login
ഗണേഷ് കുമാറിനെതിരേ സിപിഎം നേതൃത്വത്തെ സമീപിച്ച് സഹോദരി; അച്ഛന്റെ സ്വത്തുക്കള്‍ തട്ടിയെടുത്തു; സരിത ബന്ധവും ചര്‍ച്ച; ആദ്യ ടേം മന്ത്രിസ്ഥാനം ഒഴിവാക്കി

ഗണേഷ് മന്ത്രിയായാല്‍ ഇതു വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്ന് വ്യക്തമായതോടെ പത്താനാപും എംഎല്‍എയുടെ മന്ത്രിസ്ഥാനം സിപിഎം വൈകിപ്പിക്കുകയായിരുന്നു.

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (ബി) സ്ഥാപകനായ അന്തരിച്ച ആര്‍.ബാലകൃഷ്ണ പിള്ളയുടെ കുടുംബത്തില്‍ മക്കള്‍ പോര് രൂക്ഷം. മന്ത്രിസ്ഥാനം ഉറപ്പിച്ച കെ.ബി. ഗണേഷ്‌കുമാറിനെതിരേ ഗുരുതര ആരോപണങ്ങളുമായി മൂത്ത സഹോദരി ഉഷ മോഹന്‍ദാസ് സിപിഎം നേതൃത്വത്തെ സമീപിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ബാലകൃഷ്ണപിള്ള അത്യാസന്ന നിലയിലായിരിക്കെ സ്വാധീനിച്ച് കൊട്ടാരക്കരയിലും പത്താനപുരത്തുമുള്ള കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ ഗണേഷ് തട്ടിയെടുത്തെന്നാണ് ആരോപണം. ഇതിന്റെ തെളിവുകള്‍ സഹിതം ഉഷ മോഹന്‍ദാസും ഭര്‍ത്താവും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ മോഹന്‍ദാസും പിണറായി വിജയനേയും കോടിയേരി ബാലകൃഷ്ണനേയും സന്ദര്‍ശിച്ചു ബോധ്യപ്പെടുത്തി. ഇതേത്തുടര്‍ന്നാണ് ടേം വ്യവസ്ഥില്‍ ആദ്യം മന്ത്രിയായി തീരുമാനിച്ചിരുന്ന ഗണേഷിനു രണ്ടാമത് മന്ത്രിസ്ഥാനം നല്‍കിയാല്‍ മതിയെന്ന് സിപിഎം തീരുമാനിച്ചത്. രണ്ടാമത് മന്ത്രിസ്ഥാനം മതിയെന്ന് സിപിഎമ്മിനെ അറിയിച്ച ആന്റണി രാജുവിനെ നിര്‍ബന്ധിച്ച് മന്ത്രിയാക്കുകയായിരുന്നു.

എന്നാല്‍, സ്വത്തുതര്‍ക്കത്തിനപ്പുറം സോളാര്‍ കേസ് പ്രതി സരിത നായരുമായി ഗണേഷിനുള്ള ബന്ധം സംബന്ധിച്ച വിവരങ്ങളുടെ തെളിവുകളും സിപിഎം നേതൃത്വത്തിന് സഹോദരി കൈമാറിയതായി റിപ്പോര്‍ട്ടുണ്ട്. ഗണേഷ് മന്ത്രിയായാല്‍ ഇതു വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്ന് വ്യക്തമായതോടെ പത്താനാപുരം എംഎല്‍എയുടെ മന്ത്രിസ്ഥാനം സിപിഎം വൈകിപ്പിക്കുകയായിരുന്നു.  

2001 മുതല്‍ പത്തനാപുരത്തെ പ്രതിനിധീകരിക്കുന്ന ഗണേഷ് 2011 ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. എന്നാല്‍, 2013 ഏപ്രിലില്‍ അന്നത്തെ ഭാര്യ ഡോ. യാമിനി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയെ തുടര്‍ന്ന് രാജിവയ്ക്കുകയായിരുന്നു. പിന്നീട് എല്‍ഡിഎഫിലേക്ക് ചേക്കേറി.  

 

 

 

 

 

  comment

  LATEST NEWS


  കിരണിന് സ്ത്രീധനമായി നല്‍കിയത് പന്ത്രണ്ടര ലക്ഷത്തിന്റെ കാര്‍; വിസ്മയയെ മര്‍ദിച്ചത് തന്റെ സ്റ്റാറ്റസിനു പറ്റിയ കൂടിയ കാര്‍ വേണമെന്ന് ആവശ്യപ്പെട്ട്


  പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി പി.സി. ജോര്‍ജ്; കേരളം ഭരിക്കുന്നത് നാലംഗസംഘം


  മമതാ ബാനര്‍ജിക്ക് തിരിച്ചടി; തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനോട് നിര്‍ദേശിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി


  രാമനാട്ടുകര അപകടത്തില്‍ ദുരൂഹതയേറുന്നു; മരിച്ചവര്‍ എസ്ഡിപിഐക്കാര്‍; ക്രിമിനല്‍ പശ്ചാത്തലം;ലക്ഷ്യം സ്വര്‍ണക്കടത്തെന്ന് സൂചന;അന്വേഷണം ചരല്‍ ഫൈസലിലേക്ക്


  യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട; ആരോഗ്യ പരിപാലന രീതിയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


  കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍; സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് ബന്ധുക്കള്‍; പോലീസില്‍ പരാതി


  രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും; ലോക യോഗാ ദിനത്തില്‍ സ്വയം പ്രകാശിക്കാം, മറ്റുള്ളവര്‍ക്ക് പ്രകാശമാകാമെന്നും മോഹന്‍ലാല്‍


  മലപ്പുറത്ത് വൃദ്ധയെ തലയ്‌ക്കടിച്ച്‌ കൊ​ന്ന അയല്‍വാസി പിടിയില്‍; കൊലപാതകം മോഷണശ്രമത്തിനിടെ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.