login
ബംഗാളില്‍ നടക്കുന്നത് സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കലാപം; സംസ്ഥാനത്ത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് കെ. സുരേന്ദ്രന്‍

ബംഗാളില്‍ നടക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കലാപമാണ്. ജിഹാദികളുടെ ആക്രമണത്തെ ഭയന്ന് ജനം പലായനം ചെയ്യുന്നു. ബംഗാളിലെ തൃണമൂല്‍ ആക്രമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ തയ്യാറായിട്ടില്ല. പിണറായുടെ അടിമകളായി കേരളത്തിലെ മാധ്യമങ്ങള്‍ മാറിയിരിക്കുന്നു. സിപിഎം, കോണ്‍ഗ്രസ് ബംഗാള്‍ ഘടകങ്ങള്‍ കലാപത്തിനെതിരെ ശക്തമായി രംഗത്ത് വന്നിട്ടും സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം അവലംബിക്കുന്നത് ലജ്ജാകരമാണ്. ബംഗാളിലെ മനുഷ്യക്കുരുതി വിഭജനകാലത്തെ ഓര്‍മ്മിപ്പിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ നിലപാട് നിരുത്തരവാദപരമാണ്.

ബംഗാളില്‍ കേന്ദ്ര മന്ത്രി വി. മുരളീധരനെതിരെ ഉണ്ടായ ആക്രമണത്തിനെതിരെ കോഴിക്കോട് സംഘടിപ്പിച്ച പ്രതിഷേധം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ബംഗാളില്‍ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ ബംഗാളില്‍ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് നടന്ന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

ബംഗാളില്‍ നടക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കലാപമാണ്. ജിഹാദികളുടെ ആക്രമണത്തെ ഭയന്ന് ജനം പലായനം ചെയ്യുന്നു. ബംഗാളിലെ തൃണമൂല്‍ ആക്രമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ തയ്യാറായിട്ടില്ല. പിണറായുടെ അടിമകളായി കേരളത്തിലെ മാധ്യമങ്ങള്‍ മാറിയിരിക്കുന്നു. സിപിഎം, കോണ്‍ഗ്രസ് ബംഗാള്‍ ഘടകങ്ങള്‍ കലാപത്തിനെതിരെ ശക്തമായി രംഗത്ത് വന്നിട്ടും സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം അവലംബിക്കുന്നത് ലജ്ജാകരമാണ്. ബംഗാളിലെ മനുഷ്യക്കുരുതി വിഭജനകാലത്തെ ഓര്‍മ്മിപ്പിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ നിലപാട് നിരുത്തരവാദപരമാണ്.  

പിണറായിയെ സഹായിക്കുന്ന ജിഹാദികള്‍ തന്നെയാണ് മമതയുടെയും ശക്തി. സമാന സ്വാഭാവമുള്ളതു കൊണ്ടാവും പിണറായി മമതയെ പിന്തുണയ്ക്കുന്നത്. ആളുകളെ കൊന്ന് മരത്തില്‍ കെട്ടിതൂക്കുക, സ്ത്രീകളെ പീഡിപ്പിക്കുക, കൊച്ചുകുട്ടികളെയും വൃദ്ധന്‍മാരെയും ആക്രമിക്കുക തുടങ്ങിയ കിരാത സംഭവങ്ങളാണ് അവിടെ നടക്കുന്നത്. സംഭവ സ്ഥലം സന്ദര്‍ശിക്കാന്‍ പോയ കേന്ദ്രമന്ത്രിയെ വരെ ആക്രമിക്കുകയാണ് തൃണമൂല്‍ ഭീകരരെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.  

ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.രഘുനാഥ്, ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്‍, ജില്ലാ സെക്രട്ടറി ഇ.പ്രശാന്ത് കുമാര്‍, ജില്ലാ ട്രഷറര്‍ വി.കെ. ജയന്‍, സെല്‍ കോഡിനേറ്റര്‍ പ്രശോഭ് കോട്ടൂളി, സൗത്ത് മണ്ഡലം ജനറല്‍ സെക്രട്ടറി അജിത്കുമാര്‍, ഒബിസി മോര്‍ച്ച ജില്ലാ സെക്രട്ടറി ദിനേശന്‍ കണ്ണഞ്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.

  comment

  LATEST NEWS


  സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കൊറോണ; 115 മരണങ്ങള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22; നിരീക്ഷണത്തില്‍ 4,55,621 പേര്‍


  48 മണിക്കൂറിനിടെ അമിത് ഷായുമായി രണ്ടാംവട്ട കൂടിക്കാഴ്ച; പിന്നാലെ ബംഗാള്‍ അക്രമത്തെക്കുറിച്ച് കടുത്തപരാമര്‍ശവുമായി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍


  36 റഫാല്‍ യുദ്ധവിമാനങ്ങളും 222ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


  മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.