login
കേരളത്തില്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയം തുടങ്ങുന്നത് ലാവ്‌ലിന്‍ കേസ് മുതല്‍; യുഡിഎഫ് ‍നേതാക്കള്‍ക്കെതിരായ കേസുകളും ഇടത് സര്‍ക്കാര്‍ അട്ടിമറിച്ചു

കോണ്‍ഗ്രസ്- ഇടത് സഖ്യത്തിന്റെ തുടര്‍ച്ചയായാണ് യുഡിഎഫ് നേതാക്കള്‍ക്കെതിരായ കേസുകള്‍ പിണറായി വിജയന്‍ അട്ടിമറിച്ചത്. എ.കെ. ആന്റണിയും ടി.കെ. നായരുമാണ് പിണറായിക്ക് വേണ്ടി കേസുകള്‍ അട്ടിമറിച്ചത്.

കണ്ണൂര്‍: സംസ്ഥാനത്തെ അഴിമതികേസുകളുടെ ഒത്തുതീര്‍പ്പ് രാഷ്ട്രീയം തുടങ്ങുന്നത് എസ്എന്‍സി ലാവ്‌ലിന്‍ കേസ് മുതലാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ലാവ്‌ലിന്‍ കേസില്‍ കോണ്‍ഗ്രസ് പിണറായിയെ സഹായിച്ചു. കോണ്‍ഗ്രസ്- ഇടത് സഖ്യത്തിന്റെ ഒന്നാം യുപിഎ സര്‍ക്കാര്‍ ഇതിന്റെ ഉപകാരസ്മരണയാണ്. വിജയ യാത്രയ്ക്കിടെ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.  

കോണ്‍ഗ്രസ്- ഇടത് സഖ്യത്തിന്റെ തുടര്‍ച്ചയായാണ് യുഡിഎഫ് നേതാക്കള്‍ക്കെതിരായ കേസുകള്‍ പിണറായി വിജയന്‍ അട്ടിമറിച്ചത്.  എ.കെ. ആന്റണിയും ടി.കെ. നായരുമാണ് പിണറായിക്ക് വേണ്ടി കേസുകള്‍ അട്ടിമറിച്ചത്. കേരളത്തില്‍ മറ്റെങ്ങുമില്ലാത്ത തരത്തിലുള്ള അഴിമതി ഒത്തുതീര്‍പ്പുകളാണ് നടക്കുന്നത്. കേരളത്തില്‍ ഒരു രാഷ്ട്രീയ നേതാവും അഴിമതി കേസില്‍ ശിക്ഷിക്കപ്പെടുന്നില്ല. ലാവ്‌ലിന് ശേഷമാണ് ഇങ്ങനെയൊരു സംസ്‌കാരം വന്നത്. പിണറായി സര്‍ക്കാര്‍ തീവെട്ടിക്കൊള്ള നടത്തിയിട്ടും കോണ്‍ഗ്രസ് പ്രതികരിക്കാത്തത് ഇതുകൊണ്ടാണ്. കേരളത്തില്‍ അഴിമതി സ്ഥാപനവല്‍കരിക്കപ്പെട്ടു കഴിഞ്ഞു.  

മറ്റ് സംസ്ഥാനങ്ങളില്‍ അഴിമതി നടത്തിയ രാഷ്ട്രീയ നേതാക്കള്‍ ജയിലിലാകുമ്പോള്‍ ഇവിടെ ഊഴം അനുസരിച്ച് അഴിമതി നടത്തുകയാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഉമ്മന്‍ചാണ്ടിയുടെ അഴിമതിക്കെതിരെ സമരം ചെയ്ത് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരായ എല്ലാ കേസുകളും മുക്കി. കെ. ബാബുവിനെതിരായ കേസിന്റെ അവസ്ഥ എന്താണ്. ബാബുവിന്റെ വീട്ടില്‍ നിന്നും സ്വര്‍ണ്ണവും പണവും പിടിച്ചെടുത്തത് വലിയ വാര്‍ത്തയായിരുന്നു. വിജിലന്‍സ് അന്വേഷിക്കുന്ന കേസില്‍ അഞ്ചുവര്‍ഷമായിട്ടും ഒരു പുരോഗതിയുമില്ല. പാലാരിവട്ടം കേസിലും ഇബ്രാഹിം കുഞ്ഞിനെ രക്ഷിക്കാനാണ് വിജിലന്‍സ് ശ്രമിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം യുഡിഎഫ് നേതാക്കള്‍ക്കെതിരായ എല്ലാ കേസുകളും അട്ടിമറിച്ചു.

വികസനത്തെ കുറിച്ച് വലിയ പരസ്യമാണ് പിണറായി സര്‍ക്കാര്‍ നല്‍കുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കുന്നില്ല. കേന്ദ്രം ദേശീയപാത വികസനത്തിന് നല്‍കിയ 6,000 കോടി രൂപ സംസ്ഥാനം ഉപയോഗിച്ചില്ല. കേന്ദ്രം 6,5000 കോടി രൂപ അനുവദിച്ചത് ലഭിക്കാതെയാക്കാനാണ് ഇടത് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.  

സംസ്ഥാനത്ത് പല കേന്ദ്ര പദ്ധതികളും അട്ടിമറിക്കപ്പെടുന്നു. ആയുഷ്മാന്‍ ഭാരത് പദ്ധതിയും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെയും ഗുണം മലയാളികള്‍ക്ക് ലഭിക്കുന്നില്ല. പിണറായി സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി അവതരിപ്പിക്കുന്ന കിറ്റിലെ ഭക്ഷാധാന്യം കൊടുക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. നിങ്ങളും കടംവാങ്ങിയല്ലേ നിര്‍മ്മാണം നടത്തിയതെന്ന് ഇ.ശ്രീധരനോട് തോമസ് ഐസക്ക് ചോദിച്ചത് പരിഹാസ്യമാണ്. കടം വാങ്ങുന്നതിനെയല്ല കൊള്ള പലിശയ്ക്ക് കടം വാങ്ങുന്നതിനെയാണ് ബിജെപി എതിര്‍ക്കുന്നതെന്നും കെ. സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

 

  comment

  LATEST NEWS


  ഒളിമ്പിക്‌സിന് കാണികള്‍ വേണം: സീക്കോ


  തമിഴ്‌നാട് മുന്നില്‍ തന്നെ; കേരളത്തിന് പത്ത് സ്വര്‍ണം കൂടി


  അഡ്വ. കെ.കെ ബാലറാം ആര്‍എസ്എസ് കേരള പ്രാന്ത സംഘചാലക്


  തീവ്രവാദികള്‍ക്കെതിരെ ബൈഡന്‍ പ്രയോഗിച്ചത് 2011ലെ പ്രത്യേകാധികാരം; പ്രസിഡന്റ് മാറിയാലും നയത്തില്‍ മാറ്റമില്ല; വ്യോമാക്രമണം തുടരുമെന്ന് പെന്റഗണ്‍


  വിഴിഞ്ഞം, സ്മാര്‍ട്ട് സിറ്റി, ലൈറ്റ് മെട്രോ, ഗെയില്‍, ഓട്ടോണമസ് കോളജ്, കാരുണ്യ: സിപിഎമ്മിന്റേത് എല്ലാത്തിനേയും എതിര്‍ത്ത ചരിത്രം


  ചെസ്സെഴുത്തിന്റെ കാരണവര്‍


  കഥയ മമ, കഥയ മമ


  ഇന്ന് 3792 പേര്‍ക്ക് കൊറോണ; 3418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4650 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4182 ആയി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.