login
ജലീലിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണം; മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

ബന്ധുനിയമന ആരോപണത്തില്‍ മന്ത്രി കെ.ടി ജലീല്‍ അധികാരദുര്‍വിനിയോഗം നടത്തിയെന്ന് ലോകായുക്ത കണ്ടെത്തിയിരുന്നു.

തിരുവനന്തപുരം: ബന്ധുനിയമനത്തില്‍ തെറ്റുകാരനാണെന്ന് ലോകായുക്ത കണ്ടെത്തിയ കെടി ജലീലിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ surendran-2/' class='tag_highlight_color_detail'>കെ. സുരേന്ദ്രന്‍. ജലീല്‍ ബന്ധുനിയമനത്തില്‍ തെറ്റുകാരനാണെന്ന ലോകായുക്തയുടെ കണ്ടെത്തല്‍ ഗൗരവകരമാണ്. ജലീലിനെ ഉടന്‍ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണം. മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്നും സുരേന്ദ്രന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.  

ജലീല്‍ സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയത്. വരും ദിവസങ്ങളില്‍ സര്‍ക്കാരിന്റെ കൂടുതല്‍ അഴിമതികള്‍ പുറത്തുവരും. അദീബിനെ ന്യൂനപക്ഷ കോര്‍പ്പറേഷന്റെ ജനറല്‍ മാനേജരായി നിയമിച്ചത് അനധികൃതമായാണെന്ന് വ്യക്തമായ സ്ഥിതിക്ക് മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം. പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ക്ക് ഉറപ്പാണ് ജയിലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.  

ബന്ധുനിയമന ആരോപണത്തില്‍ മന്ത്രി കെ.ടി ജലീല്‍ അധികാരദുര്‍വിനിയോഗം നടത്തിയെന്ന് ലോകായുക്ത കണ്ടെത്തിയിരുന്നു. ജലീല്‍ കുറ്റക്കാരനാണ്. അദേഹത്തില്‍ ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ യോഗ്യനല്ല. മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്ന് ലോകായുക്ത ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നല്‍കും.  

ബന്ധുവായ കെടി അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ചതാണ് കുറ്റകരമായി ലോകായുക്ത കണ്ടെത്തിയിരിക്കുന്നത്. ബന്ധുവിന് വേണ്ടി യോഗ്യതയില്‍ ഇളവ് വരുത്തി ജലീല്‍ വിജ്ഞാപനം ഇറക്കിയിരുന്നു. ജലീലിന്റെ എല്ലാ വാദങ്ങളും ലോകായുക്ത തള്ളിക്കളഞ്ഞു.

 

    comment

    LATEST NEWS


    കോവിഡ് രണ്ടാം​തരം​ഗം: പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണ, റാലികള്‍ക്കായി പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ യോഗങ്ങള്‍ ഒഴിവാക്കി


    20മിനിട്ട് മുന്‍പ് മുന്നറിയിപ്പ്; പിന്നീട് വ്യോമാക്രമണം; ഗാസയില്‍ അല്‍ ജസീറ അടക്കമുള്ള മാധ്യമ ഓഫീസുകള്‍ പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍; യുദ്ധം ശക്തം


    തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍


    ജമ്മുകാശ്മീരില്‍ പലസ്തീന്‍ അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു


    പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍


    പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ


    കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി


    50 ഓക്‌സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്‌സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.