login
അഭയക്കേസില്‍ വിധി 22ന്; മൂന്നു പതിറ്റാണ്ട് നീണ്ട കേസ് ‍പരിസമാപ്തിയിലേക്ക്

ആത്മഹത്യയാണെന്ന് ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും വിധിയെഴുതിയ മരണം കൊലപാതകമാണെന്ന് സിബിഐയാണ് കണ്ടെത്തിയത്. ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ പ്രതികളാക്കി സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കോണ്‍വെന്റിലെ അടുക്കളയ്ക്കടുത്തുള്ള മുറിയില്‍ വച്ചുള്ള ഇവരുടെ ശാരീരിക ബന്ധം, വെളുപ്പിനെ പഠിക്കുന്നതിനിടെ വെള്ളം കുടിക്കാന്‍ എത്തിയ സിസ്റ്റര്‍ അഭയ കണ്ടുവെന്നും തുടര്‍ന്ന് ഇവര്‍ അഭയയെ കോടാലിക്ക് അടിച്ചുവീഴ്ത്തി കിണറ്റിലിട്ടുവെന്നുമായിരുന്നു സിബിഐ കണ്ടെത്തിയത്.

കോട്ടയം: അവസാനം സിസ്റ്റര്‍ അഭയ കൊലക്കേസ് പരിസമാപ്തിയിലേക്ക്. തിരുവനന്തപുരം സിബിഐ കോടതിയില്‍ വിചാരണ പൂര്‍ത്തിയായ കേസില്‍ ഈ മാസം 22ന് വിധി പറയും. ഇന്നലെ ഫാ. തോമസ് കോട്ടൂരിന്റെ വിചാരണയാണ് പൂര്‍ത്തിയായത്.  നീണ്ട 28 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കേരളത്തെ നടുക്കിയ, വികാരിമാരും കന്യാസ്ത്രീയുമുള്‍പ്പെട്ട കേസില്‍ വിധി വരുന്നത്.

1992 മാര്‍ച്ച് 27നാണ് സിസ്റ്റര്‍ അഭയയെ കോട്ടയം  പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും വിധിയെഴുതിയ മരണം കൊലപാതകമാണെന്ന് സിബിഐയാണ് കണ്ടെത്തിയത്. ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ പ്രതികളാക്കി സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കോണ്‍വെന്റിലെ അടുക്കളയ്ക്കടുത്തുള്ള മുറിയില്‍ വച്ചുള്ള ഇവരുടെ ശാരീരിക ബന്ധം, വെളുപ്പിനെ പഠിക്കുന്നതിനിടെ വെള്ളം കുടിക്കാന്‍ എത്തിയ സിസ്റ്റര്‍ അഭയ കണ്ടുവെന്നും തുടര്‍ന്ന് ഇവര്‍ അഭയയെ കോടാലിക്ക് അടിച്ചുവീഴ്ത്തി കിണറ്റിലിട്ടുവെന്നുമായിരുന്നു സിബിഐ കണ്ടെത്തിയത്. വിചാരണയ്ക്കിടെ തെളിവുകളുടെ അഭാവത്തില്‍ ഫാ. ജോസ് പുതൃക്കയിലിനെ കോടതി വിട്ടയച്ചു. പക്ഷെ ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്കെതിരെ വിചാരണ തുടര്‍ന്നു. തെളിവുനശിപ്പിക്കലും വിവാദങ്ങളും വിടാതെ പിന്തുടര്‍ന്ന കേസില്‍ വിചാരണ പൂര്‍ത്തിയായി 22ന് വിധി വരുമ്പോഴേക്കും അഭയയുടെ അച്ഛനും അമ്മയും ഈ ലോകത്തു നിന്നേ മറഞ്ഞിരിക്കുന്നു.

ആത്മഹത്യയായി മുങ്ങിപ്പോകുമായിരുന്ന കേസില്‍ നീതിക്കായി പോരാടിയത് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ആയിരുന്നു. കേസില്‍ പ്രതികളെ നാര്‍ക്കോ അനാലിസിസിന് വിധേയരാക്കിയതിന്റെ വീഡിയോ പുറത്തുവന്നതും തിരുവനന്തപുരം കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലാബില്‍ രേഖ തിരുത്തിയതും വലിയ വിവാദമായി. കേസിന്റെ തുടക്കത്തില്‍ തന്നെ വിലപ്പെട്ട തെളിവുകളും അന്ന് എടുത്ത ചിത്രങ്ങളും മറ്റും ക്രൈംബ്രാഞ്ച് കത്തിച്ചു കളഞ്ഞതാണ് കേസ് വലിഞ്ഞിഴയാന്‍ കാരണമായത്. അന്നത്തെ ക്രൈംബ്രാഞ്ച് എസ്പി കെ.ടി. മൈക്കിളിന്റെ നിര്‍ദേശ പ്രകാരമാണ് തെളിവുനശിപ്പിച്ചതെന്ന് വ്യക്തമായിരുന്നു.  

സിസ്റ്റര്‍ അഭയയ്ക്കും അമ്മയ്ക്കും പാരമ്പര്യമായി മനോരോഗമുണ്ടെന്ന് വരുത്താനുള്ള നീക്കം പോലീസ് നടത്തിയതും വിവാദത്തില്‍ ചെന്നവസാനിച്ചു. ഇതിനിടെ ആദ്യ അന്വേഷണം നടത്തിയ സംഘത്തിലെ കോണ്‍സ്റ്റബിള്‍ വി.വി. അഗസ്റ്റിന്‍ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞതും കോലാഹലമുണ്ടാക്കി. സര്‍മ്മദ്ദം താങ്ങാന്‍ വയ്യാതെ അഗസ്റ്റിന്‍ ജീവനൊടുക്കുകയായിരുന്നു. 2008 നവംബര്‍ 19നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 2009 ജൂലൈ 17ന് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.

  comment

  LATEST NEWS


  നാസയുടെ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ലക്ഷ്മിയെ അഭിനന്ദിച്ച് സുരേഷ് ഗോപി; മകളുടെ ഓര്‍മ്മയില്‍ സ്‌നേഹസമ്മാനം; നേരിട്ട് എത്തുമെന്ന് ഉറപ്പും


  സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കൊറോണ; 115 മരണങ്ങള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22; നിരീക്ഷണത്തില്‍ 4,55,621 പേര്‍


  48 മണിക്കൂറിനിടെ അമിത് ഷായുമായി രണ്ടാംവട്ട കൂടിക്കാഴ്ച; പിന്നാലെ ബംഗാള്‍ അക്രമത്തെക്കുറിച്ച് കടുത്തപരാമര്‍ശവുമായി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍


  36 റഫാല്‍ യുദ്ധവിമാനങ്ങളും 222ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.