×
login
കേന്ദ്രാനുമതി ലഭിച്ചെന്ന പിണറായി വിജയന്റെ വാദം പച്ചക്കള്ളം; കെ റെയിലിന്റെ പേരില്‍ ജനങ്ങളെ കുടിയൊഴിപ്പിക്കാന്‍ ബിജെപി അനുവദിക്കില്ല: കെ.സുരേന്ദ്രന്‍

കേന്ദ്രാനുമതി കിട്ടുമെന്നു പിണറായി വിജയന്‍ മനപായസമുണ്ണണ്ട. കെറെയിലിനെതിരെ വേണ്ടി വന്നാല്‍ ബിജെപി കേരളഘടകം പ്രധാനമന്ത്രിയെ വരെ കാണും. പാരിസ്ഥിതിക രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന ജാഗ്രതാനിര്‍ദേശങ്ങളെ ലംഘിച്ചുകൊണ്ട് കേരളത്തിലെ ഒരു വികസനപദ്ധതിക്കും ഇനി മുന്നോട്ട്‌പോവാനാവില്ല.

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചെന്ന പിണറായി വിജയന്റെ വാദം പച്ചക്കള്ളമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. കേന്ദ്രത്തിന്റെ പേരു പറഞ്ഞു ജനങ്ങളെ കുടിയൊഴിപ്പിക്കാന്‍ വന്നാല്‍ ബിജെപി പ്രവര്‍ത്തകരുടെ ശവത്തിന് മുകളിലൂടെയല്ലാതെ അത് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രാനുമതി കിട്ടുമെന്നു പിണറായി വിജയന്‍ മനപായസമുണ്ണണ്ട. കെറെയിലിനെതിരെ വേണ്ടി വന്നാല്‍ ബിജെപി കേരളഘടകം പ്രധാനമന്ത്രിയെ വരെ കാണും. പാരിസ്ഥിതിക രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന ജാഗ്രതാനിര്‍ദേശങ്ങളെ ലംഘിച്ചുകൊണ്ട് കേരളത്തിലെ ഒരു വികസനപദ്ധതിക്കും ഇനി മുന്നോട്ട്‌പോവാനാവില്ല. കെറെയില്‍ പദ്ധതി തികച്ചും പാരിസ്ഥിതിക വിരുദ്ധവും സഹസ്രകോടികളുടെ അഴിമതിക്ക് വേണ്ടിയുള്ള ഉപാധിയുമാണ്. ആരോഗ്യ മേഖലയില്‍ കേരളം ഒന്നാം സ്ഥാനത്താണെന്നു പറയുന്ന പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് എന്തിനു പോയെന്നു സുരേന്ദ്രന്‍ ചോദിച്ചു.

അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ പോരാടുന്നവരാണെന്നു പറയുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. കേരള സര്‍ക്കാരിനെ താഴെയിറക്കാന്‍ അമേരിക്ക ശ്രമിക്കുന്നതായി ആരോപിച്ച ആളുകളാണ് ഇപ്പോള്‍ ചികിത്സയ്ക്ക് അങ്ങോട്ട് പോകുന്നത്. പിണറായി വിജയന് വേണ്ടി പിആര്‍ പണി നടത്തുന്ന ആളാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സതീശന്റെ പേരിനൊപ്പം ഒരു ഡി കൂടി ചേര്‍ക്കുന്നത് നല്ലതാണ്. അതു കൊണ്ടാണ് വിസി നിയമന വിവാദത്തില്‍ എല്ലാവരും ഗവര്‍ണര്‍ക്ക് ഒപ്പം നിന്നപ്പോള്‍ സതീശന്‍ ഗവര്‍ണറെ വിമര്‍ശിച്ചത്. പത്താം ക്ലാസ് യോഗ്യതയുള്ളവരെയെങ്കിലും വിസിയായി നിയമിക്കാന്‍ പിണറായി വിജയനെ ഉപദേശിക്കാന്‍ പിആര്‍ പണി ചെയ്യുന്ന സതീശന്‍ തയാറാകണം. സിന്‍ഡിക്കേറ്റ് കൂടി ഗവര്‍ണര്‍ക്കെതിരെ ജനാധിപത്യ വിരുദ്ധമായ നടപടികള്‍ സ്വീകരിച്ചാല്‍ സര്‍വകലാശാലകളുടെ തലപ്പത്ത് ഇരിക്കുന്നവരെ റോഡിലിറങ്ങി നടക്കാന്‍ അനുവദിക്കില്ലെന്നു സുരേന്ദ്രന്‍ പറഞ്ഞു.

ക്രമസമാധാനം ഇത്രയും തകര്‍ന്ന ഒരു കാലം കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടുണ്ടോയെന്ന് സംശയമാണ്. പൊലീസ് സംവിധാനം തകര്‍ന്ന് കിടക്കുകയാണ്. പേരിന് മാത്രം ഒരു ഡിജിപിയാണ് സംസ്ഥാനത്തുള്ളത്. കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയാണ്. ഭരിക്കുന്ന പാര്‍ട്ടി തന്നെ ഇവിടെ ക്രമസമാധാനം തകര്‍ക്കുകയാണ്. അഴിമതി മറയ്ക്കാനായി ഫയല്‍ മുക്കുന്ന സംവിധാനമാണ് കേരളത്തില്‍ സര്‍ക്കാര്‍ നടത്തുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

പാലക്കാട്ടെ ആര്‍എസ്എസ് തേനാരി മണ്ഡല്‍ ബൗദ്ധിക്ക് പ്രമുഖ് സഞ്ജിത്തിന്റെ കൊലപാതക കേസിലെ ഗൂഢാലോചനയില്‍ പ്രതിയായ അബ്ദുള്‍ഹക്കീമിന് പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മസ്ജിസ്ട്രറ്റ് കോടതി ജാമ്യം അനുവദിച്ചത് പ്രോസിക്യൂഷന്റെ ഒത്തുകളിയാണ്.

പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച എസ്ഡിപിഐ മലപ്പുറം പുത്തനത്താണി ഏരിയ പ്രസിഡന്റാണ്  പുന്നത്തല പുതുശേരി പറമ്പില്‍  അബ്ദുല്‍ ഹക്കീം. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ടുപേര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ ഇനിയും പിടിയിലാകാനുണ്ട്. 120ബി ചാര്‍ജ് ചെയ്ത കേസിലാണ്പ്രതിക്ക് മജിസ്ട്രറ്റ് കോടതി ജാമ്യം അനുവദിച്ചത്. ഈ വകുപ്പ് ചാര്‍ജ് ചെയ്താല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് ജ്യാമ്യം അനുവദിക്കാന്‍ കഴിയില്ല എന്ന വസ്തുത മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ അഭിഭാഷകന്റെ  ഒത്താശയോടെ ഇക്കാര്യം നടന്നത്.  ഇതില്‍ സര്‍ക്കാറിന്റെ പങ്ക് വ്യക്തമാവുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട് ഗുണ്ടകള്‍  ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസുകളില്‍ അന്വേഷണം ശരിയായി നടക്കുന്നില്ല. ഇത്തരം ഭീകരവാദ സംഘടനകള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളും പലപ്പോഴായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മിഷനുകളും റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടും നടപടിയെടുക്കുന്നില്ല. സംസ്ഥാനത്ത് മതപരമായ വര്‍ഗീയ ചേരി തിരിവ് ഉണ്ടാക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ശ്രമിക്കുകയാണ്. ഈ ഭീകരവാദത്തെ നേരിടാന്‍ സര്‍ക്കാരിന് മുട്ടു വിറയ്ക്കുന്നു. സര്‍ക്കാര്‍ തണലില്‍ ഇവര്‍ തടിച്ചു കൊഴുക്കുന്നു. ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതും ഈ  ഭീകരവാദ സംഘടനകളാണെന്നു വ്യക്തമായതാണ്. ഇവരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പരവതാനി വിരിച്ച് നല്‍കുകയാണ് സംസ്ഥാന സര്‍ക്കാരെന്നും സുരേന്ദ്രന്‍ പറഞ്ഞു.

  comment

  LATEST NEWS


  പതിനാലുകാരി കൊല്ലപ്പെട്ട സംഭവം: രക്ഷിതാക്കള്‍ പ്രതികളല്ല, യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തി, മാപ്പ് ചോദിച്ച് പോലീസ്; നിയമ നടപടി സ്വീകരിക്കുമെന്ന് കുടുംബം


  നടനും എംപിയുമായ സുരേഷ് ഗോപിക്ക് കോവിഡ് സ്ഥിരീകരിച്ചു; നേരിയ പനി മാത്രമെന്നും പൂര്‍ണ ആരോഗ്യവാനെന്നും താരം


  സംസ്ഥാനത്ത് കോവിഡിന്റെ അതിതീവ്ര വ്യാപനം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി; മൂന്നാം തരംഗം തുടങ്ങിയിട്ടേ ഉള്ളൂ; അതിജീവിക്കാന്‍ ജനങ്ങള്‍ സഹകരിക്കണം


  എന്‍പിറ്റിഐയില്‍ പവര്‍ പ്ലാന്റ് എന്‍ജിനീയറിങ് പഠിക്കാം; ഫെബ്രുവരി 15 വരെ ഓണ്‍ലൈനിലൂടെ അപേക്ഷകള്‍ സ്വീകരിക്കും


  വിഎസ് പക്ഷത്തിന്റെ കഥ കഴിഞ്ഞു; ചാത്തന്നൂര്‍ ഏരിയായില്‍ ഇനി പിണറായിക്കാലം, പ്രമുഖരായ നേതാക്കളെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി


  നീറ്റ്- യുജി 2022: സംസ്ഥാന കൗണ്‍സലിങ് ജനുവരി 27 മുതല്‍; പ്രവേശനം മാര്‍ച്ച് 15 വരെ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.