×
login
ധീരജിനെ നിഖില്‍ കുത്തിയത് ആരും കണ്ടിട്ടില്ല, പ്രതികള്‍ക്ക് എല്ലാ നിയമസഹായവും നല്‍കും; അവരെ തള്ളിപ്പറയില്ലെന്ന് കെ. സുധാകരന്‍

ധീരജിന്റെ കുടുംബത്തെ തള്ളിപ്പറയില്ല. പക്ഷേ അവിടെ പോകാന്‍ പറ്റില്ല. മരിച്ച ഉടന്‍ ശവകുടീരം കെട്ടാന്‍ എട്ട് സെന്റ് സ്ഥലം വാങ്ങി ആഘോഷമാക്കാന്‍ സിപിഎം ശ്രമിച്ചു.

തിരുവനന്തപുരം : ധീരജ് വധക്കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് കേസുമായി യാതൊരു ബന്ധവും ഇല്ലെന്ന് ആവര്‍ത്തിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. നിഖില്‍ പൈലി ധീരജിന കുത്തിയത് ആരും കണ്ടിട്ടില്ല. കുത്തിയത് ആരെന്ന് ദൃക്‌സാക്ഷികള്‍ക്ക് പറയാനാവുന്നില്ലെന്നും സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  

രക്ഷപ്പെടാന്‍ വേണ്ടിയാണ് നിഖില്‍ ഓടിയത്. ധീരജിനെ കുത്തിയത് നിഖിലാണെന്ന് ബോധ്യമാകാത്തത് കൊണ്ടാണ് അപലപിക്കാത്തത്. നിഖിലിന് എല്ലാ നിയമസഹായവും നല്‍കും. അവര്‍ക്കൊപ്പം അടിയുറച്ച് നില്‍ക്കുകയാണ് തള്ളിപ്പറയില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ കരുക്കളാണ് ആ കുട്ടി. നിഖില്‍ പൈലിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഓടിച്ചു. ധീരജ് ഇടി കൊണ്ട് വീണുവെന്നാണ് മൊഴി, ആര് കുത്തി എന്ന് പറയുന്നില്ല. ഇത് കെഎസ്‌യുവിന്റെ തലയില്‍ എങ്ങനായി. കുത്തേറ്റ ധീരജിനെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കാത്തതില്‍ പോലീസാണ് മറുപടി പറയേണ്ടതെന്നും സുധാകരന്‍ പറഞ്ഞു.  

താന്‍ മരണത്തില്‍ ദുഖിച്ചില്ലെന്ന് പറയുന്നത് ക്രൂരമാണ്. ഒരു ജീവന്‍ പൊലിഞ്ഞത് ദുഖകരമായ സംഭവമാണ്. തന്റെ മനസ് കല്ലും ഇരുമ്പുമല്ല, മനുഷ്യത്വം സൂക്ഷിക്കുന്ന മനുഷ്യനാണ് താനെന്ന് സുധാകരന്‍ അവകാശപ്പെടുന്നു. സിപിഎം തനിക്കെതിരെ ഉന്നയിക്കുന്ന കാര്യങ്ങള്‍ അത്ഭുതകരമാണ്. അക്രമം കൊണ്ട് പിടിച്ച് നില്‍ക്കുന്ന സംഘടനയാണ് എസ്എഫ്‌ഐയെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.  

ധീരജിന്റെ കുടുംബത്തെ തള്ളിപ്പറയില്ല. പക്ഷേ അവിടെ പോകാന്‍ പറ്റില്ല. മരിച്ച ഉടന്‍ ശവകുടീരം കെട്ടാന്‍ എട്ട് സെന്റ് സ്ഥലം വാങ്ങി ആഘോഷമാക്കാന്‍ സിപിഎം ശ്രമിച്ചു. അവിടെ മാത്രമല്ല ആഘോഷം തിരുവാതിര നടത്തി പിണറായിയെ പുകഴ്ത്തിയെന്നും കൂട്ടിച്ചേര്‍ത്തു.

 

  comment

  LATEST NEWS


  സംസ്ഥാനത്ത് കോവിഡിന്റെ അതിതീവ്ര വ്യാപനം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി; മൂന്നാം തരംഗം തുടങ്ങിയിട്ടേ ഉള്ളൂ; അതിജീവിക്കാന്‍ ജനങ്ങള്‍ സഹകരിക്കണം


  എന്‍പിറ്റിഐയില്‍ പവര്‍ പ്ലാന്റ് എന്‍ജിനീയറിങ് പഠിക്കാം; ഫെബ്രുവരി 15 വരെ ഓണ്‍ലൈനിലൂടെ അപേക്ഷകള്‍ സ്വീകരിക്കും


  വിഎസ് പക്ഷത്തിന്റെ കഥ കഴിഞ്ഞു; ചാത്തന്നൂര്‍ ഏരിയായില്‍ ഇനി പിണറായിക്കാലം, പ്രമുഖരായ നേതാക്കളെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി


  നീറ്റ്- യുജി 2022: സംസ്ഥാന കൗണ്‍സലിങ് ജനുവരി 27 മുതല്‍; പ്രവേശനം മാര്‍ച്ച് 15 വരെ


  ജനകീയാസൂത്രണ പദ്ധതിയില്‍ വ്യാപക ക്രമക്കേട്; നല്കുന്നത് ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍, ലക്ഷക്കണക്കിന് രൂപ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു


  കൊല്ലം ജില്ലാ ആശുപത്രിയിലെ ജീവനക്കാര്‍ ശീതസമരത്തില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.