login
ശബരിമല‍യില്‍ കാണിച്ച ക്രൂരതയ്ക്ക് പിണറായിക്ക് ഒരിക്കലും മാപ്പ് ലഭിക്കില്ല; വിശ്വാസികള്‍ പൊറുക്കില്ലെന്ന് കെ. സുരേന്ദ്രന്‍

സത്യവാങ്മുലം വീണ്ടും നല്‍കാന്‍ തയ്യാറാണെന്ന് ഇതുമായി ബന്ധപ്പെട്ട് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി നടത്തിയ പ്രസ്താവനയെ പരിഹസിച്ച സുരേന്ദ്രന്‍, വൈരുദ്ധ്യാത്മക മലക്കം മറിച്ചിലാണെന്ന് വിമര്‍ശിച്ചു.

പത്തനംതിട്ട : ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ജനങ്ങള്‍ക്ക് ഒരിക്കലും പൊറുക്കാന്‍ ആകാത്തത്. വിഷത്തില്‍ സിപിഎം ഇപ്പോള്‍ മലക്കം മറിയുന്നത് വിശ്വാസികള്‍ മുഖവിലയ്‌ക്കെടുക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ആറന്മുളയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.  

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് തെറ്റായിരുന്നുവെന്ന് സമ്മതിച്ച് ജനങ്ങളോട് പരസ്യമായി മാപ്പ് പറയാന്‍ പിണറായി വിജയന്‍ തയ്യാറാകണം. ശബരിമലയില്‍ കാണിച്ച ക്രൂരതയ്ക്ക് പിണറായിക്ക് ഒരിക്കലും മാപ്പ് ലഭിക്കില്ല. ആയിരം ഗംഗയില്‍ മുങ്ങിയാലും കേരളത്തിലെ വിശ്വാസി സമൂഹം ഇടത് സര്‍ക്കാരിനോട് പൊറുക്കില്ല.  

സത്യവാങ്മുലം വീണ്ടും നല്‍കാന്‍ തയ്യാറാണെന്ന് ഇതുമായി ബന്ധപ്പെട്ട് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി നടത്തിയ പ്രസ്താവനയെ പരിഹസിച്ച സുരേന്ദ്രന്‍, വൈരുദ്ധ്യാത്മക മലക്കം മറിച്ചിലാണെന്ന് വിമര്‍ശിച്ചു. സിപിഎമ്മില്‍ പാര്‍ശ്വവല്‍കരിക്കപ്പെട്ട നേതാവാണ് എം.എ. ബേബി. അദ്ദേഹത്തെ തിരുത്തി പറയാന്‍ സിപിഎമ്മുകാര്‍ തന്നെ മുന്നോട്ട് വരും.  

ഓരോ ദിവസും ഓരോ തീരുമാനങ്ങളാണ് സിപിഎമ്മിന്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സമനില തെറ്റിയ രീതിയില്‍ എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ലെന്നും വസ്തുതകള്‍ വസ്തുതകളായി തന്നെ കാണണമെന്നും കെ. സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.  

 

 

 

  comment

  LATEST NEWS


  ഇസ്ലാമിക രാജ്യത്തിനായി ജനങ്ങളുടെ തലയറത്തു; പാല്‍മയില്‍ ഭീകരരുടെ കൊടും ക്രൂരത; ആക്രമത്തില്‍ ഭീതിപൂണ്ട് മൊസാംബിക്കില്‍ കൂട്ടപാലായനം


  'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്‌പെഷ്യല്‍ പോലീസ് പദവി നല്‍കി സര്‍ക്കാര്‍


  കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നു


  'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


  'ആദ്യം എംജി രാധാകൃഷ്ണന്‍ എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം


  11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി


  150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍


  ഇന്ന് 8126 പേര്‍ക്ക് കൊറോണ; കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34; 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 2700 പേര്‍ക്ക് രോഗമുക്തി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.