login
മുസ്ലീം-ക്രിസ്ത്യന്‍ പള്ളികള്‍ ഭരിക്കുന്നത് അതത് സമുദായങ്ങള്‍ തന്നെ; ഹൈന്ദവ ക്ഷേത്രങ്ങള്‍ ഭരിക്കാനുള്ള അവകാശം ഹിന്ദുക്കള്‍ക്കില്ലാത്തതെന്തെന്ന് ബിജെപി

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ എന്താകണമെന്ന് തീരുമാനിക്കാനുള്ള അധികാരം കോടതിക്ക് ചാര്‍ത്തി കൊടുത്തത് ഇവിടുത്തെ സര്‍ക്കാരാണ്. എന്തുകൊണ്ടാണ് മറ്റുമതക്കാരുടെ ആരാധനാലയങ്ങള്‍ ഭരിക്കാനോ അവരുടെ ആചാരങ്ങളില്‍ ഇടപെടാനോ സര്‍ക്കാര്‍ ശ്രമിക്കാത്തത് എന്തുകൊണ്ടാണ് ഹിന്ദു ആരാധനാലയങ്ങളുടെ ഭൂമി മാത്രം സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് എന്തുകൊണ്ടാണ് മറ്റു ആരാധനാലയങ്ങളുടെ ഭൂമി ഏറ്റെടുക്കാന്‍ തയ്യാറാവാത്തത് മറ്റു മതങ്ങള്‍ക്കില്ലാത്ത കാര്യങ്ങള്‍ ഭൂരിപക്ഷ സമുദായത്തിന് മേല്‍ അടിച്ചേല്‍പ്പിക്കുന്നത് എന്ത് മതേതരത്വമാണ്.

തിരുവനന്തപുരം: മതേതര സമൂഹത്തില്‍ മറ്റു മതക്കാര്‍ക്കുള്ള അവകാശങ്ങള്‍ ഹിന്ദുക്കള്‍ക്ക് ലഭിക്കുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കേരളത്തില്‍ മുസ്ലിം ദേവാലയങ്ങള്‍ ഭരിക്കാനുള്ള അവകാശം മുസ്ലിംങ്ങള്‍ക്കാണ്. ക്രൈസ്തവ ദേവാലയങ്ങള്‍ ഭരിക്കുന്നത് ക്രിസ്ത്യാനികളാണ്. എന്തുകൊണ്ടാണ് കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങള്‍ ഭരിക്കാനുള്ള അവകാശം ഹിന്ദുക്കള്‍ക്കില്ലാത്തതെന്ന് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യവെ അദ്ദേഹം ചോദിച്ചു.

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ എന്താകണമെന്ന് തീരുമാനിക്കാനുള്ള അധികാരം കോടതിക്ക് ചാര്‍ത്തി കൊടുത്തത് ഇവിടുത്തെ സര്‍ക്കാരാണ്. എന്തുകൊണ്ടാണ് മറ്റുമതക്കാരുടെ ആരാധനാലയങ്ങള്‍ ഭരിക്കാനോ അവരുടെ ആചാരങ്ങളില്‍ ഇടപെടാനോ സര്‍ക്കാര്‍ ശ്രമിക്കാത്തത് എന്തുകൊണ്ടാണ് ഹിന്ദു ആരാധനാലയങ്ങളുടെ ഭൂമി മാത്രം സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് എന്തുകൊണ്ടാണ് മറ്റു ആരാധനാലയങ്ങളുടെ ഭൂമി ഏറ്റെടുക്കാന്‍ തയ്യാറാവാത്തത് മറ്റു മതങ്ങള്‍ക്കില്ലാത്ത കാര്യങ്ങള്‍ ഭൂരിപക്ഷ സമുദായത്തിന് മേല്‍ അടിച്ചേല്‍പ്പിക്കുന്നത് എന്ത് മതേതരത്വമാണ്. വിധവ പെന്‍ഷന്‍ കൊടുക്കുന്നതില്‍ പോലും മതം നോക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

രണ്ട് മുന്നണികളുടെയും നേതാക്കള്‍ സമനിലതെറ്റിയ പോലെയാണ് പ്രതികരിക്കുന്നത്. വൈരുദ്ധ്യാത്മക ഭൗതികവാദം നടപ്പാകില്ലെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞത് ഞങ്ങള്‍ കാലാകാലങ്ങളായി പറയുന്നതാണ്. നടപ്പാകാത്തൊരു മൂഢസ്വര്‍ഗമാണ് വൈരുദ്ധ്യാത്മക ഭൗതികവാദം. കമ്മ്യൂണിസത്തിന്റെ അടിത്തറയാണ് വൈരുദ്ധ്യാത്മക ഭൗതികവാദം എന്നാണ് അവര്‍ തന്നെ പറയുന്നത്. അടിസ്ഥാന പ്രമാണം കാലഹരണപ്പെട്ടതാണെങ്കില്‍ പ്രസ്ഥാനം പിരിട്ടുവിടണം. കമ്മ്യൂണിസ്റ്റു പാര്‍ട്ടി പിരിച്ചുവിട്ട് നേതാക്കള്‍ കാശിക്ക് പോവണം. ഏത് ലക്ഷ്യത്തിലേക്കാണോ മുമ്പോട്ട് പോകുന്നത് അത് നടപ്പിലാകില്ലെന്ന് അതിന്റെ നേതാക്കള്‍ പോലും പറയുന്നു. വിശ്വസികളുടെ കാര്യത്തിലാണ് സി.പി.എമ്മിന് ഇപ്പോള്‍ വെളിപാടുണ്ടായത്.  എല്ലാവരും ഹിന്ദുവായിട്ടാണ് ജനിക്കുന്നതെന്നാണ് ഇപ്പോള്‍ ഗോവിന്ദന്‍ പറയുന്നത്. കഴിഞ്ഞ ഏഴുപതിറ്റാണ്ട് കാലം ഇതിനെതിരായിട്ടാണ് നിങ്ങള്‍ സംസാരിച്ചതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

ഹാഗിയ സോഫിയ മുസ്ലിം പള്ളിയാക്കിയത് വിദേശ രാജ്യങ്ങളില്‍ ആയിരക്കണക്കിന് ക്രൈസ്തവ ദേവാലയങ്ങള്‍ ബാറുകളാക്കി മാറ്റുന്നത് പോലെയാണെന്നാണ് ഉമ്മന്‍ചാണ്ടിയുടെ മകന്‍ പറയുന്നത്. ലൗജിഹാദിനെ കുറിച്ചും ഉമ്മന്‍ചാണ്ടിക്കും മകനും ഇതേ നിലപാടാണോ ലോകത്തിലെ ഏറ്റവും വലിയ തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുചേര്‍ന്ന് തിരഞ്ഞെടുപ്പില്‍ മത്സരിച്ചവരാണ് ഭൂരിപക്ഷ വിഭാഗക്കാരുടെ സംരക്ഷണത്തിന് ഇറങ്ങുന്നത്. ശബരിമലയില്‍ വിശ്വാസികള്‍ വേട്ടയാടപ്പെട്ടപ്പോള്‍ ഗാലറിയിലിരുന്ന് കളി കണ്ടവരാണ് കോണ്‍ഗ്രസുകാര്‍. ശബരിമല സമര കാലത്ത് മൗനവ്രതത്തിലായിരുന്നു ഉമ്മന്‍ചാണ്ടിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

  comment

  LATEST NEWS


  കോവിഡ് പരിശോധനയില്‍ പുതിയ വെല്ലുവിളി; ആര്‍ടി പിസിആര്‍ ടെസ്റ്റിനേയും കബളിപ്പിച്ച് കൊറോണ വൈറസ്; രോഗലക്ഷണങ്ങളുണ്ടെങ്കിലും ഫലം നെഗറ്റീവ്


  ഒരു രൂപ പോലും കൈക്കൂലി കൊടുക്കരുത്; ഐടിയില്‍ കേരളം ചെയ്യേണ്ടത്


  ലഘുവല്ല ലേഖയുടെ ഈ സംരംഭം; ഒരു ട്രാന്‍സ്ഫോര്‍മര്‍ ഉണ്ടാക്കിയ കഥ


  ഭൂപോഷണയജ്ഞത്തില്‍ പങ്കാളികളാകാം


  ഡോക്ടര്‍ ഹെഡ്‌ഗെവാര്‍; പുതിയ ലോകക്രമത്തിന്റെ ദൃഷ്ടാവും സൃഷ്ടാവും


  സിപിഎമ്മിന്റെ അരുംകൊലകള്‍ ആത്മഹത്യകളാകുമ്പോള്‍!


  ഹൈന്ദവ വിശ്വാസികള്‍ക്കൊപ്പം ആചാര സംരക്ഷണത്തിന് മുന്‍കൈയെടുത്ത ധീരരെ അഭിനന്ദിച്ച് നാട്; വായില്യാംകുന്ന് ക്ഷേത്രത്തിലെത്തി ശശികല ടീച്ചര്‍


  ആദ്യ വിജയം തേടി മുംബൈ ഇന്ത്യന്‍സ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.