login
ജുനൈദിന്‍റെ കുടുംബത്തിന് കൊടുത്തത് 10 ലക്ഷം; സൗമ്യയെ തിരിഞ്ഞെുനോക്കിയില്ല; കേരളത്തിലെ മതേതരത്വം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു

ഹരിയാനയിലെ തീവണ്ടിയാത്രക്കിടയില്‍ ആള്‍ക്കുട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ജുനൈദിന്‍റെ കുടുംബത്തിനെ 2017 ജൂലൈ 26ന് പിണറായി ആശ്വസിപ്പിച്ചത് ദല്‍ഹിയിലെ കേരള ഹൗസില്‍ വെച്ചായിരുന്നു. 2017 ആഗസ്ത് 23ന് ജുനൈദിന്‍റെ കുടുംബത്തിന് സിപിഎം സഹായമായി പത്ത് ലക്ഷം നല്‍കി. പലസ്തീന്‍ തീവ്രവാദികളായ ഹമാസിന്‍റെ റോക്കറ്റാക്രമണത്തില്‍ ഇസ്രയേലില്‍ കെയര്‍ ടേക്കര്‍ ജോലിക്കിടെ മരിച്ച ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിനെ കാണാന്‍ കേരളത്തിലെ ഭരണാധികാരികള്‍ ആരും എത്തിയില്ല.

Kerala Chief Minister Pinarayi Vijayan meets the family of Junaid Khan – the 16-year-old boy killed on a train in Haryana by an angry mob – in New Delhi . Mohammad Riyas (DYFI national president) Brinda Karat (CPIM Politburo member) are also seen. Sowmya Santhosh (right)

തിരുവനന്തപുരം: ഹരിയാനയിലെ തീവണ്ടിയാത്രക്കിടയില്‍ ആള്‍ക്കുട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ജുനൈദിന്‍റെ കുടുംബത്തിനെ 2017 ജൂലൈ 26ന് പിണറായി ആശ്വസിപ്പിച്ചത് ദല്‍ഹിയിലെ കേരള ഹൗസില്‍ വെച്ചായിരുന്നു. കൂടെ അന്ന് ഡിവൈഎഫ് ഐ ദേശീയ പ്രസിഡന്‍റായിരുന്ന മുഹമ്മദ് റിയാസും സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായ ബൃന്ദ കാരാട്ടും കേരള ഹൗസില്‍ എത്തിയിരുന്നു. പിണറായി ജൂനൈദിന്റെ മാതാപിതാക്കളായ ജലാലുദ്ദീന്‍, ജുനൈദിന്‍റെ സഹോദരങ്ങളായ ഹഷീം, ഷഖീര്‍ എന്നിവരെ ആശ്വസിപ്പിച്ചു. അന്ന് ധനസഹായവും വാഗ്ദാനം ചെയ്തു.  

2017 ആഗസ്ത് 23ന് ജുനൈദിന്‍റെ കുടുംബത്തിന് സിപിഎം സഹായമായി പത്ത് ലക്ഷം നല്‍കി. പിണറായി വിജയനെ ജുനൈദിന്‍റെ കുടുംബം സന്ദര്‍ശിച്ചതിന്‍റെ ഫലമായാണ് കേരളത്തിലെ സിപിഎം ധനസഹായം നല്‍കിയത്. അഞ്ച് ലക്ഷം വീതമുള്ള രണ്ട് ചെക്കുകള്‍.  

പലസ്തീന്‍ തീവ്രവാദികളായ ഹമാസിന്‍റെ റോക്കറ്റാക്രമണത്തില്‍ ഇസ്രയേലില്‍ കെയര്‍ ടേക്കര്‍ ജോലിക്കിടെ മരിച്ച ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിനെ കാണാന്‍ കേരളത്തിലെ ഭരണാധികാരികള്‍ ആരും എത്തിയില്ല. തുടക്കം മുതലേ സൗമ്യ സന്തോഷിന്‍റെ മൃതദേഹം ഇസ്രയേലില്‍ നിന്നും എത്തിക്കുന്നതിനും അത് ദല്‍ഹി വിമാനത്താവളത്തില്‍ എറ്റുവാങ്ങാനും പിന്നീട് അത് കൊച്ചിയിലും അവിടെനിന്നും ഇടുക്കിയിലേക്കും എത്തിക്കാന്‍ കേന്ദ്രമന്ത്രി കെ. മുരളീധരന്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. ഒടുവില്‍ പള്ളിയില്‍ സംസ്കരിക്കുമ്പോഴും ഇടതു സര്‍ക്കാര്‍ പ്രതിനിധികള്‍ ഇല്ല.  

ഇതാണോ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ മതേതരത്വം എന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളില്‍ ചൂടുള്ള ചര്‍ച്ചാ വിഷയമായിരിക്കുന്നത്. ഇടയില്‍ ഒരു ദിവസം മന്ത്രി എം.എം. മണി സൗമ്യയുടെ വീട്ടില്‍ ഒരു ഔപചാരിക സന്ദര്‍ശനം നടത്തുകയും സഹായംവാഗ്ദാനം ചെയ്യുകയും ചെയ്തു. അതോടെ തീര്‍ന്നു. സൗമ്യ സന്തോഷിന്‍റെ മൃതദേഹം കേരളത്തിലെത്തിക്കാന്‍ നോര്‍ക്ക പ്രതിനിധി കെ. ഇളങ്കോവന്‍ ഇസ്രയേല്‍ പ്രതിനിധികളുമായി ബന്ധപ്പെട്ടതായി പിണറായി പറയുന്നു. എന്നാല്‍ വിമാനത്താവളങ്ങളിലൊന്നും കേരള സര്‍ക്കാര്‍ പ്രതിനിധികളെ കണ്ടില്ല. മൃതദേഹമെത്തിക്കാനുള്ള നടപടികല്‍ എല്ലാം ചെയ്തത് കേന്ദ്രമന്ത്രി മന്ത്രി മുരളീധരനാണ്.  പിണറായി പറയുന്നത് അര്‍ഹമായ നഷ്ടപരിഹാരം നേടിയെടുക്കാന്‍ നടപടിയെടുക്കുമെന്നാണ്. അതായത് കേരള സര്‍ക്കാര്‍ ഒന്നും നല്‍കാന്‍ പോകുന്നില്ല. പകരം ഇസ്രയേല്‍ സര്‍ക്കാരില്‍ നിന്നും എന്തെങ്കിലും കിട്ടാന്‍ ശ്രമിക്കുമെന്നാണ് ഈ പ്രസ്താവന വ്യക്തമാക്കുന്നത്.

എങ്ങിനെയാണ് ഹരിയാനയിലെ മദ്രസ വിദ്യാര്‍ത്ഥിയായ ജുനൈദിനും സൗമ്യ സന്തോഷിനും രണ്ട് നീതി? ഒരു മദ്രസ വിദ്യാര്‍ത്ഥിയായ ജുനൈദിന് (സിപിഎം കുടുംബമല്ല) എങ്ങിനെ 10 ലക്ഷം കൊടുക്കാന്‍ ധാരണയുണ്ടായി? സൗമ്യ കൊല്ലപ്പെട്ട ഭീകരവാദികളായ ഹമാസിന്റെ കൈകള്‍ കൊണ്ടായതിനാലാണോ സൗമ്യയോടുള്ള സംസ്ഥാനസര്‍ക്കാരിന്റെ ഈ അവഗണന?

  comment

  LATEST NEWS


  സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കൊറോണ; 115 മരണങ്ങള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22; നിരീക്ഷണത്തില്‍ 4,55,621 പേര്‍


  48 മണിക്കൂറിനിടെ അമിത് ഷായുമായി രണ്ടാംവട്ട കൂടിക്കാഴ്ച; പിന്നാലെ ബംഗാള്‍ അക്രമത്തെക്കുറിച്ച് കടുത്തപരാമര്‍ശവുമായി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍


  36 റഫാല്‍ യുദ്ധവിമാനങ്ങളും 222ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


  മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.