×
login
അഴിമതി‍കളെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം; പ്രതിപക്ഷ നേതാവിന്റെ നിലപാട് പിണറായി സര്‍ക്കാരിലെ മന്ത്രിയെപ്പോലെയെന്ന് കെ.സുരേന്ദ്രന്‍

തോമസ് ഐസകിനെതിരെ ഇ.ഡി. അന്വേഷണം വേണ്ടെന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്. വി.ഡി. സതീശന്റെ പിണറായി അനുകൂല നിലപാടുതന്നെയാണോ കോണ്‍ഗ്രസിനുമുള്ളതെന്ന് കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കണം. പുറത്തുനിന്ന്് പണം വരുന്ന സംഭവങ്ങളില്‍ അന്വേഷണം വരുമ്പോള്‍ വി.ഡി. സതീശന്‍ വേവലാതിപ്പെടുകയാണ്.

കോട്ടയം: പിണറായി സര്‍ക്കാരിലെ മന്ത്രിയെപ്പോലെയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രവര്‍ത്തനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ അഴിമതികളെക്കുറിച്ചുള്ള അന്വേഷണങ്ങളെ പ്രതിപക്ഷത്തിന്റെ സഹായത്തോടെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

തോമസ് ഐസകിനെതിരെ ഇ.ഡി. അന്വേഷണം വേണ്ടെന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്. വി.ഡി. സതീശന്റെ പിണറായി അനുകൂല നിലപാടുതന്നെയാണോ കോണ്‍ഗ്രസിനുമുള്ളതെന്ന് കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കണം. പുറത്തുനിന്ന്് പണം വരുന്ന സംഭവങ്ങളില്‍ അന്വേഷണം വരുമ്പോള്‍ വി.ഡി. സതീശന്‍ വേവലാതിപ്പെടുകയാണ്.


മുസ്ലിം തീവ്രവാദികളുടെ ഭീഷണിക്കു മുമ്പില്‍ കീഴടങ്ങുന്ന നയമാണ് സംസ്ഥാന സര്‍ക്കാരിന്റേത്. പിഎഫ്‌ഐ സംസ്ഥാന നേതാക്കള്‍ക്കൊപ്പം പിണറായി വിജയന് ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാം. ബാലഗോകുലത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത് ശ്രീകൃഷ്ണനെക്കുറിച്ച് പറഞ്ഞ കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ് എന്ത് തെറ്റാണ് ചെയ്തത്. ഒരു വിഭാഗത്തെ മാത്രം സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്.

നവോത്ഥാന ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ രൂപീകരിച്ച നവോത്ഥാന സമിതിയുടെ പ്രവര്‍ത്തനം പിണറായിയുടെ താല്പര്യത്തിന് അനുസരിച്ചായി. വിവേചനപരമായ നിലപാടുകളാണ് സമിതി സ്വീകരിക്കുന്നത്. സിനിമയുടെ പരസ്യം കൊടുക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണുള്ളത്. തെറ്റ് ചൂണ്ടിക്കാട്ടുന്നവരോട് ഫാസിസ്റ്റ് സമീപനമാണ് സ്വീകരിക്കുന്നത്. കരിവന്നൂരില്‍ നടന്ന വലിയ അഴിമതിയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

സഹകരണ സ്ഥാപനങ്ങളെ കൊള്ളയടിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് 20ന് സെക്രട്ടേറിയറ്റ് നടയില്‍ ധര്‍ണ നടത്തും. തുടര്‍ന്ന് കൊള്ള നടന്ന സഹകരണ സ്ഥാപനങ്ങള്‍ക്ക് മുമ്പില്‍ നിക്ഷേപകരെ സംഘടിപ്പിച്ച് സമരം നടത്തുമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി സംസ്ഥാന വക്താവ് അഡ്വ. എന്‍.കെ. നാരായണന്‍ നമ്പൂതിരി, കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി. ബിജുകുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.

  comment

  LATEST NEWS


  കോടിയേരിയെ ജീവനോടെ ആശുപത്രിയില്‍ പോയി കാണണമെന്ന് ഏറെ മോഹിച്ചു; അത് നടക്കാതെ പോയതിന്‍റെ വേദന പങ്കുവെച്ച് സുരേഷ് ഗോപി


  ദേശീയ ഗെയിംസില്‍ നയനയുടെ ഗോള്‍ഡന്‍ ജമ്പ്; കേരളത്തിന് വീണ്ടും സ്വര്‍ണം; തുഴച്ചിലില്‍ ഒരു സ്വര്‍ണം കൂടി


  പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്തി ഇഡി വിശദമായി പരിശോധിക്കും; ഹര്‍ത്താല്‍ അക്രമം എന്‍ഐഎ അന്വേഷിക്കും; ദല്‍ഹിയിലെ മൂന്ന് ഓഫീസുകള്‍ കൂടി പൂട്ടി


  തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കും; ഉത്സവ സീസണുകളിലെ വിമാന ടിക്കറ്റ് നിരക്ക് കുറക്കുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും : വി മുരളീധരന്‍


  സമൂഹത്തെ ഒരുമിപ്പിക്കുകയെന്നതാണ് ആഘോഷങ്ങളുടെ പ്രസക്തി: വി. മുരളീധരന്‍


  കാനഡയില്‍ ശ്രീ ഭഗവദ് ഗീത് പാര്‍ക്ക് തകര്‍ത്തു; ഇന്ത്യക്ക്രാ‍ര്‍ക്കെതിരെ കാനഡയില്‍ അക്രമം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കരുതിയിരിക്കാന്‍ ഉപദേശം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.