×
login
പിണറായിയെ മാത്രമാണ് കളളനെന്ന് വിളിക്കുന്നത്; സ്വപ്നയ്ക്കെതിരെ സരിതയെ ആയുധമാക്കാനാണ് സിപിഎം ശ്രമം; തെളിവുകള്‍ സ്വപ്നയുടെ കൈയ്യിലുണ്ടെന്ന് സുധാകരന്‍

സ്വപ്ന പറയുന്നതെല്ലാം സത്യമെന്ന് കോണ്‍ഗ്രസിന് ഉത്തമ ബോധ്യം ഉണ്ടെന്നും കെ.സുധാകരന്‍ പറഞ്ഞു. രാഷ്ട്രീയക്കാരെ പോലെയല്ല, രേഖകള്‍ വച്ചാണ് സ്വപ്നയുടെ സംസാരം. സരിതയെ ആയുധമാക്കിയാലും സ്വപ്നയെ തകര്‍ക്കാന്‍ ആകില്ലെന്നും അദേഹം പറഞ്ഞു.

പയ്യന്നൂര്‍: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനെതിരെ സോളാര്‍ കേസിലെ പ്രതി സരിതാ നായരെ ആയുധമാക്കാന്‍ ശ്രമിക്കുകയാണ് സിപിഎം എന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍. പയ്യന്നൂരില്‍ ഗാന്ധി പ്രതിമ തകര്‍ത്ത സ്ഥലം സന്ദര്‍ശിച്ച ശേഷമായിരുന്നു സുധാകരന്റെ വാക്കുകള്‍.

സ്വപ്ന പറയുന്നതെല്ലാം സത്യമെന്ന് കോണ്‍ഗ്രസിന് ഉത്തമ ബോധ്യം ഉണ്ടെന്നും കെ.സുധാകരന്‍ പറഞ്ഞു. രാഷ്ട്രീയക്കാരെ പോലെയല്ല, രേഖകള്‍ വച്ചാണ് സ്വപ്നയുടെ സംസാരം. സരിതയെ ആയുധമാക്കിയാലും സ്വപ്നയെ തകര്‍ക്കാന്‍ ആകില്ലെന്നും അദേഹം പറഞ്ഞു.


സ്വപ്ന സുരേഷ് പറഞ്ഞതെല്ലാം അവര്‍ ചെയ്തുവെന്നാണ് കുറ്റാരോപിതരുടെ മൗനം അര്‍ത്ഥമാക്കുന്നത്. തെളിവുകള്‍ അവര്‍ക്കെതിരായതുകൊണ്ടാണ് കോടതിയില്‍ പോകാത്തതെന്നും സുധാകരന്‍ പറഞ്ഞു. ഇതിന് മുന്‍പും കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാര്‍ കേരളം ഭരിച്ചിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് പിണറായിയെ മാത്രം കളളനെന്ന് വിളിക്കുന്നത്. അഴിമതി ഒന്നിന് പുറകേ ഒന്നായി നടക്കുകയാണെന്ന് സുധാകരന്‍ പറഞ്ഞു. ഫണ്ട് തട്ടിപ്പ് നടത്തിയ ടി. ഐ മധുസൂദനനെ എം.എല്‍ എ സ്ഥാനത്തു നിന്ന് മാറ്റണം. രക്തസാക്ഷി ഫണ്ട് തട്ടിയെടുക്കുന്നത് ശവം തിന്നുന്നതിന് തുല്യമാണ്. കള്ളന്‍മാര്‍ കപ്പലില്‍ തന്നെയാണ്. കേരളത്തെ ഇവരില്‍ നിന്നും മോചിപ്പിക്കണമെന്നും സുധാകരന്‍ പറഞ്ഞു. വിമാനത്തിലെ പ്രതിഷേധത്തില്‍ ഇ.പി.ജയരാജനെ പ്രതിയാക്കിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ പിഞ്ചുകുഞ്ഞാണ് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. എല്ലാ കരാറും ഊരാളുങ്കലിനാണ് കിട്ടുന്നത്. അതുകൊണ്ട് മറ്റ് കരാറുകാരെല്ലാം പിന്മാറുകയാണ്. കരാറുകളിലൂടെ ലഭിക്കുന്ന കമ്മീഷന്‍ പാര്‍ട്ടിയിലേക്ക് എത്തുന്നതായും സുധാകരന്‍ ആരോപിച്ചു.

  comment

  LATEST NEWS


  ചൈനയെ പ്രകോപിപ്പിച്ച് ഇന്ത്യ; ജി20 യോഗം കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന എതിര്‍ത്തപ്പോള്‍ ലഡാക്കില്‍ കൂടി യോഗം നടത്താന്‍ തീരുമാനിച്ച് ഇന്ത്യ


  പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; പി ടി ഉഷ ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി


  മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്


  താലിബാനിലുമുണ്ട് സ്വജനപക്ഷപാതം; താലിബാന്‍ കമാന്‍ഡര്‍ സ്വന്തം വധുവിനെ വീട്ടിലെത്തിച്ചത് ഹെലികോപ്റ്ററില്‍; സ്ത്രീധനം നല്‍കിയത് 1.2 കോടി


  1962 മുതല്‍ മന്ത്രി സ്ഥാനം രാജിവയ്‌ക്കെണ്ടി വന്നത് അമ്പതിലേറെ പേര്‍ക്ക്; ഭരണഘടന അവഹേളം ഇത് ആദ്യം; അറിയാം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം


  പിണറായി സര്‍ക്കാരില്‍ രാജിവെയക്കുന്ന രണ്ടാമത്തെ സിപിഎം മന്ത്രിയായി സജി ചെറിയാന്‍; കേരള ചരിത്രത്തില്‍ ഭരണഘടനയെ അവഹേളിച്ച പുറത്തു പോയ ആദ്യത്തെ ആളും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.