×
login
ക്രൈസ്തവസമൂഹം സിപിഎമ്മിന് രണ്ടാംതരം പൗരന്മാര്‍; ലവ് ജിഹാദില്‍ ജോര്‍ജ്ജ് എം തോമസ് നിലപാട് മാറ്റിയിരിക്കുന്നു: സുരേന്ദ്രന്‍

വിഡി സതീശനും കൂട്ടരും ന്യായീകരണവുമായി ഉടനെ രംഗത്തുവരുമെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.

തിരുവനന്തപുരം: കോടഞ്ചേരി ലൗ ജിഹാദ് വിവാദത്തില്‍ പാര്‍ട്ടി നേതാവ് ജോര്‍ജ്ജ് എം തോമസിനെക്കൊണ്ട് പരാമര്‍ശം തിരുത്തിപ്പിച്ച സിപിഎമ്മിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ക്രൈസ്തവസമൂഹം ഇപ്പോഴും സി പി എമ്മിന് രണ്ടാംതരം പൗരന്മാരാണ്. തീവ്രവര്‍ഗ്ഗീയ സംഘടനകളെ തള്ളിപ്പറയാന്‍ സിപിഎമ്മിനാവില്ലെന്ന സത്യം മതേതരസമൂഹം അംഗീകരിച്ചേ മതിയാകുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.  

"ലവ് ജിഹാദില്‍ ജോര്‍ജ്ജ് എം തോമസിന് മാറ്റിപ്പറയേണ്ടിവരുമെന്ന് ഇന്നലെ ഞാന്‍ പറഞ്ഞിരുന്നു. ഇന്നത് യാഥാര്‍ത്ഥ്യമായിരുക്കുന്നു. പാലാ ബിഷപ്പിനെതിരെ ഏറ്റവും കൂടുതല്‍ വിഷം ചീറ്റിയതും സിപിഎം ആയിരുന്നു. ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും യാഥാര്‍ത്ഥ്യം തന്നെ. ആരു വെള്ളപൂശിയാലും ഉള്ളതിനെ ഇല്ലാതാക്കാനാവില്ല".  ഫേസ്ബുക്കില്‍ സുരേന്ദ്രന്‍ കുറിച്ചു.  

വിഡി സതീശനും കൂട്ടരും ന്യായീകരണവുമായി ഉടനെ രംഗത്തുവരുമെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. പെണ്‍കുട്ടികളെ പ്രണയം നടിച്ച് മതം മാറ്റി സിറിയയിലേക്കയയ്ക്കുന്നവര്‍ക്കെതിരെയുള്ള െ്രെകസ്തവസമൂഹത്തിന്റെ ആശങ്ക പങ്കുവെക്കാന്‍ ബിജെപിയ്ക്ക് മടിയില്ലെന്നും കെ. സുരേന്ദ്രന്‍ വ്യക്തമാക്കി.  


 

 

 

    comment

    LATEST NEWS


    ക്രൈസ്തവരും റബ്ബറിന്റെ രാഷ്ട്രീയവും


    രാഹുലിന്റെ അയോഗ്യത; ജനാധിപത്യ സമൂഹത്തിനും ഭരണഘടനയുടെ മൂല്യങ്ങള്‍ക്കും നിരക്കുന്ന നടപടികളല്ലെന്ന് പിണറായി വിജയന്‍


    അഴിമതിക്കും ജനദ്രോഹനയങ്ങള്‍ക്കുമെതിരെ എന്‍ഡിഎ സെക്രട്ടറിയേറ്റ് മാര്‍ച്ച് 27 ന്


    രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്‌സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി


    വൈറലാവാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഷാപ്പില്‍ കള്ളുകുടിക്കുന്നതിന്റെ റീല്‍സ് ചെയ്തു; വീഡിയോ ട്രെന്‍ഡിങ്ങായി, ഒപ്പം എക്‌സൈസിന്റെ കേസും


    ആ തെറ്റ് പോലും ചിന്ത ജെറോമിന്റെ സ്വന്തമല്ല; ഓസ്‌കര്‍ ഫേസ്ബുക്ക് പോസ്റ്റ് ത്രിപുര മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റ് അതേപടി കോപ്പിയടിച്ചത്;തെളിവ് പുറത്ത്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.