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. നേരത്തേ, ജോയ്‌സ്‌നയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു.

നേരത്തേ, ജോയ്‌സ്‌ന ഭര്‍ത്താവ് ഷെജിനൊപ്പം താമരശ്ശേരി കോടതിയില്‍ ഹാജരായിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നും, തന്നെ ആരും തട്ടിക്കൊണ്ട് പോയിട്ടില്ലെന്നും വ്യക്തമാക്കിയ ജോയ്‌സ്‌ന തനിക്ക് ഷെജിനൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നും കോടതിയില്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ ജോയ്‌സ്‌നക്ക് കോടതി അനുമതി നല്‍കുകയും ചെയ്തു.


കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തനിക്ക് മകളെ കാണാന്‍ കഴിഞ്ഞില്ലെന്നാണ് പിതാവിന്റെ വാദം. മകളെ തട്ടിക്കൊണ്ടു പോയതാണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നും പിതാവ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഡി.വൈ.എഫ്.ഐ നേതാവായ ഷെജിനും ജോയ്‌സനയും തമ്മിലുള്ള മിശ്രവിവാഹം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ജോയ്‌സ്‌നയുടെ പിതാവ് ജോസഫ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന പൊലീസില്‍ വിശ്വാസമില്ലെന്നും സി.ബി.ഐ അല്ലെങ്കില്‍ എന്‍.ഐ.എ അന്വേഷിക്കണമെന്നും പിതാവ് പറഞ്ഞിരുന്നു. ക്രൈസ്തവ സംഘടനകളും ഇതൊരു ലൗ ജിഹാദ് ആണെന്ന ആരോപണം ഉയര്‍ത്തിയിട്ടുണ്ട്.

 

  comment

  LATEST NEWS


  അധിക്ഷേപിക്കാനും അപഹസിക്കാനും കുന്തവും കുടചക്രവുമല്ല ഇന്ത്യന്‍ ഭരണഘടന; മന്ത്രി സജി ചെറിയാന്‍ മാപ്പ് പറയണമെന്ന് ബി.ഗോപാലകൃഷ്ണന്‍


  തൃപ്പൂണിത്തുറയില്‍ ടാങ്കര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം: രണ്ട് യുവാക്കള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്


  സജിചെറിയാനെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കണം; പുറത്തുവരുന്നത് കമ്മ്യൂണിസ്റ്റുകാരുടെ ഭരണഘടനയോടുള്ള അനാദരവെന്നും കെ.സുരേന്ദ്രന്‍


  വെള്ളത്തിന് മുകളില്‍ അന്‍പതടി വലുപ്പമുള്ള കമലഹാസന്‍ ചിത്രം തീര്‍ത്ത് ഡാവിഞ്ചി സുരേഷ്; വര്‍ണ്ണങ്ങളില്‍ പിറന്നത് എണ്‍പതഞ്ചാമതെ മീഡിയം


  ആവിക്കല്‍ മലിനജല പ്ലാന്റിനെതിരെയുള്ള സമരത്തിന് പിന്നില്‍ തീവ്രവാദ സംഘടനകള്‍; ആളുകളെ തെറ്റിദ്ധരിപ്പിച്ച് സമരം സംഘടിപ്പിക്കുകയാണെന്ന് എം.വി. ഗോവിന്ദന്‍


  ഭരണഘടനയെ അവഹേളിക്കല്‍; രാജ്ഭവന്‍ ഇടപെട്ടു; സജി ചെറിയാന്റെ പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു; രാജി ആവശ്യം ശക്തം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.