×
login
ബിജെപിയുടെ ശക്തി നിസ്വാർത്ഥരായ പ്രവർത്തകരെന്ന് കെ.സുരേന്ദ്രൻ, ദീൻദയാൽ പാർട്ടിയുടെ പ്രേരണാസ്രോതസ്, ബിജെപിയെ വ്യത്യസ്തമാക്കുന്നത് ഏകാത്മക മാനവദർശനം

മോദി സർക്കാരിന്റെ ജനക്ഷേമനയങ്ങളെല്ലാം ദീൻദയാൽ മുന്നോട്ട് വെച്ച വീക്ഷണങ്ങളാണ്. അന്ത്യോദയ, സർവ്വധർമ്മസമഭാവന, പ്രകൃതിസംരക്ഷണം തുടങ്ങിയവയെല്ലാം അദ്ദേഹം വിഭാവനം ചെയ്ത പദ്ധതികളായിരുന്നു.

തിരുവനന്തപുരം: ഒരു ജനപ്രതിനിധി പോലും ആകില്ലെന്നറിഞ്ഞിട്ടും പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന നിസ്വാർത്ഥരായ ആയിരക്കണക്കിന് പ്രവർത്തകരാണ് ബിജെപിയുടെ ശക്തിയെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ഒന്നും പ്രതീക്ഷിക്കാതെ അഹോരാത്രം പ്രയത്നിക്കുന്ന ബൂത്ത് തല പ്രവർത്തകരുള്ളപ്പോൾ രാഷ്ട്രീയ എതിരാളികൾക്കും വ്യാജവാർത്തകൾ നൽകുന്ന മാദ്ധ്യമങ്ങൾക്കും പാർട്ടിയെ തകർക്കാനാവില്ല. പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ ജന്മദിനത്തോടനുബന്ധിച്ചു ബിജെപി നേമം മണ്ഡലത്തിലെ 136ാം ബൂത്തിൽ സംഘടിപ്പിച്ച ദീൻദയാൽജി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

ദീൻദയാൽ പാർട്ടിയുടെ പ്രേരണാസ്ത്രോതസാണ്. മറ്റു രാഷ്ട്രീയ പാർട്ടികളിൽ നിന്നും ബിജെപിയെ വ്യത്യസ്തമാക്കുന്നത് അദ്ദേഹത്തിന്റെ ഏകാത്മക മാനവദർശനമാണ്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ നയങ്ങളുടെ അടിസ്ഥാനം ദീൻദയാലിന്റെ ആശങ്ങളാണ്. മോദി സർക്കാരിന്റെ ജനക്ഷേമനയങ്ങളെല്ലാം ദീൻദയാൽ മുന്നോട്ട് വെച്ച വീക്ഷണങ്ങളാണ്. അന്ത്യോദയ,സർവ്വധർമ്മസമഭാവന, പ്രകൃതിസംരക്ഷണം തുടങ്ങിയവയെല്ലാം അദ്ദേഹം വിഭാവനം ചെയ്ത പദ്ധതികളായിരുന്നു. വിദേശനയങ്ങളിലും മോദി സർക്കാർ പിന്തുടരുന്നത് ജനസംഘത്തിന്റെ സൈദ്ധാന്തികന്റെ നിലപാടുകൾ തന്നെയാണ് - കെ. സുരേന്ദ്രൻ പറഞ്ഞു.

ബൂത്തിലെ നിരവധി വീടുകളിൽ കെ.സുരേന്ദ്രൻ സമ്പർക്കം നടത്തി. മണ്ഡലം പ്രസിഡന്റ് പാപ്പനംകോട് സജി, ബൂത്ത് പ്രസിഡൻ്റ് മുരുകൻ, കൗൺസിലർമാരായ ആശാനാഥ്, ശ്രീദേവി എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

കേന്ദ്ര വിദേശ-പാർലമെന്ററി കാര്യവകുപ്പ് മന്ത്രി വി.മുരളീധരൻ ഉള്ളൂർ  ജംഗ്ഷനിൽ പുഷ്പാർച്ചനയിൽ പങ്കെടുത്തു. കൊച്ചുള്ളൂർ ബൂത്തിലെ വിവിധ പരിപാടികളിലും അദ്ദേഹം പങ്കെടുത്തു. മുതിർന്ന നേതാവ് ഒ.രാജഗോപാൽ വട്ടിയൂർക്കാവിലും സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി.സുധീർ, ജോർജ്കുര്യൻ, സി.കൃഷ്ണകുമാർ എന്നിവർ ആറ്റിങ്ങലിലും നെയ്യാറ്റിൻകരയിലും കോങ്ങാടും പങ്കെടുത്തു. മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ മലപ്പുറത്തും ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ് കണ്ണൂരിലും സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് കോഴിക്കോടും സംസ്ഥാന വൈസ്പ്രസിഡന്റ് എഎൻ രാധാകൃഷ്ണൻ എറണാകുളത്തും ബൂത്തുകളിലെ പരിപാടികളിൽ പങ്കെടുത്തു.

    comment

    LATEST NEWS


    കേരളം പരിശോധന വീണ്ടും കുറച്ചു; ഇന്ന് 8733 പേര്‍ക്ക് കോവിഡ്; 118 മരണങ്ങള്‍; നിരീക്ഷണത്തില്‍ 2,86,888 പേര്‍; 211 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം


    'ശമ്പളം പരിഷ്‌ക്കരിക്കണം; കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കി യാത്രാക്ലേശം പരിഹരിക്കണം'; പണിമുടക്ക് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍


    അര്‍ഹതയുള്ളവരെ അംഗീകാരങ്ങള്‍ തേടിയെത്തും; സംസ്ഥാന അവാര്‍ഡ് തിളക്കത്തില്‍ ഇരട്ടി സന്തോഷവുമായി ബിജു ധ്വനിതരംഗ്


    ആര്യനുമായി കോഡ് ഭാഷയില്‍ ചാറ്റ് ചെയ്തത് ലഹരിമരുന്നിനെ പറ്റി; തെളിവു ലഭിച്ചതോടെ അനന്യ പാണ്ഡെയുടെ വീട്ടില്‍ റെയ്ഡ്; ലാപ്‌ടോപ്പിലും നിര്‍ണായക വിവരങ്ങള്‍


    തെലുങ്ക് സൂപ്പര്‍ താരം നാനി 'ശ്യാം സിംഗ റോയി'ല്‍ ഇരട്ട വേഷങ്ങളില്‍ ; ഒരേസമയം നാലു ഭാഷകളില്‍ റിലീസാകും


    ധ്യാന്‍ശ്രീനിവാസന്‍ നായകനാകുന്ന 'ജോയി ഫുള്‍ എന്‍ജോയ്'; ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കുന്നു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.