×
login
കൊടകര കുഴല്‍പ്പണം: ഡോളര്‍/ സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള നീക്കം; മനസാക്ഷിയും ഇല്ലാതെ ബിജെപിക്കെതിരെ കള്ളപ്രചാരണം നടത്തുന്നു

ഒന്നും ഒളിച്ച് വക്കാനില്ലാത്തത് കൊണ്ടാണ് ബിജെപി നേതാക്കള്‍ അന്വേഷണ സംഘത്തിന് മുമ്പാകെ നെഞ്ച് വേദന അഭിനയിക്കുകയോ കോവിഡ് പോസിറ്റീവായെന്ന് പറയുകയോ തലയില്‍ മുണ്ടിടുകയോ ചെയ്യാതെ എത്തുന്നത്.

കോഴിക്കോട് : കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിക്കെതിരായി കള്ളപ്രചാര വേലയും നുണപ്രചാരണവും നടക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേ ബിജെപിക്കെതിരായ ആരോപണങ്ങള്‍ തള്ളുന്നതായും അദ്ദേഹം അറിയിച്ചു.  

കൊടകരയില്‍ നടന്ന പണം കവര്‍ച്ച കേസില്‍ ബിജെപിക്കെതിരെ പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. കേസുമായി ബിജെപിക്ക് ഒരു ബന്ധവും ഇല്ലെന്ന് തുടക്കത്തിലേ വ്യക്തമാക്കിയിരുന്നതാണ്. ബിജെപിയുമായി ബന്ധപ്പെട്ട പണമായിരുന്നെങ്കില്‍ എന്തിനാണ് കേസ് കൊടുക്കുന്നത്. ബിജെപി നേതാക്കളായിട്ടോ സുഹൃത്തുക്കളായോ ആരെല്ലാം ആയി ധര്‍മ്മരാജന്‍ ബന്ധപ്പെട്ടിട്ടുണ്ടോ അവരെല്ലാം കേസ് കൊടുക്കണമെന്ന അഭിപ്രായക്കാരാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.  

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 38 കോടിയുടെ കള്ളപ്പണം കേരളത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെടുത്തിട്ടുണ്ട്. ആരും ഒരു രാഷ്ട്രീയ പാര്‍ട്ടിയും കേസ് കൊടുത്തിട്ടില്ല. ഒരു മനസാക്ഷിയും ഇല്ലാതെയാണ് ബിജെപിക്കും നേതാക്കള്‍ക്കും എതിരെ വാര്‍ത്തകള്‍ കൊടുത്തത്. ഒരു തരത്തിലും ചോദ്യം ചെയ്യപ്പെടേണ്ടതില്ലാത്ത ആളുകളെയാണ് പോലീസ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ച് കൊണ്ടിരിക്കുന്നത്.  

കാണാതായ പണം കണ്ടെത്താന്‍ എന്തുകൊണ്ടാണ് പോലീസിന് കഴിയാത്തത്. ബിജെപി നേതാക്കളെ ചോദ്യം ചെയ്ത ശേഷം എന്ത് വിവരമാണ് പോലീസിന് കിട്ടിയതെന്നും കെ. സുരേന്ദ്രന്‍ ചോദിച്ചു.  ഡോളര്‍കടത്തും സ്വര്‍ണ്ണക്കടത്ത് കേസുകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇപ്പോള്‍ ആസൂത്രിത നീക്കം നടക്കുന്നത്. സിപിഎം നേതാക്കളെ പോലെ ബിജെപി നേതാക്കളാരും അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടില്ല. സിപിഎം പാര്‍ട്ടി ഫ്രാക്ഷന്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളാണ് ബിജെപിക്കെതിരെ വാര്‍ത്തകള്‍ അടിച്ച് വിടുന്നതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.  

മാന്യത ചമയുന്ന സിപിഎം നേതാക്കളും കേരളത്തിലെ സിപിഎമ്മും യുഡിഎഫും നൂറുണക്കിന് കോടി രൂപയാണ് തെരഞ്ഞെടുപ്പിന് മുടക്കിയത്. സത്യം തെളിയിക്കാനാണ് അന്വേഷണമെങ്കില്‍ അതിനോട് സഹകരിക്കും. ഒന്നും ഒളിച്ച് വക്കാനില്ലാത്തത് കൊണ്ടാണ് ബിജെപി നേതാക്കള്‍ അന്വേഷണ സംഘത്തിന് മുമ്പാകെ നെഞ്ച് വേദന അഭിനയിക്കുകയോ കോവിഡ് പോസിറ്റീവായെന്ന് പറയുകയോ തലയില്‍ മുണ്ടിടുകയോ ചെയ്യാതെ എത്തുന്നത്. സിപിഎമ്മിന് വേണ്ടി ബിജെപിക്കെതിരെ വാര്‍ത്ത കൊടുക്കുന്ന മാധ്യമങ്ങള്‍ ഈ നാട്ടില്‍ നിയമവാഴ്ചയുണ്ടെന്ന് ഓര്‍ത്താല്‍ നല്ലതാണെന്നും കെ. സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.  

 

 

 

  comment

  LATEST NEWS


  മുല്ലപ്പെരിയാര്‍ നില്‍ക്കുന്നത് ഭൂകമ്പസാധ്യതാ പ്രദേശത്ത്; 35 ലക്ഷത്തോളം ജനങ്ങള്‍ക്ക് ഭീഷണി; യുഎന്‍ റിപ്പോര്‍ട്ട് വീണ്ടും സുപ്രീം കോടതയില്‍


  ജമ്മു കശ്മീരില്‍ പിടിയിലായ ഭീകരനുമായി ഒളിത്താവളങ്ങള്‍ കണ്ടെത്തുന്നതിനിടെ വെടിവെപ്പ്; രണ്ട് പോലീസുകാര്‍ക്കും ഒരു സൈനികനും പരിക്കേറ്റു


  മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ സമഗ്ര നിക്ഷേപം: മോദി ഭരണത്തില്‍ 157 പുതിയ മെഡിക്കല്‍ കോളേജുകള്‍; നിക്ഷേപിച്ചത് 17,691.08 കോടി


  വീല്‍ ഹോ വീഡറിന് ഡിസൈന്‍ പേറ്റന്റ്


  നൂറ് കോടി വാക്‌സിനേഷന്‍ ഇച്ഛാശക്തിയുടെ തെളിവ്; യജ്ഞത്തില്‍ നമ്മള്‍ ജയിക്കുമെന്ന് ഉറപ്പായിരുന്നു, ചരിത്ര നേട്ടം കടന്ന് രാജ്യം മുന്നോട്ട് കുതിക്കുകയാണ്


  പുരാവസ്തു തട്ടിപ്പ് കേസ്: മോന്‍സന്റെ ഗസ്റ്റ്ഹൗസിലെ കിടപ്പ്മുറിയിലും ചികിത്സാ കേന്ദ്രത്തിലും ഒളിക്യാമറകള്‍; ക്രൈംബ്രാഞ്ച് സംഘം കണ്ടെടുത്തു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.