login
'ഏഷ്യാനെറ്റ് ന്യൂസ് അഞ്ചു വര്‍ഷമായി നിയമിച്ചത് സഖാക്കളെയും സുഡുക്കളെയും'; വ്യാജവാര്‍ത്ത‍കളില്‍ കാണുന്നത് അവരുടെ അടങ്ങാത്ത പകയും ഈര്‍ഷ്യയുമെന്ന് കെ.എസ്

ഏഷ്യാനെറ്റ് ഒരു പ്രതീകമാണ്, നീചമായ രാഷ്ട്രീയ പകപോക്കലുകളുടെയും അസത്യപ്രചാരണങ്ങളുടെയും. സ്വന്തം ഇഷ്ടക്കാരെ പുകഴ്ത്താനും ,എതിരാളികളെ ഇകഴ്ത്താനുമായി എത്രയെത്ര നീക്കങ്ങളാണ് ചാനല്‍ നടത്തുന്നത്. മോദിയോടും ബിജെപിയോടുമുള്ള അടങ്ങാത്ത പകയും ഈര്‍ഷ്യയുമാണ് ഏഷ്യാനെറ്റിന്റെ ഓരോ വാര്‍ത്തയിലും. മഹാനായ എം.ജി. ആര്‍ കൂടി എത്തിയതോടെ സംഗതി കുശാലായെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

തിരുവന്തപുരം: യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ വ്യാജവാര്‍ത്ത നല്‍കി ഏഷ്യാനെറ്റ് ന്യൂസ് മാപ്പ് പറഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഏഷ്യാനെറ്റ് ഒരു പ്രതീകമാണ്, നീചമായ രാഷ്ട്രീയ പകപോക്കലുകളുടെയും അസത്യപ്രചാരണങ്ങളുടെയും.  സ്വന്തം ഇഷ്ടക്കാരെ പുകഴ്ത്താനും ,എതിരാളികളെ ഇകഴ്ത്താനുമായി എത്രയെത്ര നീക്കങ്ങളാണ് ചാനല്‍ നടത്തുന്നത്. മോദിയോടും ബിജെപിയോടുമുള്ള അടങ്ങാത്ത പകയും ഈര്‍ഷ്യയുമാണ് ഏഷ്യാനെറ്റിന്റെ ഓരോ വാര്‍ത്തയിലും. മഹാനായ എം.ജി. ആര്‍ കൂടി എത്തിയതോടെ സംഗതി കുശാലായെന്ന് സുരേന്ദ്രന്‍ പറഞ്ഞു.  

Facebook Post: https://www.facebook.com/KSurendranOfficial/posts/4032805786804027

കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി സിന്ധു സൂര്യകുമാറും സംഘവും എത്രയെത്ര കള്ള വാര്‍ത്തകളാണ് നിരന്തരം പടച്ചുവിടുന്നത്. എത്ര തവണ ഇത്തരം കള്ളങ്ങള്‍ കയ്യോടെ പിടിക്കപ്പെട്ടു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ നിയമനങ്ങളെല്ലാം ഇടം പിടിച്ചത് സഖാക്കളും സുഡുക്കളും മാത്രമാണ്. ആത്മാഭിമാനം പണയപ്പെടുത്താന്‍ പറ്റാത്തതിന്റെ പേരില്‍ ഒഴിഞ്ഞുപോയവരുടെ കഥകള്‍ നിരവധി അറിയാം. ഒരുപാട് പറയാനുണ്ടെന്നും കെ. സുരേന്ദ്രന്‍ വ്യക്തമാക്കി.  

കഴിഞ്ഞ ദിവസമാണ് യുപി സര്‍ക്കാരിനെതിരെ വ്യാജ വാര്‍ത്തയുമായി ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും രംഗത്തെത്തിയത്.  ഉത്തര്‍ പ്രദേശ്  സര്‍ക്കാര്‍  നിയമനടപടികളിലേക്ക് കടക്കുമെന്ന് വ്യക്തമായതോടെ മാപ്പ് പറഞ്ഞ് തലയൂരി. ഏഷ്യാനെറ്റ് ന്യൂസിന്റെ വെബ് വിഭാഗമാണ് യുപി സര്‍ക്കാരിനെ അപമാനിക്കണമെന്ന ലക്ഷ്യത്തോടെ വ്യാജവാര്‍ത്ത നല്‍കിയത്. 'മൃതദേശങ്ങള്‍ ഒഴുകി ഗംഗയും യമുനയും; ആരോപണവുമായി യുപിയും ബീഹാറും' എന്ന തലക്കെട്ടിലാണ് ഏഷ്യാനെറ്റ് വ്യാജവാര്‍ത്ത നല്‍കിയത്.  

ഈ വാര്‍ത്തയ്ക്ക് അടിസ്ഥാനമായി മൃതദേങ്ങള്‍ ഗംഗയില്‍ ഒഴുകി നടക്കുന്ന ചിത്രവും ചാനല്‍ നല്‍കിയിരുന്നു. ഈ വ്യാജ ചിത്രവും വാര്‍ത്തയിലെ പൊള്ളത്തരവും സോഷ്യല്‍ മീഡിയ അന്നു തന്നെ തുറന്നുകാട്ടിയിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ ചുവടുപിടിച്ച് മലയാളത്തിലെ ഏല്ലാ മാധ്യമങ്ങളും ഈ വ്യാജവാര്‍ത്ത കേരളത്തില്‍ പ്രചരിപ്പിച്ചിരുന്നു. ഏന്നാല്‍, ഈ വ്യാജവാര്‍ത്തയ്ക്ക് നല്‍കിയിരുന്ന ചിത്രം 2015 ജനുവരി പതിമൂന്നിലേതായിരുന്നു. വാര്‍ത്ത ഏജന്‍സിയായ എഎല്‍ഐ ഈ ചിത്രം ഉപയോഗിച്ച് അന്നുതന്നെ ട്വീറ്റ് ചെയ്തിരുന്നു. ഇക്കാര്യം ഏഷ്യാനെറ്റിനെ ചൂണ്ടിക്കാട്ടിയിട്ടും വ്യാജവാര്‍ത്ത പിന്‍വലിക്കാന്‍ തയാറായില്ല.

തുടര്‍ന്ന്, മലയാളം വാര്‍ത്തയുടെ പരിഭാഷയും ചിത്രവും അടക്കം യോഗി സര്‍ക്കാരിന്റെ പബ്ലിക്ക് റിലേഷന്‍ വകുപ്പിന് അയച്ചു നല്‍കിരുന്നു. യുപിയെ മനപൂര്‍വം അപമാനിക്കാനാണ് ഏഷ്യാനെറ്റ് ന്യൂസ് ശ്രമിക്കുന്നതെന്നും ഇതില്‍ നിയമ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ വ്യാജ പ്രചരണത്തിനെതിരെ യുപി സര്‍ക്കാര്‍ നിയമനടപടിയിലേക്ക് നീങ്ങുമെന്ന് ഉറപ്പായതോടെ ഏഷ്യാനെറ്റ് ന്യൂസ് മാപ്പ്  പറഞ്ഞ് രംഗത്തെത്തിയത്.  

 

'ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒരു പിശകാണ്.വ്യാജ ചിത്രമാണെന്ന് വ്യക്തമായതോടെ ഗാലറിയില്‍ നിന്ന് അത് നീക്കംചെയ്തു. ഈ തെറ്റിന് മാപ്പു ചോദിക്കുന്നുവെന്നും ഏഷ്യാനെറ്റ് ന്യൂസ് പറഞ്ഞു. നേരത്തെ ദല്‍ഹി കലാപത്തില്‍ കലാപകാരികള്‍ക്കൊപ്പം നിന്ന് വ്യാജവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് കേന്ദ്ര സര്‍ക്കാര്‍ ഏഷ്യാനെറ്റ് ന്യൂസിനെ വിലക്കിയിരുന്നു. തുടര്‍ന്ന് നിരുപാധികം മാപ്പ് ഏഴുതി നല്‍കിയാണ് ചാനല്‍ വീണ്ടും സംപ്രേക്ഷണം തുടങ്ങിയത്.

  comment

  LATEST NEWS


  ഒടുവില്‍ ട്വിറ്റര്‍ വഴങ്ങുന്നു; മുസ്ലിം വൃദ്ധന്‍റെ വ്യാജവീഡിയോ കേസില്‍ യുപി പൊലീസിന്‍റെ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ട്വിറ്റര്‍ ഇന്ത്യ എംഡി


  ചിന്തകള്‍ക്ക് യോഗ കരുത്തേകുമ്പോള്‍ വിഷാദചിന്തകള്‍ക്ക് നമ്മെ തകര്‍ക്കാനാവില്ലെന്ന് മോദി; യുഎന്നുമായി ചേര്‍ന്ന് ഇന്ത്യ യോഗ ആപ് പുറത്തിറക്കുന്നു


  കൊവിഡ് വ്യാപനം കുറയുന്നു: ഇന്ത്യക്കാര്‍ക്ക് വിസ അനുവദിച്ച്‌ വിവിധ രാജ്യങ്ങൾ, ടൂറിസ്റ്റ് വിസയിൽ റഷ്യയിലും ഈജിപ്തിലും ഇന്ത്യാക്കാർക്ക് പ്രവേശിക്കാം


  കിരണിന് സ്ത്രീധനമായി നല്‍കിയത് പന്ത്രണ്ടര ലക്ഷത്തിന്റെ കാര്‍; വിസ്മയയെ മര്‍ദിച്ചത് തന്റെ സ്റ്റാറ്റസിനു പറ്റിയ കൂടിയ കാര്‍ വേണമെന്ന് ആവശ്യപ്പെട്ട്


  പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി പി.സി. ജോര്‍ജ്; കേരളം ഭരിക്കുന്നത് നാലംഗസംഘം


  മമതാ ബാനര്‍ജിക്ക് തിരിച്ചടി; തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനോട് നിര്‍ദേശിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി


  രാമനാട്ടുകര അപകടത്തില്‍ ദുരൂഹതയേറുന്നു; മരിച്ചവര്‍ എസ്ഡിപിഐക്കാര്‍; ക്രിമിനല്‍ പശ്ചാത്തലം;ലക്ഷ്യം സ്വര്‍ണക്കടത്തെന്ന് സൂചന;അന്വേഷണം ചരല്‍ ഫൈസലിലേക്ക്


  യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട; ആരോഗ്യ പരിപാലന രീതിയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.