login
തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേരും; രാഹുല്‍ ഗാന്ധി പറഞ്ഞിട്ടുണ്ടെന്ന് കെ. സുധാകരന്‍

തദ്ദേശ തെരഞ്ഞെടുപ്പിന്റെ സാഹചര്യവും ഇപ്പോഴത്തെ സാഹചര്യവും ഒന്നല്ല. കോവിഡ് സമയത്താണ് തദ്ദേശ തെരഞ്ഞെടുപ്പ് വന്നത്.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ പ്രവര്‍ത്തകരിലെ ഒരു വിഭാഗം ബിജെപിയിലേക്ക് മാറും. കോണ്‍ഗ്രസ് നേതാവും വയനട് എംപിയുമായ രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്ന് കെ. സുധാകരന്‍ എംപി. സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.  

അഖിലേന്ത്യാ തലത്തില്‍ ബിജെപി വളര്‍ന്നെങ്കില്‍ ആ പാര്‍ട്ടിയിലേക്ക് പോയിരിക്കുന്നതില്‍ ഏറെയും ജനാധിപത്യ മതേതര ശക്തികളില്‍ നിന്നുള്ളവരാണണ്. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രധാന എതിരാളിയായി കണക്കാക്കുന്നത്. സംസ്ഥാനത്ത് കോണ്‍ഗ്രസ് ഇല്ലാതായാല്‍  പിന്നീടുള്ള സാധ്യത ബിജെപിക്കാണോയെന്ന ചോദ്യത്തിന് അതെ എന്ന് പറഞ്ഞ കെ. സുധാകരന്‍ താനും രാഹുലും പറയുന്നത് ഓരേ കാര്യമാണെന്നും പറഞ്ഞു.  

സിപിഎമ്മിന്റെ തെറ്റായ രാഷ്ട്രീയ സമീപനം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസിലുണ്ട്. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെടും എന്നതില്‍ തനിക്ക് യോജിപ്പില്ല. തദ്ദേശ തെരഞ്ഞെടുപ്പിന്റെ സാഹചര്യവും ഇപ്പോഴത്തെ സാഹചര്യവും ഒന്നല്ല. കോവിഡ് സമയത്താണ് തദ്ദേശ തെരഞ്ഞെടുപ്പ് വന്നത്. ആ സമയത്ത് യുഡിഎഫിന്റെ പ്രവര്‍ത്തകര്‍ക്ക് ഗ്രാമങ്ങളില്‍ പോകാന്‍, വീടുകളില്‍ പോകാന്‍, വോട്ടര്‍മാരെ കാണാന്‍, വോട്ടു ചോദിക്കാന്‍, രാഷ്ട്രീയം പറയാന്‍ കഴിഞ്ഞില്ല.

വാളന്റിയര്‍ കാര്‍ഡ് കൊടുത്തത് സിപിഎം പ്രവര്‍ത്തകര്‍ക്ക് മാത്രമാണ്. എന്നാല്‍ ഇപ്പോഴത്തെ രാഷ്ട്രീയാന്തരീക്ഷം യുഡിഎഫിന് അനുകൂലമായി മാറി. പ്രവര്‍ത്തകര്‍ക്ക് എവിടെ പോകാനും ആരേയും കാണുകയും ചെയ്യാം. കൂടാതെ തെരഞ്ഞടുപ്പ് മുന്നൊരുക്കങ്ങളില്‍ എഐസിസിയും ഇടപെടുന്നുണ്ട്. മുമ്പൊരിക്കലും എഐസിസി ഇത്തരത്തില്‍ ഇടപെടലുകള്‍ നടത്തിയിട്ടില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.  

 

 

  comment

  LATEST NEWS


  ആറു വര്‍ഷമായി ഫീസ് നല്‍കാതെ പാര്‍ക്കിങ്: ബംഗ്ലാദേശി വിമാനം ജപ്തി ചെയ്യുന്നു


  ഹിന്ദുക്കളും ക്രിസ്ത്യാനികളും പെണ്‍മക്കളെ ശ്രദ്ധിച്ചില്ലേല്‍ കാക്ക കൊത്തും'; ലൗ ജിഹാദില്‍ സര്‍ക്കാരും കോണ്‍ഗ്രസും ഒപ്പമുണ്ടാകില്ലെന്ന് അലി അക്ബര്‍


  ബംഗാളില്‍ കോവിഡ് സ്ഥിതി രൂക്ഷം; മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രിയോട് സഹായം തേടി, കൊല്‍ക്കത്തയിലെ പ്രചാരണം ഉപേക്ഷിച്ച് തൃണമൂല്‍ അധ്യക്ഷ


  കോവിഡ്: രാജ്യം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു; ദല്‍ഹിയില്‍ ഒരാഴ്ച കര്‍ഫ്യൂ പ്രഖ്യാപിച്ചു


  മരാമത്ത് വകുപ്പ് എസ്റ്റിമേറ്റിട്ടത് 2.37 കോടി; ചീമേനി ജയിലിന് ചുറ്റുമതില്‍ പണിത് തടവുകാര്‍, ചെലവ് ഏതാനും ലക്ഷങ്ങൾ മാത്രം


  തൃശൂര്‍ പൂരം: പൊതുജനങ്ങളെ ഒഴിവാക്കിയേക്കും; സംഘാടകരും മേളക്കാരും ആന പാപ്പാന്‍മാരും മാത്രം; തത്സമയ സംപ്രേഷണത്തിന് സൗകര്യമൊരുക്കും


  ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ ഭിന്നത രൂക്ഷം: തര്‍ക്കം പോലീസ് നടപടികളിലേക്ക്


  ആലാമിപ്പള്ളി ബസ് ടെര്‍മിനല്‍ കട മുറികള്‍ അനാഥം; ലേലം കൊള്ളാൻ ആളില്ല, ഒഴിഞ്ഞുകിടക്കുന്നത് നൂറിലേറെ മുറികൾ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.