×
login
കേളപ്പജി തമസ്‌കൃതനായതിന് കാരണം കേരളത്തെ ബാധിച്ച ആസുരികത: എം. രാധാകൃഷ്ണന്‍

സത്യം, ധീരത, ആത്മാര്‍ത്ഥത എന്നിവയായിരുന്നു കേളപ്പജിയിലെ ഗുണങ്ങള്‍. ഇവ മൂന്നും ഇഷ്ടപ്പെടാത്തവരാണ് കേരളത്തില്‍ അധികാരമേറ്റവര്‍

കോഴിക്കോട്: കേരളഗാന്ധി കെ. കേളപ്പന്‍ ഇക്കാലമത്രയും തമസ്‌കരിക്കപ്പെട്ടത് ഐക്യകേരളം രൂപപ്പെട്ടതിന് ശേഷം അധികാരമേറിയ ഭൗതികവാദത്തിന്റെ ആസുരികത കാരണമാണെന്ന്  ആര്‍ എസ് എസ് ക്ഷേത്രീയ സഹ കാര്യവാഹും ജന്മഭൂമി മാനേജിങ് ഡയറക്ടറിമായ എം. രാധാകൃഷ്ണന്‍.കേളപ്പജി-ഉപ്പുസത്യഗ്രഹ സ്മൃതിയാത്രയുടെ  ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  

സത്യം, ധീരത, ആത്മാര്‍ത്ഥത എന്നിവയായിരുന്നു കേളപ്പജിയിലെ ഗുണങ്ങള്‍. ഇവ മൂന്നും ഇഷ്ടപ്പെടാത്തവരാണ് കേരളത്തില്‍ അധികാരമേറ്റവര്‍. കേരളത്തിന്റെ രാഷ്ട്രീയ, സാംസ്‌കാരിക, അക്കാദമിക മേഖലകള്‍ ശ്രദ്ധിച്ചാല്‍ ഇക്കാര്യം മനസ്സിലാകും. എന്നാല്‍ മഹാമാരിയുടെ വിനാശകരമായ ഒരു പരിതസ്ഥിതിയിലും കേരള സമൂഹം അന്തസ്സോടെ നെഞ്ചുവിരിച്ച് നില്‍ക്കുന്ന ഒരു ചിത്രം ഇന്ന് കാണാന്‍ സാധിക്കുന്നുണ്ട്. സ്വാതന്ത്ര്യം നേടി ഏഴര പതിറ്റാണ്ട് പിന്നിട്ടശേഷം ലോകം ഭാരതത്തെ ശ്രദ്ധിച്ചുതുടങ്ങിയിരിക്കുന്നു. ഏത് കാര്യത്തിലും ഭാരതം എന്തു പറയുന്നു എന്ന് കേള്‍ക്കാന്‍ കാത്തിരിക്കുകയാണ് ലോകം. കേളപ്പനെയും വേലുത്തമ്പി ദളവയെയും പഴശ്ശിരാജയെയുമൊക്കെ ഈ മണ്ണില്‍ നമുക്ക് പുനരുജ്ജീവിപ്പിക്കേണ്ടതുണ്ടെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.


ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍.  സ്മൃതിയാത്രയുടെ ഉദ്ഘാടനം  നിര്‍വ്വഹിച്ചു

 

  comment

  LATEST NEWS


  സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്‍കി നിഖാത് സറീന്‍


  ഷാജഹാന്‍ കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്‍


  ധര്‍മവ്യാകരണത്തിനൊരു ജീവിതഭാഷ്യം


  ബഹിരാകാശ നിലയത്തില്‍ നിന്നും സ്വാതന്ത്ര്യദിന ആശംസകളുമായി ഇന്ത്യന്‍- അമേരിക്കന്‍ വംശജന്‍; ദേശീയപതാകയുടെ ചിത്രം പങ്കുവെച്ചു


  രാജ്യവിരുദ്ധ പ്രസ്താവനയില്‍ ദല്‍ഹിയില്‍ നിന്നാല്‍ കുടുങ്ങുമെന്ന് ഉറപ്പായി; പരിപാടികള്‍ റദ്ദാക്കി ജലീല്‍ അര്‍ദ്ധരാത്രി ഓടിയത് അറസ്റ്റ് ഭയന്ന്


  തെലുങ്കാനയില്‍ ചന്ദ്രശേഖര്‍ റാവുവിന്‍റെ അനുയായികള്‍ ബിജെപി പദയാത്രയെ ആക്രമിച്ചു; തിരിച്ചടിച്ച് ബിജെപി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.