×
login
ലക്ഷ്യം വര്‍ഗീയ കലാപം; കേരളത്തിലെ യുവാക്കളെ ഓണ്‍ലൈന്‍‍ വഴി ഐഎസ് ഭീകരവാദം പരിശീലിപ്പിക്കുന്നുവെന്ന് കെ.സുരേന്ദ്രന്‍

പ്രമുഖ ദേശീയ മാദ്ധ്യമം പുറത്തുകൊണ്ടു വന്ന ഈ വാര്‍ത്ത അറിഞ്ഞിട്ടും സംസ്ഥാനം ഒരു നടപടിയുമെടുക്കുന്നില്ല. കേരള സമൂഹത്തിലേക്ക് ആദ്യമായി മതവാദം കുത്തിവെച്ചത് മഅദനിയാണ്. ഇന്ന് മഅദനി എവിടെ കിടക്കുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം.

തിരുവനന്തപുരം: കേരളത്തെ വര്‍ഗീയതയിലൂടെ ഭിന്നിപ്പിച്ച് കലാപമുണ്ടാക്കാന്‍ ആഗോള ഇസ്ലാമിക ഭീകര സംഘടനയായ ഐഎസ്‌ഐഎസ് ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തിലെ യുവാക്കള്‍ക്കായി ഓണ്‍ലൈന്‍ വഴി ഭീകരവാദ പരിശീലനം നടത്തുകയാണ് ആഗോള ഭീകരസംഘടനയായ ഐഎസ് ചെയ്യുന്നതെന്നും പോപ്പുലര്‍ ഫ്രണ്ട് ഭീകരതയ്‌ക്കെതിരെ ബിജെപി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

പ്രമുഖ ദേശീയ മാദ്ധ്യമം പുറത്തുകൊണ്ടു വന്ന ഈ വാര്‍ത്ത അറിഞ്ഞിട്ടും സംസ്ഥാനം ഒരു നടപടിയുമെടുക്കുന്നില്ല. കേരള സമൂഹത്തിലേക്ക് ആദ്യമായി മതവാദം കുത്തിവെച്ചത് മഅദനിയാണ്. ഇന്ന് മഅദനി എവിടെ കിടക്കുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. മദനിയെ സംരക്ഷിച്ചത് പിണറായി വിജയനും ഉമ്മന്‍ചാണ്ടിയുമാണ്. മതഭീകരവാദ സംഘടനകളുമായി കൂട്ടുചേരുന്നതാണ് ഇടത്‌വലത് മുന്നണികളുടെ പാരമ്പര്യം. ഇവരുടെ തണലിലാണ് ആഗോള ഭീകരവാദ ശക്തികള്‍ പോലും കേരളത്തിലെത്തുന്നത്.

പോപ്പുലര്‍ ഫ്രണ്ടിന് മുമ്പില്‍ മുട്ട് വിറയ്ക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ഇടുക്കിയിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കോണ്‍ഗ്രസുകാരാല്‍ കൊല്ലപ്പെട്ടപ്പോള്‍ സംസ്ഥാനം മുഴുവന്‍ വലിയ സംഘര്‍ഷം ഉണ്ടായി. എന്നാല്‍ മഹാരാജാസ് കോളേജില്‍ അഭിമന്യു എന്ന എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ എസ്ഡിപിഐക്കാരാല്‍ കൊല്ലപ്പെട്ടപ്പോള്‍ ഒരു പ്രതിഷേധവുമുണ്ടായില്ല. അന്ന് എന്തുകൊണ്ടാണ് എവിടെയും തിരിച്ചടിയുണ്ടാവാതിരുന്നതെന്ന് സുരേന്ദ്രന്‍ ചോദിച്ചു.

പോപ്പുലര്‍ ഫ്രണ്ടിനെ കാണുമ്പോള്‍ പിണറായിക്ക് മുട്ടിടിക്കുകയാണ്. അഭിമന്യുവിന്റെ കൊലയാളികള്‍ ഒളിവില്‍ കഴിഞ്ഞ ആലപ്പുഴയിലെ മണ്ണാഞ്ചേരിയില്‍ തന്നെയാണ് രണ്‍ജിത്ത് ശ്രീനിവാസന്‍ കൊലക്കേസിലെ പ്രതികളും ഒളിവില്‍ കഴിഞ്ഞത്. പോപ്പുലര്‍ ഫ്രണ്ടിന്റെ വോട്ട് വാങ്ങി ജയിച്ചതിന്റെ പ്രത്യുപകാരമാണ് സര്‍ക്കാരിനുള്ളത്. സിപിഎമ്മും എസ്ഡിപിഐയുമായി പല തദ്ദേശ സ്ഥാപനങ്ങളിലും സഖ്യമുണ്ട്. രണ്‍ജിത്തിന്റെ അരുംകൊലയില്‍ ശക്തമായ ജനകീയ പ്രതിഷേധവും പൊതുജനാഭിപ്രായവും ഉണ്ടായതോടെ പ്രതികളില്‍ ചിലരെ പൊലീസ് പിടിച്ചെങ്കിലും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെല്ലാം സംസ്ഥാനത്തിന് പുറത്ത് കടന്നെന്ന് എ.ഡി.ജി.പി  വിജയ് സാക്കറെ തന്നെ പറയുന്നു. പൊലീസിന്റെ കരുതല്‍ ഉണ്ടായിരുന്നെങ്കില്‍ ഈ കൊലപാതകം ഒഴിവാക്കാമായിരുന്നു.

എന്നാല്‍ ഈ നിഷ്ഠൂര സംഭവത്തിന് ശേഷം പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സാഹചര്യമൊരുക്കിയതും പൊലീസ് തന്നെയാണ്. ചാവാക്കാട്ടെ ബിജുവിന്റെയും പാലക്കാട് സഞ്ജിത്തിന്റെയും കൊലപാതകങ്ങളിലും പൊലീസ് യഥാര്‍ത്ഥ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടി, മുതിര്‍ന്ന നേതാവ് ഒ.രാജഗോപാല്‍, സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എഎന്‍ രാധാകൃഷ്ണന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജോര്‍ജ് കുര്യന്‍, എംടി രമേശ്, സി.കൃഷ്ണ കുമാര്‍, പി.സുധീര്‍, ജില്ലാ അദ്ധ്യക്ഷന്‍ വിവി രാജേഷ് തുടങ്ങിയ നേതാക്കള്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

  comment

  LATEST NEWS


  നടനും എംപിയുമായ സുരേഷ് ഗോപിക്ക് കോവിഡ് സ്ഥിരീകരിച്ചു; നേരിയ പനി മാത്രമെന്നും പൂര്‍ണ ആരോഗ്യവാനെന്നും താരം


  സംസ്ഥാനത്ത് കോവിഡിന്റെ അതിതീവ്ര വ്യാപനം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി; മൂന്നാം തരംഗം തുടങ്ങിയിട്ടേ ഉള്ളൂ; അതിജീവിക്കാന്‍ ജനങ്ങള്‍ സഹകരിക്കണം


  എന്‍പിറ്റിഐയില്‍ പവര്‍ പ്ലാന്റ് എന്‍ജിനീയറിങ് പഠിക്കാം; ഫെബ്രുവരി 15 വരെ ഓണ്‍ലൈനിലൂടെ അപേക്ഷകള്‍ സ്വീകരിക്കും


  വിഎസ് പക്ഷത്തിന്റെ കഥ കഴിഞ്ഞു; ചാത്തന്നൂര്‍ ഏരിയായില്‍ ഇനി പിണറായിക്കാലം, പ്രമുഖരായ നേതാക്കളെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി


  നീറ്റ്- യുജി 2022: സംസ്ഥാന കൗണ്‍സലിങ് ജനുവരി 27 മുതല്‍; പ്രവേശനം മാര്‍ച്ച് 15 വരെ


  ജനകീയാസൂത്രണ പദ്ധതിയില്‍ വ്യാപക ക്രമക്കേട്; നല്കുന്നത് ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍, ലക്ഷക്കണക്കിന് രൂപ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.