×
login
ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം; പ്രതികരണവുമായി ജസ്റ്റിസ് നഗരേഷ്

സംഭവത്തില്‍ പിഎഫ്‌ഐ സംസ്ഥാന സമിതി അംഗം യഹിയക്കെതിരെ ആലപ്പുഴ സൗത്ത് പോലീസ് സ്വമേധയാ കേസെടുത്തു.

എറണാകുളം: ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് അശ്ലീല പരാമര്‍ശം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി ജസ്റ്റിസ് നഗരേഷ്. ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നത്. ഇതുവഴി രാജ്യത്തിന്റെ ഭരണഘടനയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദേഹം പറഞ്ഞു. എറണാകുളത്ത് സംഘടിപ്പിച്ച സെമിനറില്‍ സംസാരിക്കുകയായിരുന്നു അദേഹം.

സംഭവത്തില്‍ പിഎഫ്‌ഐ സംസ്ഥാന സമിതി അംഗം യഹിയക്കെതിരെ ആലപ്പുഴ സൗത്ത് പോലീസ് സ്വമേധയാ കേസെടുത്തു. നിലവില്‍ കൊലവിളി കേസില്‍ റിമാന്‍ഡിലാണ് യഹിയ.  


ആലപ്പുഴയില്‍ ശനിയാഴ്ച്ച നടന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ എസ്പി ഓഫീസ് മാര്‍ച്ചിനിടെയായിരുന്നു യഹിയ ജഡ്ജിയെ അധിക്ഷേപിച്ചത്. ജഡ്ജിക്കെതിരെ അശ്ലീലം കലര്‍ന്ന പദപ്രയോഗം നടത്തുകയായിരുന്നു. പി.സി.ജോര്‍ജിന് ജാമ്യം നല്‍കിയ ജഡ്ജിക്കെതിരേയും ആരോപണം ഉന്നയിച്ചു.  

കൊലവിളി മുദ്രാവാക്യ കേസില്‍ കഴിഞ്ഞ ദിവസം യഹിയ പിടിയിലായിരുന്നു. തൃശ്ശൂര്‍ കുന്നംകുളവെച്ചാണ് പിടിയിലായത്. പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തിന്റെ സ്വാഗത സംഘം ചെയര്‍മാനായിരുന്നു ഇയാള്‍.

 

    comment

    LATEST NEWS


    രക്ഷനായെത്തി വീണ്ടും പ്രഗ്നാനന്ദ; അത്ഭുതക്കൗമാര ടീമിനെ കരകയറ്റി; ഗുകേഷിന് എട്ട് ജയത്തിന് ശേഷം സമനില


    ക്രിപ്റ്റോകറന്‍സിയില്‍ പണം സിറിയയിലേക്ക് അയയ്ക്കുന്ന ഐഎസ്ഐഎസ് സഹായി മൊഹ്സിന്‍ അഹമ്മദ് ഖാന്‍ ജാമിയ എഞ്ചി. വിദ്യാര്‍ത്ഥി


    പ്ലസ് വണ്‍ പ്രവേശനം: കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം എസ്എസ്എല്‍സി ബുക്ക് ഹാജരാക്കിയാല്‍ മതിയെന്ന് വിദ്യാഭ്യാസ മന്ത്രി


    വോട്ടര്‍ പട്ടികയിലെ പേരും ആധാറും ഓണ്‍ലൈനായി ബന്ധിപ്പിക്കാം; സമ്മതിദായക പട്ടിക പുതുക്കല്‍ 2022 ആഗസ്ത് മുതല്‍


    നാഷണല്‍ ഹെറാള്‍‍ഡ് കേസില്‍ തകര്‍ന്നത് ഗാന്ധി കുടുംബത്തിന്‍റെ ഹ്യുബ്രിസ്- ആരും തൊടില്ലെന്ന അഹന്ത: സുബ്രഹ്മണ്യം സ്വാമി


    വീണയ്ക്ക് ആരോഗ്യ മേഖലയെക്കുറിച്ച് അജ്ഞത; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; കൈയടിക്കായി മാധ്യമ നാടകം; ആരോഗ്യമന്ത്രിക്കെതിരെ തുറന്നടിച്ച് ഐഎംഎ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.