×
login
രാഷ്ട്ര വിരുദ്ധതസ്വതന്ത്ര ഭാരതം നേരിടുന്ന വെല്ലുവിളി: കാ. ഭാ. സുരേന്ദ്രന്‍

സ്വാതന്ത്ര്യം നേടിത്തന്ന പൂര്‍വ്വികരുടെ ചരിത്രങ്ങള്‍ ബോധപൂര്‍വ്വം തമസ്‌കരിക്കുകയായിരുന്നു ഭരണകര്‍ത്താക്കള്‍

c

അമ്പലപ്പുഴ: രാഷ്ട്ര വിരുദ്ധതയാണ് സ്വതന്ത്ര ഭാരതം നേരിടുന്ന വെല്ലുവിളിയെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യകാരി അംഗം കാ. ഭാ. സുരേന്ദ്രന്‍. സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം പരിപാടിയുടെ ജില്ലാ സംഘാടക സമിതി രൂപീകരണ യോഗത്തില്‍  മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം  .ഭാരതത്തെ തുണ്ടം തുണ്ടമാക്കുമെന്ന് പരസ്യമായി മുദ്രാവാക്യം വിളിക്കുന്നു.ഭരണഘടനയില്‍  'സ്വ' എഴുതിയെങ്കില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഭരണം നടത്തിയവര്‍ 'സ്വ' ഉപേക്ഷിക്കുകയായിരുന്നു. അനേകരുടെ ജീവന്‍ നല്‍കിയാണ് സ്വാതന്ത്ര്യം നേടിയത്.എന്നാല്‍ ഒരു വെടിയുണ്ട പോലും പൊഴിക്കാതെ സ്വാതന്ത്ര്യം നേടിയെന്ന് എഴുപത്തി അഞ്ചു വര്‍ഷമായിട്ടും പുതുതലമുറ പഠിച്ചു കൊണ്ടിരിക്കുന്നു.

സ്വാതന്ത്ര്യം നേടിത്തന്ന പൂര്‍വ്വികരുടെ ചരിത്രങ്ങള്‍ ബോധപൂര്‍വ്വം തമസ്‌കരിക്കുകയായിരുന്നു ഭരണകര്‍ത്താക്കള്‍ ചെയ്തത് . ആധുനിക ഭാരതത്തിന്റെ രാഷ്ട്രപിതാവ് സ്വാമി വിവേകാനന്ദ നായിരുന്നു. മാനസികവും, ആത്മീയവുമായ സ്വാതന്ത്ര്യം നേടിയവര്‍ക്കേ ആത്മാഭിമാനം ഉണ്ടാകൂ എന്നാണ് വിവേകാനന്ദന്‍ പ്രഖ്യാപിച്ചത്. പാശ്ചാത്യ രാജ്യങ്ങളുടെ കാഴ്ചപ്പാട് മറ്റ് രാജ്യങ്ങളെ വെറുക്കണം എന്നാണങ്കില്‍ സ്വന്തം രാജ്യത്തെ സ്നേഹിക്കാന്‍ കഴിയാത്തവര്‍ക്ക് മറ്റ് രാജ്യത്തെ സ്നേഹിക്കാന്‍ കഴിയില്ല എന്നതായിരുന്നു ഭാരതത്തിന്റെ കാഴ്ചപ്പാട്. തനിക്ക് അധികാരം കിട്ടിയില്‍ ഭഗവത് ഗീതയു ,ഉപനിഷത്തുകളും ഭാരതത്തിന്റെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്ന ഗാന്ധിജി പ്രഖ്യാപിച്ചത്.

എന്നാല്‍ നെഹ്രുവിന് സോഷ്യലിസത്തോടും കമ്യൂണിസത്തോടുമായിരുന്നു താല്പര്യം. ഒരു രംഗത്തും ഭാരതത്തിന്റെ സത്വത്തെ ഉള്‍ക്കൊള്ളാന്‍ നെഹ്രു ഉള്‍പ്പെടെയുള്ളവര്‍ തയാറായിരുന്നില്ല.ഹിന്ദുത്വം തന്നെയാണ് ദേശീയത എന്ന് പ്രഖ്യാപിക്കുവാന്‍ അരവിന്ദ് മഹര്‍ഷി ഉള്‍പ്പെടെ തയാറായ കാലത്താണ് ഭാരതത്തിന്റെ സംസ്‌കാരത്തിനു മേല്‍ ചിലര്‍ കരിനിഴല്‍ വീഴ്ത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഗാന രചയിതാവ് രാജീവ് ആലുങ്കല്‍ ഉത്ഘാടനം ചെയ്തു. ആര്‍എസ്എസ് ചെങ്ങന്നൂര്‍ ജില്ല സഹ സംഘചാലക് ഡോ: വി. ജയപ്രകാശ് അദ്ധ്യക്ഷനായി.   സ്വാതന്ത്ര്യ സമര സേനാനിയും റിട്ട: അദ്ധ്യാപകനുമായ ഗംഗാധര പണിക്കര്‍ ഭദ്രദീപം തെളിയിച്ചു. ജില്ലാസംഘാടക സമിതി സംയോജകന്‍ ജെ. മഹാദേവന്‍ സ്വാഗതം ആശംസിച്ചു. സംസ്ഥാനതല സംഘാടക സമിതി കണ്‍വീനര്‍ എം. ആര്‍. പ്രസാദ് ആശംസ അര്‍പ്പിച്ചു

 

 

  comment

  LATEST NEWS


  സംസ്ഥാനത്ത് കോവിഡിന്റെ അതിതീവ്ര വ്യാപനം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി; മൂന്നാം തരംഗം തുടങ്ങിയിട്ടേ ഉള്ളൂ; അതിജീവിക്കാന്‍ ജനങ്ങള്‍ സഹകരിക്കണം


  എന്‍പിറ്റിഐയില്‍ പവര്‍ പ്ലാന്റ് എന്‍ജിനീയറിങ് പഠിക്കാം; ഫെബ്രുവരി 15 വരെ ഓണ്‍ലൈനിലൂടെ അപേക്ഷകള്‍ സ്വീകരിക്കും


  വിഎസ് പക്ഷത്തിന്റെ കഥ കഴിഞ്ഞു; ചാത്തന്നൂര്‍ ഏരിയായില്‍ ഇനി പിണറായിക്കാലം, പ്രമുഖരായ നേതാക്കളെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി


  നീറ്റ്- യുജി 2022: സംസ്ഥാന കൗണ്‍സലിങ് ജനുവരി 27 മുതല്‍; പ്രവേശനം മാര്‍ച്ച് 15 വരെ


  ജനകീയാസൂത്രണ പദ്ധതിയില്‍ വ്യാപക ക്രമക്കേട്; നല്കുന്നത് ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍, ലക്ഷക്കണക്കിന് രൂപ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു


  കൊല്ലം ജില്ലാ ആശുപത്രിയിലെ ജീവനക്കാര്‍ ശീതസമരത്തില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.